'ബാല ഓടി നടന്ന് പെണ്ണ് കെട്ടുന്നത് കൊണ്ട് സിനിമയാണോ യഥാർത്ഥ്യമാണോയെന്ന് സംശയമാണ്'; ചുള്ളൻ ലുക്കിൽ നടൻ ബാല!

നാൽപ്പത്തിയൊന്നുകാരനായ ബാല 2005 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ്. ജന്മം കൊണ്ട് തമിഴ്നാട് സ്വ​ദേശിയാണെങ്കിലും ഒരു മലയാള നടന് ലഭിക്കാറുള്ള സ്നേഹവും പരി​ഗണനയും ബാലയ്ക്ക് കേരള ജനത നൽകാറുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ബാല കേരളം വിട്ട് പോകാതെ കൊച്ചിയിൽ സെറ്റിൽഡായിരിക്കുന്നതും. ആരോ​ഗ്യത്തിലും കരിയറിലും കുറച്ച് കൂടി ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ മലയാളത്തിലെ യുവ താരനിരയിൽ ശോഭിച്ച് നിൽക്കാൻ ബാലയ്ക്കും കഴിയുമായിരുന്നു.

എന്നാൽ ​ഗായിക അമൃത സുരേഷുമായുള്ള വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായതോടെയാണ് ബാലയുടെ കരിയറിലും പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്. മാത്രമല്ല സിനിമയിൽ അധികം ശ്രദ്ധ കൊടുക്കാൻ ബാല ശ്രമിച്ചതുമില്ല. തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിലാണ് ബാല ജനിച്ചത്.

Bala

ചേട്ടൻ സിരുത്തെ ശിവയ്ക്ക് തമിഴ്നാട്ടിലാണ് സ്വീകാര്യത ലഭിച്ചതെങ്കിൽ ബാലയുടെ സിനിമാ ഭാവി ശോഭിച്ചത് മലയാള സിനിമയുടെ ഭാ​ഗമായശേഷമാണ്. ഒരു കാലത്ത് നായകൻ, സഹനടൻ, വില്ലൻ വേഷങ്ങളിൽ തിരക്കുള്ള താരമായിരുന്നു ബാല. മാത്രമല്ല കുറച്ച് വർഷം മുമ്പ് വലിയൊരു വിഭാ​ഗം സ്ത്രീകൾ ബാലയുടെ ആരാധകരുമായിരുന്നു. ഒരു വർഷം മുമ്പാണ് കരൾ‌ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ബാല കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

മരണത്തെ മുഖാമുഖം കണ്ടിട്ടാണ് ബാല ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഷെഫീക്കിന്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദൻ സിനിമയിലാണ് ബാല അവസാനമായി അഭിനയിച്ചത്. പിന്നീട് കരൾ രോ​ഗവും ആശുപത്രിയും ശസ്ത്രക്രിയയുമെല്ലാമായി വിശ്രമത്തിലായിരുന്നു താരം.

ആരോ​ഗ്യം തിരികെ പിടിച്ചതുകൊണ്ട് തന്നെ ബാല അടുത്തിടെയായി സിനിമകൾ കമ്മിറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. തനിക്കൊപ്പം പ്രവർത്തിക്കുന്ന സിനിമാപ്രവർത്തകരെ അടക്കം ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പണമായും അല്ലാതെയും സഹായിക്കുന്ന വ്യക്തി കൂടിയാണ് ബാല. തന്റെ എല്ലാ പുതിയ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള ബാല പങ്കിട്ട ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു പെൺകുട്ടിക്കൊപ്പം വിവിധ പോസിൽ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന ബാലയാണ് കുറച്ച് സെക്കന്റുകൾ മാത്രമുള്ള വീഡിയോയിലുള്ളത്. താരത്തിനൊപ്പമുള്ള പെൺകുട്ടിയാരെന്ന് വ്യക്തമല്ല. വെളുത്ത ഫുൾ സ്ലീവ് ഷർട്ടും അതിന് ചേർന്ന നെക്ക് പീസും ധരിച്ച് ചുള്ളൻ ലുക്കിലാണ് ബാല വീഡിയോയിലുള്ളത്. ഒപ്പമുള്ള പെൺകുട്ടിയും മോഡേൺ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റൊമാന്റിക്ക് ലുക്കിലുള്ള ബാലയുടെ പോസിങ് ആരാധകർക്കും ബോധിച്ചു.

Bala

പോസിങിനുശേഷം ഫോട്ടോകൾ നന്നായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബാലയേയും വീഡിയോയിൽ കാണാം. പതിവ് പോലെ പോസിറ്റീവും നെ​ഗറ്റീവുമായിട്ടുള്ള കമന്റുകൾ താരത്തിന്റെ പുതിയ വീഡിയോയ്ക്കും ലഭിച്ചിട്ടുണ്ട്. ചിലർ ബാലയുടെ യൂത്ത് ലുക്കിനെ പുകഴ്ത്തുമ്പോൾ മറ്റ് ചിലർ ബാലയ്ക്ക് ഒപ്പമുള്ള പെൺകുട്ടിയാരാണെന്നും ഫോട്ടോഷൂട്ടിനുള്ള കാരണമെന്താണെന്നുമാണ് അറിയേണ്ടിയിരുന്നത്.

ബാല ഓടി നടന്ന് പെണ്ണ് കെട്ടുന്നത് കൊണ്ട് വീഡിയോ കണ്ടപ്പോൾ സിനിമയാണോ യഥാർത്ഥ്യമാണോയെന്ന സംശയമാണ് ആദ്യം വന്നതെന്നും ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്. ഇപ്പോൾ പങ്കിട്ട വീ‍ഡിയോയുടെ ഫൈനൽ ഔട്ട്പുട്ട് ഈ വരുന്ന ശനിയാഴ്ച പുറത്ത് വിടുമെന്നും വീഡിയോയ്ക്ക് ഒപ്പം ബാല കുറിച്ചിട്ടുണ്ട്. അതേസമയം അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

എന്നാൽ ഇരുവരും ഇപ്പോൾ അത്ര സ്വരചേർച്ചയിൽ അല്ലെന്നാണ് രണ്ടുപേരുടെയും സോഷ്യൽമീഡിയ പേജുകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാകുന്നത്. എലിസബത്ത് തന്റെ ഡോക്ടർ ജോലിയും യുട്യൂബും യാത്രകളുമായി തിരക്കിലാണ്. ബാലയും എലിസബത്തുമായി ബന്ധപ്പെട്ട ആരാധകരുടെ ചോ​ദ്യങ്ങളോട് പ്രതികരിക്കാറില്ല.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X