ഗോവിന്ദ് പത്മസൂര്യ എവിടെ പോയി? താരത്തെ കാണാനില്ലെന്ന് ആരാധകര്‍! വില്ലനാവുന്ന തിരക്കില്‍ ജിപി
ടെലിവിഷന്‍ അവതരണത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. തുടക്കത്തില്‍ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് താരത്തിന് ഏറ്റവുമധികം ആരാധകരെ ലഭിച്ചത്. ഗോവിന്ദ് പത്മസൂര്യ എന്ന പേര് ചുരുക്കി ജിപി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരത്തിന് ആരാധികമാരാണ് കൂടുതലും.
കുറച്ച് കാലമായി ജിപിയെ കാണുന്നില്ലെന്നാണ് പലരുടെയും പരാതി. സോഷ്യല്‍ മീഡിയയില്‍ പോലും താരത്തെ സജീവമായി കാണാനില്ലെന്നതാണ് ആരാധകരെ കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്. എന്നാല്‍ ജിപി എവിടെയും പോയിട്ടില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. താരം തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

കാളീസ് സംവിധാനം ചെയ്ത് ജീവ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കീ. ഈ ചിത്രത്തിലാണ് ജിപിയും അഭിനയിക്കുന്നത്. അതില്‍ ശ്രദ്ധേയം താരം വില്ലന്‍ വേഷത്തിലെത്തുന്നു എന്നുള്ളതാണ്. നിക്കി ഗല്‍റാണിയാണ് നായിക. അനൈക സോട്ടി, ആര്‍ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജയസൂര്യ നായകനായി 2016 ല്‍ റിലീസിനെത്തിയ പ്രേതം, 2018 ല്‍ പ്രേതം 2 എന്നീ സിനിമകളിലായിരുന്നു ഗോവിന്ദ് പത്മസൂര്യ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡെയര്‍ ദ ഫിയര്‍ എന്ന ടെലിവിഷന്‍ ഷോ യിലും ജിപിയായിരുന്നു അവതാരകന്‍.


Click it and Unblock the Notifications