'പ്രസവം അടുത്തിട്ടും ഉപാസനയ്ക്ക് എന്താണ് വയറില്ലാത്തത്? സീമന്തം ചടങ്ങ് നടത്തുന്നില്ലേ?'; ചോദ്യങ്ങളുമായി ആരാധകർ

ആരാധകർ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് സൗത്ത് യങ് സൂപ്പർ സ്റ്റാർ രാം ചരൺ തേജയുടേയും ഭാര്യ ഉപാസന കാമിനേനിയുടേയും കുഞ്ഞിനെ സ്വീകരിക്കാനായി. പത്ത് വർഷം കഴിഞ്ഞ് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നത് കൊണ്ട് തന്നെ മാതാപിതാക്കളാകാൻ‌ പോകുന്ന എക്സൈറ്റ്മെന്റാണ് ഇരുവർക്കും. കഴിഞ്ഞ ദിവസം സെലിബ്രിറ്റികളെ വിളിച്ച് കൂട്ടി ഉപാസനയുടെ ബേബി ഷവർ പാർട്ടി നടത്തിയിരുന്നു താര കുടുംബം.

ബോബി ഷവറിൽ പിങ്ക് ഷിമറി വസ്ത്രം ധരിച്ചാണ് ഉപാസന എത്തിയത്. മെയ് അവസാനത്തോടെ ഉപാസന കുഞ്ഞിന് ജന്മം നല്‍കും. അമ്മയുടേയും കുഞ്ഞിന്റേയും പരിചരണത്തിന് വേണ്ടി നടന്‍ മൂന്ന് മാസം പിതൃത്വ അവധിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹിതരായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഇതാണ് കൃത്യ സമയമെന്ന് കരുതുന്നവരാണ്.

Ram Charan

അതേസമയം ബേബി ഷവർ പാർട്ടി മൊത്തത്തിൽ പിങ്ക് മയമായിരുന്നു. ഉപാസനയുടെ വസ്ത്രവും ​ഗസ്റ്റുകളിൽ ഏറെപ്പേർ ധരിച്ചിരുന്നതും പിങ്ക് കലർന്ന വസ്ത്രങ്ങളാണ്. ഇതോടെ പെൺകുഞ്ഞാണ് തങ്ങൾക്ക് പിറക്കാൻ പോകുന്നതെന്ന ​സൂചനയാണ് താരദമ്പതികൾ തന്നിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.

പിങ്കി റെഡ്ഢി, സാനിയ മിർസ, കനിക കപൂർ, അല്ലു അർജുൻ തുടങ്ങിയ സുഹൃത്തുക്കളും രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത, ശ്രീജ എന്നീ സഹോദരങ്ങളും പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉപാസനയുടെ അമ്മ ശോഭന കാമിനേനി, സംഗീത റെഡ്ഢി തുടങ്ങിയവരും പങ്കെടുത്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

റാമിന്റേയും ഉപാസനയുടേയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാം ചരൺ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും തന്റെ കുഞ്ഞിന്റെ ലിംഗഭേദത്തെക്കുറിച്ച് ഒരു പ്രധാന സൂചന നൽകുകയും ചെയ്തിരുന്നു.

മാത്രമല്ല തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ വ്യക്തികളോടുള്ള തന്റെ സ്നേഹം നടൻ വിവരിക്കുകയും ചെയ്തിരുന്നു. തന്റെ ആദ്യ പ്രണയം തന്റെ ഭാര്യ ഉപാസനയാണെന്നും ഇരുവരുടേയും വളർത്തുമൃഗമായ റൈമാണ് രണ്ടാം സ്ഥാനത്തെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്നാമത്തെ വ്യക്തി ഓൺ ദി വേയാണെന്നുമാണ് രാംചരൺ പറഞ്ഞത്.

Ram Charan

ഉപാസനയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകർ ആശംസകൾ നേർന്നെത്തി. എന്നാൽ ചിലർ പ്രസവം അടുത്തിട്ടും മറ്റുള്ള സ്ത്രീകൾക്കുള്ളത് പോലെ ഒരു വയറ് ഉപാസനയക്കില്ലെന്ന് കമന്റ് ചെയ്തു. മാസം ഇത്രയും പിന്നിട്ടില്ലേ...? പൊതുവെ ഈ സമ‌യത്ത് സ്ത്രീകൾക്ക് നല്ല വയറുണ്ടാകേണ്ടതാണ്.

ഉപസാനയ്ക്ക് പക്ഷെ അത് കാണാനില്ല എന്നാണ് ഒരു സോഷ്യൽമീഡിയ ഉപഭോക്താവ് കമന്റ് ചെയ്തത്. വെസ്റ്റേൺ രീതിയിൽ ബേബി ഷവർ മാത്രം ഉപാസന നടത്തിയതിനേയും കുറ്റപ്പെടുത്തി. ആരാധകരുടെ അഭ്യർഥന മാനിച്ചിട്ട് എങ്കിലും സീമന്തം ചടങ്ങ് നടത്തി ഫോട്ടോ പങ്കുവെക്കണമെന്ന് മറ്റൊരു ഉപഭോക്താവ് ഉപാസനയോട് ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ പ്രതീക്ഷകളേക്കാൾ സ്വന്തം സമയക്രമത്തിലാണ് തങ്ങൾ മാതാപിതാക്കളാകുന്നതെന്ന് ഉപാസന പറഞ്ഞിരുന്നു. ഒരു ദശാബ്ദത്തെ ദാമ്പത്യത്തിൽ തൊഴിൽപരമായും സാമ്പത്തികമായും സുരക്ഷിതരും സ്വതന്ത്രരുമായതിന് ശേഷമാണ് ‍ഞങ്ങൾ കുഞ്ഞിനായി തയ്യാറെടുത്തത്.

ഒരു കുട്ടി ജനിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന തീരുമാനത്തിൽ എത്തിയ ശേഷമാണ് ഗർഭം സ്വീകരിച്ചതെന്നും ഉപാസന പറഞ്ഞിരുന്നു. സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ ഉള്ള ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെന്നും ദമ്പതികൾ എന്ന നിലയിൽ പരസ്പരമെടുത്ത തീരുമാനമായിരുന്നു ഇതെന്നും അടുത്തിടെ ഉപാസന വിവരിച്ചിരുന്നു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X