പ്രായം 40 ന് മുകളിലായാൽ ഒന്നും പറ്റില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് മഞ്ജു വാര്യർ! മരുന്നാണെന്ന് ആരാധകർ

വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. സാധാരണഗതിയില്‍ നടിമാര്‍ വിവാഹ ശേഷം വരുമ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാറില്ലെങ്കിലും മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് പിന്നീട് അറിയപ്പെട്ടത്.

ഇപ്പോഴിതാ 'മഞ്ജു വസന്തം' എന്ന പേരില്‍ പുതിയൊരു ഫാന്‍ പേജ് തുടങ്ങിയതിനെക്കുറിച്ച് ആരാധിക എഴുതിയ കുറിപ്പ് വൈറല്‍ ആവുകയാണ്. വിഷാദമടക്കമുള്ള പല അവസ്ഥകളിലും മരുന്ന് പോലെ മഞ്ജു വാര്യര്‍ വന്നതിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്.

manju-warrier

'എത്ര ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിന്‍ മഞ്ജു വാര്യരാണ്. മഞ്ജു ചേച്ചിയുടെ ഈ പേജ് ഞാന്‍ തുടങ്ങിയത് പോലും ആ ഒരു അവസ്ഥയില്‍ ആണ്. ആ സമയത്ത് അവരുടെ വാര്‍ത്തകള്‍, പോസ്റ്റുകള്‍ ഒക്കെയാണ് കൂടുതല്‍ ആയി ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നത്.

ഡിപ്രഷന്‍ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാന്‍ പോലും ആവാത്ത തരത്തിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ഞാന്‍ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യര്‍ എന്ന അത്ഭുതം. അവരെ കുറിച്ചുള്ള ആക്ടിവിറ്റിയില്‍ മുഴുകുക, അവര്‍ക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോര്‍ട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി.

ഇന്ന് എന്റെ ആശ്വാസം ആണ് മഞ്ജു ചേച്ചി. ചേച്ചി എന്റെ അനുഭവത്തില്‍ നിങ്ങള്‍ ഒരു അത്ഭുതം തന്നെയാണ്. ഒത്തിരി ഏറെ ഇഷ്ടത്തോടെ
ചേച്ചിയുടെ ഒരു അഭ്യുദയകാംക്ഷി. എന്നും നന്മകള്‍ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന. അതിനായി എന്റെ പ്രാര്‍ത്ഥനകളും...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിന് താഴെ മഞ്ജു വാര്യര്‍ പ്രചോദനമാണെന്ന് പറയുകയാണ് ആരാധകര്‍.

'സത്യമാണ് മഞ്ജുവിനെ കാണുന്നത് ഒരു പോസിറ്റീവ് എനര്‍ജി തരും. പ്രായം 40 ന് മുകളില്‍ ആയാല്‍ ഇനി ഒന്നും സാധിക്കില്ലെന്ന് പറയുന്നവരുടെ മുന്നില്‍ എനിക്കും എല്ലാം ചെയ്യാന്‍ സാധിക്കും എന്ന് പറയാനും അതിന് ശ്രമിക്കാനും പ്രചോദനം നല്‍കുന്നതും ഈ ഒരു മുഖമാണ്.

manju-warrier

മഞ്ജു എന്ന വ്യക്തി തളര്‍ന്നാല്‍ അതിന്റെ വേദന പലര്‍ക്കും സഹിക്കാന്‍ പറ്റില്ല. കാരണം എല്ലാ സ്ത്രീകളുടെ ഉള്ളിലും മഞ്ജുവിന്റെ ധൈര്യം, നിലനിലനില്‍പ്, ആ ചിരി, തന്റേടം, തനിച്ചുള്ള യാത്ര, സ്വന്തം കാലില്‍ നിന്ന് ജോലി. ആര് ചതിച്ചാലും സ്ത്രീകള്‍ ജീവിക്കുമെന്ന് കാണിച്ച് കൊടുത്തു. പ്രതീക്ഷകള്‍ തകരുമ്പോഴും മുമ്പോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കാതെ തളരാതെ വളരുകയാണ്.

ദൈവം കൂടെയുണ്ട്. വിശ്വസിച്ച് താലി ചാര്‍ത്തിയവന്‍ മറ്റൊരു പെണ്ണിനെ മണത്ത് പോയില്ലേ. ജീവിക്കണം സഹോദരി. ദൈവം തീര്‍ക്കും കണ ണക്കുകള്‍. നിന്നെ ചതിച്ചവരെ, കാലവും ദൈവവും വെറുതെ വിടില്ല. മകള്‍ കൂടി ഒറ്റപ്പെടുത്തിയിട്ടും പിടിച്ചു നിന്നില്ലേ. ഉള്ളില്‍ ഒരുപാട് കരയുന്നുണ്ടാവും. പല സ്ത്രീകളും ഇന്നും മുന്നോട്ട് പോകുന്നതിന് മഞ്ജുവിന്റെ ജീവിതം ഒരു കാരണമാണ്.

മഞ്ജു വാര്യര്‍ ഒരിക്കലും തളരില്ല. അവരെ ചതിച്ചവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. ഇതെല്ലാം കാലം തീര്‍ക്കും, അവരോട് ദൈവം തന്നെ എല്ലാത്തിനും കണക്ക് ചോദിച്ചോളും... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X