For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ പെണ്ണാണോ?, പൊളിറ്റിക്കൽ കറക്ട്നെസ് പറയുന്ന നീ മേക്കപ്പ് ഇടുന്നുണ്ടല്ലോ?'; റിയാസിനോട് ആരാധകർ!

  |

  ‌ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ‌ പങ്കെടുത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥികളിൽ ഒരാളാണ് റിയാസ് സലീം. കണ്ടും മനസിലാക്കിയും റിയാസിന്റെ ചിന്തകളിൽ ശരിയുണ്ടെന്നും തിരിച്ചറിഞ്ഞ് റിയാസിന്റെ ആരാധകരായവരാണ് അ​ദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ ഏറെപ്പേരും.

  ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം രണ്ട് ലക്ഷത്തിന് മുകളിലാണ് റിയാസിന് സോഷ്യൽമീഡിയയിലുള്ള ആരാധകർ. കൂടാതെ റിയാസിന്റെ യുട്യൂബ് ചാനലിനും നിരവധി സബ്സ്ക്രൈബേഴ്സുണ്ട്.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  വളരെ ചെറുപ്പം മുതൽ ഹിന്ദി ബി​ഗ് ബോസ് അടക്കം നിരന്തരമായി കണ്ടുവന്ന വ്യക്തിയാണ് റിയാസ്. ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നതാണ് റിയാസിന്റെ ലക്ഷ്യങ്ങളിലൊന്ന്.

  ബി​ഗ് ബോസിലെത്തിയ ശേഷം പുരോ​ഗമനപരമായതും സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹം മാറ്റിനിർത്തിയ എൽജിബിടിക്യു പോലുള്ള സംഘടനകളുടെ ഉദ്ദേശത്തെ കുറിച്ചും പലപ്പോഴായി സംസാരിച്ച് പ്രേക്ഷകരുടെ ചിന്താ​ഗതിയിൽ ചെറിയ രീതിയിലെങ്കിലും മാറ്റം കൊണ്ടുവരാൻ റിയാസിന് സാധിച്ചിരുന്നു.

  റോബിൻ പുറത്തായ ശേഷമാണ് റിയാസിലെ യഥാർഥ മത്സരാർഥിയെ പ്രേക്ഷകർ കണ്ടതും അടുത്തറിഞ്ഞതും. അതിന് മുമ്പ് ഇരുവരും തമ്മിലുള്ള വഴക്ക് മാത്രമായിരുന്നു എപ്പിസോഡുകളിൽ ഉണ്ടായിരുന്നത്.

  അതുവരെ ഏറ്റവും ശക്തമായി ഷോയിൽ കളിച്ച് വന്നിരുന്ന മത്സരാർഥി റോബിനെ വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് റിയാസ് പുറത്താക്കിയത്. ഷോ പുറത്ത് നിന്ന് കണ്ട സമയത്തും ആശയപരമായി റോബിന്റെ ചിന്തകളോട് എതിരായിരുന്നു റിയാസ്.

  അത് ഹൗസിൽ പ്രവേശിച്ച ശേഷം റിയാസ് പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തു. റോബിൻ പുറത്താകാൻ റിയാസ് ആയിരുന്നു കാരണമെന്നതുകൊണ്ട് തന്നെ റിയാസിന് വലിയ രീതിയിൽ ഹേറ്റേഴ്സ് പുറത്തുണ്ടായിരുന്നു.

  അവിടെ നിന്നാണ് റിയാസ് സ്വപ്രയത്നം കൊണ്ട് ആരാധകരെ സമ്പാദിച്ചത്. ഇപ്പോഴും റോബിനും റിയാസും തമ്മിലുള്ള തർക്കവും പോരും സോഷ്യൽമീഡിയ വഴി നടക്കുന്നുണ്ട്. ‌സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് റിയാസ്.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  സ്ത്രീവിരുദ്ധമായതോ മനസാക്ഷിക്ക് എതിരായതോ ആയ എന്ത് കാര്യങ്ങൾ വന്നാലും റിയാസ് മുഖം നോക്കാതെ തന്റെ എതിർപ്പ് പ്രകടപ്പിക്കാറുണ്ട്. ഇപ്പോഴിത റിയാസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

  മുഖത്ത് മേക്കപ്പിടുന്ന ഒരു വീഡിയോയാണ് റിയാസ് പങ്കുവെച്ചത്. 'എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ' എന്നാണ് റിയാസ് മേക്കപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കുറിച്ചത്. വീഡിയോ വൈറലായതോടെ പതിവ് പോലെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി.

  ഏറെപ്പേരും റിയാസിന്റെ മേക്കപ്പ് ലുക്കിനെ പ്രശംസിക്കുകയാണ് ചെയ്തത്. 'എങ്ങനെയാണ് ഇത്രയും മനോഹരമായി മേക്കപ്പ് ചെയ്യുന്നത്?, ഏതൊക്കെ പ്രൊഡക്ട്സാണ് ഉപയോ​ഗിക്കുന്നത്?, മേക്കപ്പ് റിയാസിന് നന്നായി ചേരുന്നുണ്ട്, നിങ്ങൾക്കുള്ളിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്' എന്നെല്ലാമാണ് ഒരു വിഭാ​ഗം ആളുകൾ കമന്റായി കുറിച്ചത്.

  അതേസമയം ആൺകുട്ടിയായിട്ടും നീ എന്തിന് മേക്കപ്പ് ചെയ്യുന്നുവെന്ന തരത്തിൽ പരിഹസിച്ചാണ് കമന്റ് കുറിച്ചത്.

  'ഡാ നീ പെണ്ണാണോ?, പൊളിറ്റിക്കൽ കറക്ട്നസിനെ കുറിച്ച് നിരന്തരം സംസാരിക്കുന്ന നിങ്ങൾ മേക്കപ്പ് ഇടുന്നത് ശരിയാണോ?. നിങ്ങളുടെ യഥാർത്ഥ ചർമ്മത്തിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ വളരെ പുരോഗമന ചിന്തകൾ പോസ്റ്റ് ചെയ്യുന്നത്?' എന്നാണ് മറ്റൊരാൾ റിയാസിനോട് കമന്റിലൂടെ ചോദിച്ചത്. എന്നാൽ റിയാസ് ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.

  അടുത്തിടെ റോബിന്റെ ഭാവി വധുവിനെ പരിഹസിച്ച് റിയാസ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഹു ദ ഹെൽ ഈസ് ആരതി പൊടി എന്നാണ് അന്ന് റിയാസ് തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ചോദിച്ചത്.

  അതിന് ശേഷം നിരവധി പേർ റിയാസിനെ വിമർശിച്ചിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എപ്പോഴും സംസാരിക്കുന്ന റിയാസ് മറ്റൊരു സ്ത്രീയെ യാതൊരു പ്രകോപനവും കൂടാതെ പരിഹസിച്ചത് ശരിയായില്ലെന്നാണ് വിമർശനം വന്നത്.

  Read more about: bigg boss
  English summary
  Fans Criticize Bigg Boss Fame Riyas Salim Latest Makeup Tutorial Video-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X