മഞ്ഞച്ചരടും പൂമാലയുമായി മഞ്ജു വാര്യര്‍! കല്യാണം കഴിഞ്ഞോയെന്ന് ആരാധകര്‍! താരത്തിന്‍റെ മറുപടി?
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ അസുരനിലൂടെ തമിഴകത്തേക്കും പ്രവേശിച്ചിരിക്കുകയാണ്. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങിയ അസുരനിലൂടെയായിരുന്നു താരത്തിന്റെ വരവ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി താരം പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ധനുഷിനൊപ്പം വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. മഞ്ഞച്ചരടും പൂമാലയുമൊക്കെ കണ്ടപ്പോള്‍ വീണ്ടും വിവാഹം കഴിഞ്ഞത് പോലെയാണ് തോന്നിയതെന്നായിരുന്നു ആരാധകരുടെ പ്രതികരണം.
ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന അഭിനേതാക്കളിലൊരാളാണ് ധനുഷെന്നും അദ്ദേഹത്തോടൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യറല്ലാതെ മറ്റൊരു താരവും ഈ കഥാപാത്രത്തിന് അനുയോജ്യമാവില്ലെന്നായിരുന്നു സംവിധായകനും പറഞ്ഞത്. സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ താന്‍ ചെയ്യുമെന്ന് പറഞ്ഞ് താരം എത്തുകയായിരുന്നു. യാതൊരുവിധ ജാഡയുമില്ലാതെ വളരെ കൂളായാണ് താരം എല്ലാവരോടും ഇടപഴകിയതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

Recommended Video
പച്ചയമ്മ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഇതൊരു ഫാമിലി ഡ്രാമയാണെന്നും ഏറെ പ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും താരം പറഞ്ഞിരുന്നു. കന്മദത്തിലെ ഭാനുമതിയെ അനുസ്മരിപ്പിക്കു്‌നന തരത്തിലുള്ള വരവാണ് ഇതെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ ഇതാള് വേറെയാണെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. താരത്തിന്‍രെ കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന സിനിമയായി ഇത് മാറുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











