റിമി ടോമിയെ പുകഴ്ത്തി ആരാധകര്‍! സിനിമാ നടിയ്ക്കുള്ള എല്ലാ ലുക്കും ഉണ്ടെന്നാണ് കണ്ടുപിടുത്തം

തിരക്കുകള്‍ക്കിടയില്‍ നിന്നും ലോക് ഡൗണ്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ പല താരങ്ങള്‍ക്കും കിട്ടിയ നല്ല അവസരമാണ്. പലരും അത് സന്തോഷ പൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. കുറച്ച് നാളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നെങ്കിലും സന്തോഷത്തിലാണ് റിമി ടോമി. നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ റിമി പങ്കുവെക്കുന്ന ചിത്രം വൈറലാവാറുണ്ട്.

പിന്നണി ഗായികയില്‍ നിന്നും തുടങ്ങി നടിയും അവതാരകയുമൊക്കെയായി തിളങ്ങി നില്‍ക്കുകയായിരുന്നു റിമി ടോമി. തിരക്ക് കാരണം പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമയമില്ലായിരുന്നു. എന്നാലിപ്പോള്‍ അതിന് സമയം കിട്ടിയതോടെ ആരാധകരുടെ കമന്റുകള്‍ക്കെല്ലാം കിടിലന്‍ മറുപടി കൊടുത്ത് കൊണ്ട് എത്തുകയാണ് റിമി.

റിമിയെ പുകഴ്ത്തി ആരാധകര്‍

ലോക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് റിമി ടോമി. ഇടക്കാലത്ത് റിമിയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരുന്നു. എന്നാലിപ്പോള്‍ അത് ഓണ്‍ ആക്കിയതോടെ പോസ്റ്റുകള്‍ക്ക് താഴെ നിരന്തരം കമന്റുകളുമായി ആരാധകരെത്തുന്നുണ്ട്. ഒരാളെ പോലും വിടാതെ എല്ലാവര്‍ക്കും റിമി റിപ്ലേ കൊടുക്കുന്നുമുണ്ട്. ആദ്യമൊക്കെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകളായിരുന്നു റിമി പങ്കുവെച്ചിരുന്നത്. ശേഷം സ്വന്തം സെല്‍ഫി ചിത്രങ്ങള്‍ ഇടാന്‍ തുടങ്ങി. ഇതിനാണ് ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിച്ചതും.

റിമിയെ പുകഴ്ത്തി ആരാധകര്‍

കീപ് സ്‌മൈലിങ് എന്ന് പറഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പേളി മാണി അടക്കമുള്ളവര്‍ കമന്റുകളുമായി എത്തി. റിമിയുടെ ആരാധകനാണ് ഞാന്‍. എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും അതെല്ലാം പോസറ്റീവ് ആയി എടുക്കാനുള്ള റിമിയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പിന്നെ എല്ലാവര്‍ക്കും റിപ്ലൈ അയക്കാനുള്ള മനസ്സും. ഒരു റിപ്ലൈ കിട്ടുമ്പോള്‍ അത് തന്നവര്‍ക്കുള്ള സന്തോഷം വളരെ വലുതാണെന്നും ഒരാള്‍ പറയുന്നു.

റിമിയെ പുകഴ്ത്തി ആരാധകര്‍

റിമി ആദ്യമായി അഭിനയിക്കുന്നത് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ അല്ലായിരുന്നെങ്കില്‍ ഇനിയും ഒരുപാട് സിനിമകളില്‍ ഉണ്ടായിരുന്നേനെ. എന്നാണ് മറ്റൊരാളുടെ കമന്റ്. ആദ്യമായി റിമി അഭിനയിച്ച സിനിമ നിറയെ ട്രോളുകള്‍ വാരിക്കോരി നല്‍കിയതിനാല്‍ പിന്നെ ആ പണിക്ക് നിന്നിരുന്നില്ല. എങ്കിലും ഇനിയും സിനിമകളില്‍ അഭിനയിക്കാന്‍ വരണമെന്നാണ് ചില ആരാധകരുടെ ആവശ്യം. റിമി ടോമി അല്ലാതെ ഗായികമാരില്‍ ഇത്രയധികം തമാശ പറയുന്ന ഒരാള്‍ ഇല്ലെന്നാണ് മറ്റ് ചില കണ്ടുപിടുത്തം.

റിമിയെ പുകഴ്ത്തി ആരാധകര്‍

ഇതിന് മുന്‍പൊരു ദിവസമിട്ട ചിത്രത്തിന് വീട്ടിലിരിക്കുമ്പോഴും മേക്കപ്പ് ഇടണോ? മേക്കപ്പ് ഇല്ലാതെ കാണാന്‍ കഴിയുമോ എന്നൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെ ഞാന്‍ ഒരു പ്രോഗ്രാമിന് വീഡിയോ ചെയ്ാന്‍ വേണ്ടി ഒന്ന് റെഡി ആയതാണ്. മേക്കപ്പ് കൂടിന്ന് പറയല്ലേ. ലിപ്സ്റ്റിക് ഇട്ടു. കണ്ണും എഴുതി. അത്രയേ ചെയ്തിട്ടുള്ളു. സൗന്ദര്യം ദൈവം വാരിക്കോരി തന്ന് പോയി. എന്ത് ചെയ്യാനാണ്... എന്നും റിമി ക്യാപ്ഷനിട്ടു. ഇതോടെ വീണ്ടും രസകരമായ കമന്റുകള്‍ വന്നു. ചേച്ചിയെ കാണാന്‍ തെന്നിന്ത്യന്‍ നടി സാമന്തയുടെ ലുക്ക് ഉണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം.

 റിമിയെ പുകഴ്ത്തി ആരാധകര്‍

എന്തായാലും ആരാധകരുമായി സംവദിക്കന്‍ റിമിയ്ക്ക് ഇപ്പോള്‍ സന്തോഷമാണെന്നാണ് പുതിയ പോസ്റ്റുകളില്‍ നിന്നും മനസിലാകുന്നത്. ആരാധകര്‍ പ്രതീക്ഷ പങ്കുവെച്ചത് പോലെ ഭാവിയില്‍ സിനിമയില്‍ നായികയായി വരാന്‍ വീണ്ടും റിമിയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. ലോക് ഡൗണ്‍ കഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X