'ഞങ്ങളുടെ തലൈവർ ഇങ്ങനെയല്ല...'; ഷോട്സും കൂളിങ് ഗ്ലാസും ധരിച്ച് രജിനി, എഐ പടം കാണിച്ച് പറ്റിക്കരുതെന്ന് ആരാധകർ
തലൈവർ 170ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരത്ത് രണ്ടിടത്തായി നടക്കുന്ന ചിത്രീകരണത്തിനായി രജിനികാന്ത് പത്ത് ദിവസം തലസ്ഥാന നഗരിയിലുണ്ടാകും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ വൻജനാവലിയാണ് സ്വീകരിച്ചത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജിനിയുടെ തമാസം. ജെയ് ഭീം എന്ന ചിത്രം ഒരുക്കിയ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 സിനിമയുടെചിത്രീകരണത്തിനായിട്ടാണ് തമിഴ് സൂപ്പർ താരം തിരുവനന്തപുരത്തെത്തിയത്.
വെള്ളായണി കാർഷിക കോളജ്, ശംഖുമുഖം എന്നിവടങ്ങളിൽ വെച്ചാകും തിരുവനന്തപുരത്തുള്ള തലൈവർ 170ന്റെ ചിത്രീകരണം. ബോളിവുഡിൽ നിന്നും ബിഗ് ബി അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ചിത്രം നിർമിക്കുന്നത്.

സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജിനികാന്തിന്റെ കുറച്ച് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ബീച്ചിൽ ഷോട്സും കൂളിങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന രജിനികാന്തിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.
താരത്തിന് ചുറ്റം ഒരു വലിയ ജനാവലിയും കാണാം. അതിൽ ഭൂരിഭാഗം പേരും രജിനി ധരിച്ചിരിക്കുന്നപോലെ ഷോട്സാണ് ധരിച്ചിരിക്കുന്നത്. തലൈവർ 170യുടെ ചിത്രീകരണത്തിനായി തലൈവർ കോവളത്ത് എത്തിയപ്പോൾ എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
എന്നാൽ ചിത്രം വലിയ രീതിയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്താണെന്നാൽ രജിനികാന്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇന്റർനെറ്റിൽ നിർമിച്ചെടുത്ത ചിത്രങ്ങളാണ്.
ചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ തലൈവർ ഇത്തരത്തിലുള്ള വസ്ത്രധാരണത്തിൽ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ആരാധകർ കുറിച്ചിരുന്നു. ചിലർ പ്രചരിക്കുന്നത് യഥാർത്ഥ ചിത്രമാണെന്ന് കരുതി മാസ് ലുക്കിൽ നിൽക്കുന്ന രജിനിയെ പുകഴ്ത്തുന്നുമുണ്ട്.

രജിനികാന്തിന് ശരീരം കാണിക്കാന്‍ പേടിയാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടെയാണ് നടന്റെ പുതിയ ചിത്രമെന്നാണ് സത്യാവസ്ഥ മനസിലാക്കാതെ മറ്റ് ചിലർ കുറിച്ചത്. പൊതുവെ ഇത്തരം വേഷവിധാനങ്ങളിൽ രജിനി പ്രത്യക്ഷപ്പെടാറില്ലാത്തതിനാൽ ആദ്യം ചിത്രം കണ്ടപ്പോൾ ആരാധകർ ഒന്ന് അമ്പരന്നു.
പിന്നീട് ഒന്നുകൂടി വിശദമായി ചിത്രം പരിശോധിച്ചപ്പോഴാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇന്റർനെറ്റിൽ നിർമിച്ചെടുത്ത ചിത്രങ്ങളാണെന്ന് ആരാധകർ മനസിലാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമായ ശേഷം സൂപ്പർ താരങ്ങളുടെ ഇത്തരം എഐ പടങ്ങൾ നിരന്തരമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ജയിലറിന് ശേഷം സ്റ്റാർഡത്തിന്റെ കാര്യത്തിൽ രജിനികാന്ത് ഒരുപടി കൂടി ഉയർന്നിട്ടുണ്ട്. അമിതാഭ് ബച്ചന് പുറമെ മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിനായിട്ടാണ് രജിനി തിരുവനന്തപുരത്ത് എത്തിയത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം.
ശർവാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശർവാനന്ദിന്റെ റോളിൽ ആദ്യം അണിയറക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ല. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജിനികാന്ത് ചിത്രത്തിലെത്തുന്നത്.
ഈ ചിത്രത്തിന് ശേഷമാകും ലോകേഷ് കനകരാജിന്റെ തലൈവർ 171ന്റെ ചിത്രീകരണം ആരംഭിക്കുക. ജയലറിന് ശേഷം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമാണ് രജിനിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications