'ഇത് എന്താ മാക്സിയോ..? കോമാളി ലുക്കുണ്ട്..., സ്വന്തം ബാഗ് എങ്കിലും സ്വയം പിടിച്ചൂടെ?'; സംയുക്ത മേനോന് വിമർശനം
2018ൽ തീയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം തീവണ്ടിയിൽ നായികയായി ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയിരുന്നത്. തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകിയതോടെ നിരവധി സിനിമകൾ സംയുക്തയെ തേടിയെത്തി. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞു താരം.
ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. ലില്ലി, തീവണ്ടി, ജൂലൈ കാട്രിൽ, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ്, കടുവ, വാത്തി, എറിഡ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം സംയുക്ത.

ഇപ്പോഴിതാ സംയുക്തയുടെ ഒരു എയർപോട്ട് വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. സംയുക്ത മേനോൻ മുംബൈയിലേക്ക് പോകാൻ എയർപോട്ടിൽ എത്തിയ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോ വൈറലായതോടെ സംയുക്തയുടെ വസ്ത്രധാരണവും ചില പ്രവൃത്തികളും ആരാധകർക്കിടയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. പ്രിന്റഡ് വർക്കുള്ള ലോങ് വൈറ്റ് ഷർട്ട് ടൈപ്പ് ഡ്രസ്സായിരുന്നു സംയുക്ത ധരിച്ചിരുന്നത്.
ഒപ്പം വെളുത്ത നിറത്തിലുള്ള ഷൂസും മിനിമൽ ആഭരണങ്ങളും ബൺ ഹെയർസ്റ്റൈലുമായിട്ടാണ് സംയുക്ത ലുക്ക് കംപ്ലീറ്റ് ചെയ്തത്. സംയുക്തയ്ക്കൊപ്പം ബാഗും മറ്റും പിടിക്കാനായി രണ്ട് സഹായികളും ഒപ്പമുണ്ടായിരുന്നു. പിന്നെ നടന്നുവന്ന സഹായിയാണ് സംയുക്തയുടെ ഹാന്റ് ബാഗ് അടക്കം പിടിച്ചിരുന്നത്. അത് ഇഷ്ടപ്പെടാതിരുന്ന ചിലർ വീഡിയോ വൈറലായതോടെ നടിയെ വിമർശിച്ചു.
സ്വന്തം ബാഗ് എങ്കിലും സ്വയം പിടിച്ചൂടെ? എന്നാണ് കമന്റുകൾ ഏറെയും. വെളുത്ത നിറത്തിലുള്ള നീളൻ വസ്ത്രം ധരിച്ചതിനും വിമർശനങ്ങൾ കമന്റായി എത്തിയിട്ടുണ്ട്. ഇത് എന്താ മാക്സിയോ..? കോമാളി ലുക്കുണ്ടെന്നാണ് ഏറെയും കമന്റുകൾ. കാശ് കൊടുത്ത് എടുപ്പിച്ച വീഡിയോയായി തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. അന്യഭാഷകളിൽ നിന്നും അവസരം വന്ന് തുടങ്ങിയശേഷം അടുത്തിടെ മെലിഞ്ഞ് സുന്ദരിയായിരുന്നു താരം.
ബോൾഡ് ഫോട്ടോ ഷൂട്ടുകൾ വഴിയും ആരാധക ഹൃദയം കവരുന്ന നടി കൂടിയാണ് സംയുക്ത മേനോൻ. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സംയുക്തയുടെ ഒരു മലയാള സിനിമ ബൂമറാങ്ങാണ്. ഈ സിനിമയുടെ പ്രമോഷന് നടി പങ്കെടുക്കാത്തതിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് എത്തിയിരുന്നു.

സംയുക്തയെ പ്രമോഷന് വിളിച്ചപ്പോള്‍ 35 കോടി രൂപയുടെ സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദില്‍ സ്ഥിരതാമസമാണ് എന്നൊക്കെയാണ് പറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയാണ്. അവര്‍ നന്നായി അഭിനയിക്കുകയും ചെയ്തു. സിനിമയുടെ കരാറില്‍ പ്രമോഷന് വരണമെന്നുണ്ട്. പക്ഷെ ഈ സിനിമയുടെ റിലീസിങ് പലതവണ മാറ്റിവച്ചു.
എന്നിരുന്നാലും അവര്‍ക്ക് വരാമായിരുന്നു എന്നാണ് നിർമാതാവ് സംയുക്തയ്ക്കെതിരെ ഉന്നയിച്ച ആരോപണം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം മലയാളത്തിൽ സജീവമായി സംയുക്തയെ കാണാൻ സാധിക്കാറില്ല. തെലുങ്കിലാണ് നടി ഇപ്പോൾ സജീവമായി നിൽക്കുന്നത്.


Click it and Unblock the Notifications











