'ഇതെല്ലാം ഗബ്രിയുടെ തീരുമാനം... എങ്ങനെ നോക്കിയാലും നഷ്ടം ജാസ്മിന്, അവൻ നിന്നെ അളക്കുകയായിരുന്നു'; കമന്റുകൾ!
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും വൈറലായ ഒരു കോമ്പോയായിരുന്നു ജാസ്മിൻ ജാഫറും ഗബ്രി ജോസും തമ്മിലുള്ള ബോണ്ടിങ്ങ്. ഹൗസിനുള്ളിലുള്ള ഇരുവരുടെയും അടുപ്പവും സ്നേഹവും കണ്ട് രണ്ടുപേരും പ്രണയത്തിലാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയത്. മാത്രമല്ല ജാസ്മിൻ ഗബ്രിയോടുള്ള തന്റെ പ്രണയം ഹൗസിൽ വെച്ച് സമ്മതിക്കുകയും ചെയ്തിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷമാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനായി പോയത്.
അതുകൊണ്ട് തന്നെ ഗബ്രിയോട് അടുത്തത് ജാസ്മിനെ വലിയ രീതിയിൽ നെഗറ്റീവായി ബാധിച്ചു. അതുപോലെ തന്നെ ജാസ്മിനോടുള്ള സൗഹൃദം ഗബ്രിയേയും വലിയ രീതിയിൽ നെഗറ്റീവായി ബാധിച്ചു. ആറാം സീസണിൽ ടൈറ്റിൽ വിജയിക്കേണ്ടിയിരുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ. എന്നാൽ ഗബ്രിയുമായുള്ള സൗഹൃദം മൂലം ജനപിന്തുണ കുറയുകയായിരുന്നു.

മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയശേഷവും ജാസ്മിനും ഗബ്രിയും ഇരുവരുടെയും സൗഹൃദം അതുപോലെ തന്നെ തുടർന്നു. ഇരുവരും ഒരുമിച്ചാണ് വ്ലോഗുകൾ ചെയ്യുന്നതും യാത്രകൾ പോകുന്നതുമെല്ലാം. അടുത്തിടെ ഇരുവരും അഹമ്മദാബാദിലേക്കും മേഘാലയയിലേക്കും എല്ലാം നടത്തിയ യാത്രകളുടെ വീഡിയോ വൈറലായിരുന്നു.
ജാസ്മിൻ-ഗബ്രി കോമ്പോ വൈറലായപ്പോൾ ബിഗ് ബോസ് അവതാരകനായ മോഹൻലാൽ തന്നെ ഒരിക്കൽ ഒരു എപ്പിസോഡിൽ വെച്ച് ഇരുവരുടെയും ബോണ്ടിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ എന്ത് റിലേഷനാണെന്നതിന് ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റി എന്നാണ് ഇരുവരും പറഞ്ഞത്.
അന്ന് അങ്ങനൊരു വിശദീകരണം ഇരുവരും നൽകിയതും വലിയ വിമർശനത്തിന് കാരണമായിരുന്നു. ഷോ കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ഇപ്പോഴിതാ തങ്ങൾ തമ്മിലുള്ളത് ഏത് തരം ബോണ്ടിങ്ങാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾക്കിടയിലുള്ളത് സൗഹൃദം മാത്രമാണെന്നാണ് ഇരുവരും പറഞ്ഞത്.
അത്രത്തോളം ആഴമുള്ളതും ഡീപ്പായതുമായ ഫ്രണ്ട്ഷിപ്പാണ് തങ്ങളുടേതെന്നാണ് ഇരുവരും ഒരുമിച്ച് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വരുന്ന ആളുകളാണ്. ഞങ്ങളുടേത് രണ്ട് റിലീജിയണാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്. ഫ്രണ്ട്ഷിപ്പുണ്ട്. അതാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പോരാത്തതിന് ഞങ്ങൾ സെയിം ക്യാരക്ടറുമാണ്. അതിനാൽ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങൾക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്.

ഞങ്ങൾ തമ്മിൽ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത് എന്നാണ് ഇരുവരും പറഞ്ഞത്. എന്നാൽ വീഡിയോ പ്രത്യക്ഷപ്പെട്ട വലിയ രീതിയിലുള്ള വിമർശനമാണ് ഇരുവർക്കും എതിരെ വരുന്നത്. ഗബ്രി ജാസ്മിനെ ഫെയിമിന് വേണ്ടി ഉപയോഗിച്ചുവെന്ന തരത്തിലും ഹൗസിൽ വെച്ച് ഇരുവരും സിറ്റുവേഷൻഷിപ്പിലായിരുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. ഗബ്രിയുടെ മാരേജ് കഴിഞ്ഞാൽ ജാസ്മിനുമായുള്ള ഫ്രണ്ട്ഷിപ്പ് അവസാനിക്കും തീർച്ച.
ഫ്രണ്ട്ഷിപ്പിൽ ലിമിറ്റ് വെച്ചാൽ ജാസ്മിന് ഭാവിയിൽ വിഷമിക്കേണ്ടി വരില്ല, ബിഗ്‌ബോസ് കഴിഞ്ഞ് പുറത്ത് വന്നിട്ട് ചെയ്ത തെറ്റ് എല്ലാം മനുഷ്യനല്ലേ പുള്ളേ... എന്ന് ജാസ്മിൻ പറഞ്ഞത് ഈ നാലുമാസ ഫേക്ക് ഡ്രാമയ്ക് വേണ്ടി ആയിരുന്നല്ലേ..? മര്യാദയ്ക്ക് പുറത്ത് വന്ന് അന്തസോടെ ആ കാര്യത്തെ അഡ്രെസ് ചെയ്തിരുന്നെങ്കിൽ കുറച്ച് ഡിഗ്നിറ്റി ഉണ്ടായേനെ, ഇതെല്ലാം ഗബ്രിയുടെ തീരുമാനം... അത് ജാസ്മിനും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നു.
എങ്ങനെ നോക്കിയാലും നഷ്ടം ജാസ്മിന്. ഗബ്രി നിന്നെ അളക്കുകയായിരുന്നു, ഡിയർ ജാസ്മിൻ തന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അനുഭവങ്ങൾ ഒത്തിരി കിട്ടിയിട്ടും പഠിച്ചില്ല. ഗബ്രി നിങ്ങൾ ഇനിയെങ്കിലും ജാസ്മിനെ യൂസ് ചെയ്യുന്നത് നിർത്തുക അൽപ്പം മനസാക്ഷിയുണ്ടെങ്കിൽ.
ക്യാഷിന് വേണ്ടി യൂസ് ചെയുന്നുവെന്നല്ല. പോപ്പുലാരിറ്റിക്ക് വേണ്ടി യൂസ് ചെയുന്നു. ജാസ്മിൻ കൂടെ ഉള്ളതുകൊണ്ട് മാത്രം കിട്ടിയതാണ് ഗബ്രിക്ക് ഈ ഫെയിം. ജാസ്മിൻന്റെ ലൈഫ് ഇനിയും നശിപ്പിക്കാതിരിക്കൂ. ജാസ്മിന്റെ ലൈഫിൽ ഗബ്രി എന്ന വിഷയം എപ്പോഴും കല്ലുകടിയായിരിക്കും എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.


Click it and Unblock the Notifications