'നില ജനിച്ചപ്പോൾ ഇങ്ങനെയായിരുന്നില്ലല്ലോ... ആ വീഡിയോ കാണാൻ‌ കാത്തിരിക്കുകയാണ്'; പേളിയോട് ചോദ്യങ്ങളുമായി ആരാധകർ

പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും ഇപ്പോൾ രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. ആറ് ദിവസം മുമ്പാണ് പേളി ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. നില പിറന്ന് രണ്ട് വർഷം കഴിയുമ്പോഴാണ് പേളിക്ക് ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുന്നത്. ​നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ഇതാദ്യമായാണ് ഞാനവളെ എടുക്കുന്നത്.

അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടും... ആനന്ദ കണ്ണീർ പൊഴിയുകയാണ്. ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങൾ എല്ലാവരും സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞിട്ടുണ്ട്.

Pearle Maaney

ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി എന്നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അറിയിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു പേളിയുടെ കുറിപ്പ്.

അതിനുശേഷം വീ‍ഡിയോയോ ഫോട്ടോയൊ ഒന്നും പേളി പങ്കുവെച്ചിരുന്നില്ല. ശേഷം ഇന്നലെയാണ് മൂത്തമകൾ നില തന്റെ രണ്ടാമത്തെ കുഞ്ഞിനെ കെട്ടിപിടിച്ച് മുത്തം നൽകുന്ന ചിത്രം പേളി പങ്കിട്ടത്. വല്യേച്ചിയായ നില കുഞ്ഞനിയത്തിയെ വാരിപുണർന്ന് ചുംബിക്കുന്ന ചിത്രം അതിവേ​ഗത്തിൽ വൈറലായി. കുഞ്ഞ് വയറ്റിലായിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു.

ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടി... ബിഗ് സിസ്റ്റർ ലവ്. നില അവളുടെ കുഞ്ഞനിയത്തിയെ കണ്ടുമുട്ടിയപ്പോൾ എന്നാണ് തന്റെ രണ്ട് ഓമനകളുടെയും ചിത്രം പങ്കിട്ട് പേളി കുറിച്ചത്. പേളിയുടെ തങ്കകുടങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടതോടെ ആരാധകരുടെ സന്തോഷവും അതിരില്ലാത്തതായി.

ഈ ചിത്രത്തിന് വേണ്ടിയാണ് തങ്ങൾ ഇത്രയും ദിവസം കാത്തിരുന്നത് എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്തത്. എന്നാൽ കുഞ്ഞിന്റെ പേര് എന്താണെന്നത് പേളിയോ ശ്രീനിഷോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മിനി സ്ക്രീനും സോഷ്യൽമീഡിയയുമാണ് തന്നെ ഇത്രത്തോളം വളർത്തിയതെന്ന് പേളിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ കുടുംബത്തിലെ അം​ഗങ്ങളോട് എന്നതുപോലെ എല്ലാ വിശേഷങ്ങളും പേളി പങ്കിടാറുണ്ട്.

Pearle Maaney

ഓരോ ദിവസവും പുതിയ അപ്ഡേറ്റ് അറിയാനും വീഡിയോയോ ഫോട്ടോയോ വന്നിട്ടുണ്ടോയെന്ന് നോക്കാനും പേളിയുടെ പ്രസവത്തിനുശേഷം നിരവധി പേരാണ് ദിവസവും താരത്തിന്റെ സോഷ്യൽമീഡിയ പേജ് സന്ദർശിക്കുന്നത്. ഇതുവരെയും കുഞ്ഞിന്റെ പേര് വെളിപ്പെടുത്താത്തതെന്താണ്?, ഇത്തവണ ഹോസ്പിറ്റൽ വീഡിയോ ഇല്ലേ?, നില പിറന്നപ്പോൾ ഇങ്ങനെയായിരുന്നില്ലല്ലോ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ആരാധകർ കമന്റലൂടെ ചോദിക്കുന്നത്.

ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ ഫോട്ടോയ്ക്കൊപ്പം പേരും പേളി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോയും പേളി പങ്കുവെച്ചിരുന്നു. അന്ന് ആ വീഡിയോ വൈറലായിരുന്നു.

ഒരു പക്ഷെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഡെലിവറി വീഡിയോ ഒരുപക്ഷെ പേളിയുടേതാകും. പേളിക്കും ശ്രീനിഷിനുമുള്ളതുപോലെ ആരാധകർ നിലയ്ക്കുമുണ്ട്. മൂത്ത കുഞ്ഞിന്റെ പേര് നില എന്നായതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിന് നക്ഷത്രയെന്ന് ഇട്ടുകൂടെയെന്നും ചില ആരാധകർ കമന്റിലൂടെ പേര് നിർദേശിച്ച് താരദമ്പതികളോട് ചോദിക്കുന്നുണ്ട്.

2019ൽ ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ബിഗ് ബോസ് മലയാളത്തിലൂടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കില്ലെന്നും ഗെയിം സ്ട്രാറ്റജിയായിരുന്നു പ്രണയമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു അക്കാലത്ത്. ഇവയെ എല്ലാം കാറ്റില്‍ പറത്തി ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.

2021 മെയ് 21ന് ഇവർക്ക് നില എന്ന പേരിൽ ആദ്യ കുഞ്ഞ് ജനിച്ചത്. ഇനിയങ്ങോട്ട് രണ്ട് മാലാഖ കുഞ്ഞുങ്ങൾക്കൊപ്പമാണ് പേളിയും ശ്രീനിഷും ജീവിതം ആസ്വദിക്കാൻ പോകുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X