'ഈ പണി ചെയ്യുന്നത് വിക്കിയാണല്ലേ...'; നയന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ കണ്‍ട്രോള്‍ വിഘ്‌നേഷിന്റെ കയ്യില്‍?

ലേഡി സൂപ്പർസ്റ്റാർ നയൻതാര കുറച്ച് ദിവസം മുമ്പാണ് സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. ഇൻസ്റ്റ​ഗ്രാമിലാണ് താരം ഓഫീഷ്യൽ അക്കൗണ്ട് തുറന്നത്. തെന്നിന്ത്യയിൽ സോഷ്യൽമീ‍ഡിയ പേജിൽ ആക്ടീവല്ലാതിരുന്ന ഒരേയൊരു താരം ഒരു പക്ഷെ നയൻതാരയായിരിക്കും. വളരെ വൈകിയാണ് നയൻതാര സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നതെങ്കിലും ​ഗംഭീര വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അക്കൗണ്ട് തുറന്ന് വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ പിന്നിട്ടിട്ടുള്ളു.

എന്നാൽ ആ ദിവസങ്ങൾക്കുള്ളിൽ തന്നെ മുപ്പത് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സിനെ നയൻതാരയ്ക്ക് ലഭിച്ചു. മലയാളികളുടെ സ്വന്തം മഞ്‍ജു വാര്യർ അടക്കം വെറും ഇരിപത്തിനാല് പേരെ മാത്രമാണ് നയൻതാര ഫോളോ ചെയ്യുന്നത്. താരം സോഷ്യൽമീഡിയ പേജ് തുടങ്ങും മുമ്പ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞത് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ സോഷ്യൽമീഡിയ പേജ് വഴിയായിരുന്നു.

Vignesh Shivan, Nayanthara

തന്റെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരിനെയും ഉലകത്തെയും എടുത്ത് കൊണ്ട് നടന്ന് വരുന്ന മാസ് വീഡിയോ പങ്കുവെച്ചാണ് സോഷ്യൽ‌മീഡിയയിലേക്കുള്ള എൻട്രി നയൻതാര നടത്തിയത്. ഈ വീഡിയോ പുറത്ത് വന്നശേഷമാണ് ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആരാധകർ ആദ്യമായി കണ്ടത്. അതുവരെ മക്കളുടെ മുഖം വ്യക്തമാക്കിയുള്ള വീഡിയോയോ ചിത്രങ്ങളോ ഒന്നും വിഘ്നേഷ് ശിവൻ പങ്കിട്ടിരുന്നില്ല.

കുഞ്ഞുങ്ങളുമായി പാപ്പരാസികൾക്ക് മുന്നിൽ എത്തുമ്പോഴും വിക്കിയും നയൻസും കുഞ്ഞുങ്ങളുടെ മുഖം മറച്ച് പിടിക്കുകയായിരുന്നു പതിവ്. ആദ്യത്തെ പോസ്റ്റ് മക്കൾക്കൊപ്പമുള്ള വീഡിയോയായിരുന്നുവെങ്കിൽ പിന്നീട് പങ്കിട്ട മൂന്ന് പോസ്റ്റുകളും തന്റെ ഏറ്റവും പുതിയ റിലീസായ ജവാന്റെ ട്രെയിലർ വീഡിയോയായിരുന്നു.

ശേഷം കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മക്കള്‍ മുണ്ടുടുത്ത് മുട്ടുകുത്തി പോകുന്ന ഒരു ഫോട്ടോയാണ് നയൻതാര പങ്കുവെച്ചത്. പക്ഷെ ആ ചിത്രത്തിൽ മക്കളുടെ മുഖം നയൻസ് കാണിച്ചിരുന്നില്ല. പിന്നാലെ ഭർത്താവ് വിക്കിക്കൊപ്പമുള്ള ഒരു റൊമാന്റിക് ചിത്രവും നയൻതാര പുറത്തുവിട്ടു.

എന്നിലെ എല്ലാം നിന്നിലെ എല്ലാത്തിനെയും പ്രണയിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ക്യാപ്ഷനും കുറേ ലവ് ഇമോജികളുമാണ് ചിത്രത്തിന് നയൻതാര നല്‍കിയിരിക്കുന്നത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. പത്ത് ലക്ഷത്തിന് അടുത്ത് ലൈക്കുകൾ ലഭിച്ച ഫോട്ടോയ്ക്ക് പാർവതി, വാണി ഭോജൻ അടക്കം നിരവധി സെലിബ്രിറ്റികൾ കമന്റുമായി എത്തി.

vignesh shivan, nayanthara

ആദ്യമായാണ് ഭർത്താവിനെ കുറിച്ചൊരു പോസ്റ്റ് താരം പങ്കിടുന്നത്. അതുപോലെ തന്നെ ഫോട്ടോ വൈറലായതോടെ നയൻതാരയുടെ ഇൻസ്റ്റ​ഗ്രാം ആരാണ് നിയന്ത്രിക്കുന്നത് എന്നതിലും ആരാധകർക്ക് വ്യക്തത കിട്ടി. നയൻസിന്റെ പേജ് ഹാൻഡിൽ ചെയ്യുന്നത് വിഘ്നേഷാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

അതിന് കാരണം വിക്കിക്കൊപ്പമുള്ള റൊമാന്റിക്ക് ചിത്രത്തിന് നയൻതാര നൽകിയ ക്യാപ്ഷനായിരുന്നു. സത്യം പറ... നയന്‍താരയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി അത് ഹാന്റില്‍ ചെയ്യുന്നത് വിഘ്‌നേശ് തന്നെയല്ലേ എന്നാണ് ഏറെയും കമന്റുകൾ. ഫോട്ടോസും ക്യാപ്ഷനും എല്ലാം വിക്കി എഴുതുന്നത് പോലെ തന്നെയാണ് ഫീല്‍ ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം നയൻ‌താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള ചാറ്റ് സ്ക്രീൻഷോട്ട് സോഷ്യൽമീ‍ഡിയയിൽ വൈറലായിരുന്നു. കാത്തുവാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഗാനശകലം നയൻ‌താര ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വിഗ്നേഷ് ശിവൻ നൽകിയ മറുപടിയാണ് ചാറ്റിന്റെ ഉള്ളടക്കം.

ഞാനാണോ എന്ന ചോദ്യത്തോടെയാണ് വിക്കിയുടെ പ്രതികരണം. അതിന് തീർച്ചയായും നീ തന്നെ എന്നാണ് നയൻസിന്റെ മറുപടി. ശേഷം ക്യൂട്ട്... താങ്ക് യു എന്നെഴുതി മുഖം മറയ്ക്കുന്ന ഇമോജിയാണ് വിഗ്നേഷ് ശിവൻ മറുപടിയായി കുറിച്ചത്.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X