'നിലകുട്ടിയെ കാണിച്ചപോലെ ന്യൂബോൺ വാവയെ കാണിക്കുന്നില്ലല്ലോ...? പേരും മുഖവും കാണാൻ വെയിറ്റിങ്'; ആരാധകർ!

അടുത്തിടെയാണ് പേളി മാണിക്കും ഭർത്താവ് ശ്രീനിഷ് അരവിന്ദിനും വീണ്ടുമൊരു പെൺകുഞ്ഞ് കൂടി പിറന്നത്. കുഞ്ഞ് പിറന്നശേഷം പേളിയും ശ്രീനിഷുമൊന്നും സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല. കുഞ്ഞ് പിറന്നതിന്റെയും ​പോസ്റ്റ് പാർട്ടം പിരീഡിലുമായതുകൊണ്ട് വളരെ വിരളമായി മാത്രമാണ് കുഞ്ഞിന്റെ വിശേഷങ്ങൾ പേളിയും ശ്രീനിഷും സോഷ്യൽമീഡിയയിൽ‌ പങ്കുവെക്കുന്നത്. ലേബർ റൂമിൽ കുഞ്ഞിനൊപ്പം കിടക്കുന്ന ചിത്രങ്ങൾ പങ്കിട്ടാണ് പേളി വീണ്ടും ഒരു പെൺകുഞ്ഞിന് ജന്മം നൽ‌കിയ വിവരം ശ്രീനിഷ് തങ്ങളുടെ ആരാധകരെ അറിയിച്ചത്.

ഇരുവരുടെയും ആദ്യത്തെ മകൾ നില പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഒരു കുട്ടി സെലിബ്രിറ്റിയായ നിലയ്ക്ക് ഒരു സോഷ്യൽമീഡിയ പേജും അതിന് ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുമുണ്ട്. ആദ്യത്തെ മകൾ പിറന്നശേഷമാണ് പേളി മിനി സ്ക്രീൻ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്തത്.

Pearle Maaney

നിലയുടെ വരവിനുശേഷം വളരെ വിരളമായി മാത്രമെ സ്റ്റേജ് ഷോകൾ, ടിവി ഷോകൾ എന്നിവ പേളി ചെയ്തിട്ടുള്ളു. ഏറെയും ശ്രദ്ധയിപ്പോൾ സ്വന്തം യുട്യൂബ് ചാനലിലാണ്. യുട്യൂബ് ചാനലിനായി ഒരു സ്റ്റുഡിയോയും പേളിയും ശ്രീനിഷും ചേർന്ന് അടുത്തിടെ ആരംഭിച്ചിരുന്നു. ​ഗർഭകാല വിശേഷങ്ങളെല്ലാം നിലയെ ​ഗർഭിണിയായിരുന്നപ്പോഴും രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരുന്നപ്പോഴും പേളി പങ്കുവെച്ചിരുന്നു.

നിലയെ പ്രസവിക്കാനായി ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതലുള്ള വിശേഷങ്ങളും മകളെ കൈകളിൽ വാങ്ങുന്ന വീഡിയോയും തിരികെ കൂളിങ് ​​ഗ്ലാസും തൊപ്പിയും അടക്കം ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ മകളുമായി വീട്ടിലേക്ക് വരുന്ന വീഡിയോയുമെല്ലാം ഉൾപ്പെടുത്തി ഒരു ഡെലിവറി വ്ലോ​ഗ് പേളി പങ്കുവെച്ചിരുന്നു.

പക്ഷെ രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ പേളി ഡെലിവറി വ്ലോ​ഗൊന്നും പങ്കുവെച്ചില്ല. അങ്ങനെയാണെങ്കിൽ ഡെലിവറി വീഡിയോ പേളി പോസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. മാത്രമല്ല നിലയുടെ പേരും മുഖവും എല്ലാം പ്രസവം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ പേളി ചെയ്തിരുന്നു. പക്ഷെ രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിൽ അതും ഉണ്ടായില്ല. ഇതുവരെയും കുഞ്ഞിന്റെ പേരോ മുഖമോ ദമ്പതികൾ പരസ്യപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ രണ്ടാമത്തെ മകൾക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്. മകളുടെ കുഞ്ഞിക്കാലുകളോട് മുഖം ചേർത്തുവെച്ചുള്ള ചിത്രമാണ് ശ്രീനിഷ് പങ്കിട്ടത്. ഫോട്ടോയ്ക്ക് ഹാർട്ട് ഷെയ്പ്പിലുള്ള ഒരു ഇമോജിയാണ് അടിക്കുറുപ്പായി നൽകിയത്.

Pearle Maaney

ഒപ്പം ലിറ്റിൽ പ്രിൻസസ്, ഡാഡീസ് ​ഗേൾസ് എന്ന ടാ​ഗ് ലൈനും ശ്രീനിഷ് ചേർത്തിരുന്നു. ശ്രീനിഷിന്റെ പുത്തൻ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ അത് തുറന്ന് നോക്കിയതെന്ന് കമന്റിൽ നിന്നും വ്യക്തമാണ്. കാരണം രണ്ടാമത്തെ മകൾക്കൊപ്പമുള്ള പുത്തൻ ഫോട്ടോ ശ്രീനിഷ് പങ്കിട്ടപ്പോൾ ഏറെയും ചോദ്യങ്ങൾ മകളുടെ പേരിനെ കുറിച്ചും ഡെലിവറി വ്ലോ​ഗിനെ കുറിച്ചും ഫേസ് റിവീലിങിനെ കുറിച്ചുമാണ്.

ചില രസകരമായ കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്. മിണ്ടൂല... ഡെലിവറി വ്ലോഗ് യുട്യൂബിൽ ഇട്ടില്ലാലോ, നിലുകുട്ടിയെ കാണിച്ചപോലെ ന്യൂബോൺ വാവയെ കാണിക്കുന്നില്ലല്ലോ...? പേരും മുഖവും കാണാൻ വെയിറ്റിങ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. പേളിയും ശ്രീനിഷിന്റെ പുത്തൻ ഫോട്ടോയ്ക്ക് കമന്റ് കുറിച്ചിട്ടുണ്ട്.

സ്നേഹം അറിയിക്കുന്ന ഇമോജിയാണ് പേളി കമന്റായി കുറിച്ചത്. പ്രവസം കഴിഞ്ഞ് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു എന്നതുകൊണ്ട് തന്നെ പേളി എവിടേക്കും പോകാറില്ല. അതുകൊണ്ട് തന്നെ ഉറ്റ സുഹൃത്ത് ജിപിയുടെ വിവാഹം വരെ പേളിക്ക് മിസ്സായി. പ്രസവാനന്തര ശുശ്രൂഷകളും മറ്റുമായി തിരക്കിലാണ് പേളി. കുഞ്ഞിന്റെ പേരും ഫോട്ടോയും താരദമ്പതികൾ വൈകാതെ റിവീൽ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X