രാവണനായി മോഹന്‍ലാലിന്റെ അവതാരപ്പിറവി! വിനയന്റെ ചിത്രത്തിന് വേണ്ടി കാത്തിരിപ്പുകള്‍ നീളുമോ?

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഇനി ആരാധകര്‍ പ്രതീക്ഷ വെച്ച് കാത്തിരിക്കുന്നത് മോഹന്‍ലാല്‍ വിനയന്‍ ചിത്രത്തിന് വേണ്ടിയാണ്. ഏറെ വര്‍ഷങ്ങളായി മോഹന്‍ലാലും വിനയനും തമ്മിലുണ്ടായിരുന്ന പിണക്കം അവസാനിപ്പിച്ച് ഇരുവരും സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണെന്ന് വിനയന്‍ വ്യക്തമാക്കിയിരുന്നു.

തന്റെ സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പുറത്ത് വിടാറുള്ള വിനയന്‍ മോഹന്‍ലാലിനൊപ്പം ചെയ്യാന്‍ പോവുന്ന സിനിമ ഏതാണെന്ന് ഇനിയും പറഞ്ഞിട്ടില്ല. മൂന്ന് പ്രമേയങ്ങളിലുള്ള കഥ റെഡിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനയന്‍ സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന ആകാശഗംഗ 2 ചിത്രീകരണം അവസാനിപ്പിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുമെന്നാണ്.

mohanlal-and-vinayan

മോഹന്‍ലാല്‍ രാവണനായി എത്താന്‍ സാധ്യതയുള്ള കഥ പരിഗണനയില്‍ ഉണ്ടെന്നും വിനയന്‍ പറഞ്ഞെങ്കിലും ഇപ്പോള്‍ പരിഗണനയിലുള്ളത് അതല്ലെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പേജിലൂടെ രാവണന്റെ ലുക്കുമായി വിനയന്‍ എത്തിയത്. ഇതിഹാസ കഥാപാത്രം രാവണനായി ശ്രീ മോഹന്‍ലാല്‍ ചിത്രകാരന്റെ ഭാവനയില്‍ എന്ന് പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വിനയന്‍ ചിത്രം പുറത്ത് വിട്ടത്. താന്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തില്‍ രാവണന്‍ എന്ന കഥാപാത്രമുണ്ടെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

എന്തായാലും വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ചിത്രമായിരിക്കും മോഹന്‍ലാലിനൊപ്പം ചെയ്യുന്നതെന്ന വിനയന്‍ സൂചിപ്പിച്ചിരുന്നു. നിലവില്‍ ആകാശഗംഗ 2 വിന്റെ തിരക്കുകളിലാണ് വിനയന്‍. ഇട്ടി മാണി മേഡ് ഇന്‍ ചൈന, സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍, എന്നിവയാണ് മോഹന്‍ലാലിന്റേതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X