'ഞങ്ങളുടെ സീതാലക്ഷ്മി ഇങ്ങനെയല്ല... ഡിലീറ്റ് ചെയ്യൂ'; ബിക്കിനി ധരിച്ച മൃണാളിന്റെ ചിത്രത്തെ കുറിച്ച് ആരാധകർ!

ആരേയും മയക്കുന്ന അഭിനയ ശൈലിയും മനോഹരമായ പുഞ്ചിരിയും കൊണ്ട് പാൻ ഇന്ത്യൻ ലെവലിൽ ആഘോഷിക്കപ്പെടുന്ന നടിമാരിൽ ഒരാളാണ് മൃണാൾ ഠാക്കൂർ. 2012ൽ മുജ്‌സെ കുച്ച് കെഹ്തി യേ ഖമോഷിയാൻ എന്ന സീരിയലിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. അതിനുശേഷം കുംകും ഭാഗ്യ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു.

2018ൽ ലവ് സോണിയ എന്ന ചിത്രത്തിലൂടെയാണ് മൃണാൽ ഹിന്ദി സിനിമകളിൽ അരങ്ങേറിയത്. അതിനുശേഷം ബട്‌ല ഹൗസ്, സൂപ്പർ 30 എന്നീ രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. ബോളിവുഡിൽ ശ്രദ്ധ നേടിയ ശേഷമാണ് സീതാരാമത്തിലൂടെ തെലുങ്കിലേക്ക് മൃണാൾ എത്തിയത്.

Mrunal Thakur

പട്ടാളക്കാരന്റെ പ്രണകഥകൾ പുതുമയുള്ളതല്ല എങ്കിലും വളരെ വ്യത്യസ്തമായ എന്തോ ഒരു ശൈലി സീതാരാമത്തിൽ കാണാൻ സാധിക്കുമായിരുന്നു. ദുൽഖർ സൽമാൻ എന്ന നടന്റെ പ്രണയചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപെട്ടത് സീതാരാമമാണ്. മൃണാൾ ഠാക്കൂർ അഭിനയിച്ച് മനോഹരമാക്കിയ സീത മഹാലക്ഷ്മി എന്നുള്ള കഥാപാത്രം ശെരിക്കും ഉള്ളത് പോലെ പ്രേക്ഷകന് അനുഭവപ്പെട്ടു എന്നതാണ് സത്യം.

സീതാരാമത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം സീതയായ മൃണാൾ താക്കൂർ തന്നെയായിരുന്നു. ഒറ്റനോട്ടത്തിൽ മിക്കവരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു സുന്ദരി എന്നതിനപ്പുറം അവർ ഒരു ഗംഭീര നടി കൂടിയാണെന്ന് അടിവരയിട്ടുറപ്പിച്ച സിനിമ കൂടിയായിരുന്നു സീതാരാമം.

കഴിഞ്ഞ വർഷമാണ് സീതാരാമം റിലീസ് ചെയ്തത്. സിനിമയുടെ പ്രമോഷനെത്തിയപ്പോൾ ഇനി താൻ പ്രണയ സിനിമകൾ ചെയ്യില്ലെന്നാണ് ദുൽഖർ പറഞ്ഞത്. ആയുഷ്ക്കാലത്തേക്ക് ഓർക്കാൻ പാകത്തിൽ സീതാരാമം ഉള്ളപ്പോൾ ഇനി പ്രണയ സിനിമകൾ ദുൽഖറും മൃണാളും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് പ്രേക്ഷകരും പറഞ്ഞത്. സീതാരാമത്തിന് ശേഷം മൃണാളിന് കൂടുതൽ സിനിമാ അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മൃണാൽ.

ഇടയ്ക്കിടെ ഫോട്ടോകളും പോസ്റ്റുകളും പങ്കുവെച്ച് നടി എത്താറുമുണ്ട്. അടുത്തിടെ നടി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു കൂട്ടം ഫോട്ടോകൾ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിലൂടെ മൃണാൽ തന്റെ ബോൾഡ് ലുക്ക് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചു. സെക്‌സി റോയൽ ബ്ലൂ വൺ ഷോൾഡർ ബിക്കിനിയിൽ അതീവ സുന്ദരിയായാണ് മൃണാൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫോട്ടോ ഡംപ് എന്നാണ് മൃണാൾ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്. വെക്കേഷൻ ബീച്ചിൽ അടിച്ച് പൊളിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളാണ് മൃണാൾ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റ്സും ലൈക്കുകളും കുമിഞ്ഞ് കൂടാൻ തുടങ്ങി. പലരും അതിശയത്തോടെയാണ് മൃണാളിന്റെ ബിക്കിനി ഫോട്ടോസിനെ സ്വീകരിച്ചത്.

മലയാളികൾ അടക്കം കമന്റുകൾ കുറിച്ചിട്ടുണ്ട്. കമന്റ്സ് വായിക്കുമ്പോൾ നടിയുടെ ബിക്കിനി ലുക്ക് ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാവുന്നത്. എന്റെ സീത ഇങ്ങനെയല്ല, ദയവായി ഇത് ഡിലീറ്റ് ചെയ്യൂ.... നിങ്ങളെ ഇതുപോലെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ആർഐപി സീതാലക്ഷ്മി എന്നെല്ലാമായിരുന്നു കമന്റുകൾ. ചിലർ നടിയെ പിന്തുണച്ചുമെത്തി.

Mrunal Thakur

ഒരു വ്യക്തി ബീച്ച് പോലുള്ള സ്ഥലങ്ങളിൽ ഏത് വസ്ത്രം ധരിക്കണമെന്ന് ആളുകൾ ശരിക്കും മനസിലാക്കേണ്ടതുണ്ട്. ബീച്ചിൽ സാരി ധരിച്ച് മൃണാളിന് പോകാൻ കഴിയില്ലെന്ന കാര്യം മനസിലാക്കൂവെന്നാണ് മറ്റൊരാൾ നടിയെ പിന്തുണച്ച് കുറിച്ചത്. നടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ഗുംറയ്‌ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ആദിത്യ റോയ് കപൂറിനൊപ്പമാണ് മൃണാൾ അഭിനയിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ ഖട്ടറിനൊപ്പം പിപ്പ എന്ന ചിത്രത്തിലും നടി അഭിനയിക്കും.

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X