'കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ് കാട്ടിക്കൂട്ടലുകൾ'; മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച നയൻസിന് വിമർശനം!

ഏഴ് വർഷത്തോളം നീണ്ട ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും പ്രണയം സാക്ഷാത്കരിക്കപ്പെട്ടത് ജൂൺ ഒമ്പതിന് നടന്ന ആഘോഷമായ വിവാഹത്തിലൂടെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങളും പിറന്നു.

സറോ​ഗസിയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആറ് വർഷം മുമ്പ് തന്നെ വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ഇരുവരും സറോ​ഗസിക്കാ‌യുള്ള നീക്കങ്ങൾ ആരംഭിച്ചത്.

മക്കളെ ഉയിർ ഉലകം എന്നീ പേരുകളിട്ടാണ് താര ദമ്പതികൾ വിളിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും കുഞ്ഞുങ്ങൾ​ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ള ദമ്പതികൾ ക്രിസ്മസിനും പതിവ് തെറ്റിച്ചില്ല.

തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയൻതാരയും വിഘ്നേഷ് ശിവനും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കുഞ്ഞിനെ വിഘ്നേഷ് ശിവനും മറ്റൊരു കുഞ്ഞിനേയും എടുത്തിരുന്നു.

കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ് കാട്ടിക്കൂട്ടലുകൾ...

താരദമ്പതികൾ ഇതുവരേയും കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. ആൺകുഞ്ഞുങ്ങളാണ് താരദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ലേഡി സൂപ്പർസ്റ്റാറിന്റേയും കുടുംബത്തിന്റേയും ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോകൾ‌ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേർ ആശംസകളുമായി എത്തി.

ആരുടേയും കണ്ണ് ഞങ്ങളുടെ നയൻസിന്റേയും കുടുംബത്തിന്റേയും മേൽ പതിക്കാതിരിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നുണ്ട് എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച നയൻസിനും വിക്കിക്കും വിമർശനം

കുഞ്ഞുങ്ങളുടെ പേര് ഉയിർ, ഉലകം എന്ന് തന്നെയാണോ? വേറെ പേരൊന്നും ഇട്ടിട്ടില്ലേ? എന്നും ചില ആരാധകർ കമന്റിലൂടെ ചോദിച്ചു. വേറെ ചിലർ സറോ​ഗസിയിലൂടെ നടയൻസ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിലുള്ള അമർഷം പ്രകടിപ്പിച്ച് നെ​ഗറ്റീവ് കമന്റുകളും കുറിച്ചിട്ടുണ്ട്.

'എന്തോ... കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകൾ... ഛെ...!' എന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളിൽ ആദ്യമായി സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ താരദമ്പതികൾ നയൻതാരയും വിഘ്നേഷ് ശിവനും മാത്രമായിരിക്കും.

വേറെ പേരൊന്നും ഇട്ടിട്ടില്ലേ?

ബോളിവുഡിൽ ഇത് സ്ഥിരം സംഭവമാണ്. ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെ സറോ​ഗസിയിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കണക്ടാണ് നയൻതാരയുടെതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ.
അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സത്യരാജ്, അനുപം ഖേർ, വിനയ് റായ്, മാല പാർവതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

ബോളിവുഡിൽ ഇത് സ്ഥിരം സംഭവമാണ്

അടുത്തിടെ കണക്ടിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്ന നയൻതാരയുടെ അഭിമുഖം പല കാരണങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. വിവാഹം, മാതൃത്വം, സിനിമാ മേഖലയിലെ സ്ത്രീകളുടെ അസമത്വം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് നയൻതാര അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

കൂടാതെ നടി മാളവിക മോഹനനുള്ള നയൻതാരയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണക്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തന്നെയായിരുന്നു താരത്തിന്റെ പ്രതികരണം.

കണക്ടിലെ നയൻതാര

രാജാ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ അഭിനയിക്കുമ്പോഴും നയൻതാര വലിയ തോതിൽ മേക്കപ്പ് ഇട്ടിരുന്നതിനെ കുറിച്ചായിരുന്നു മാളവിക മുമ്പൊരിക്കൽ വിമർശിച്ചത്. 'ഒരു ആശുപത്രി രംഗത്തിൽ ഈ സൂപ്പർതാര നായികയെ ഞാൻ കണ്ടു.'

'അവരുടെ മേക്കപ്പിനോ തലമുടിയ്ക്കോ ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു. അവർ മരിക്കാൻ കിടക്കുകയാണ്. അതേസമയം മുഴുവൻ മേക്കപ്പിലുമാണ്. അവരുടെ ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നുമില്ല.'

'ഒരു വാണിജ്യ സിനിമയിൽ നിങ്ങൾ കാണാൻ ഭംഗിയോടെ ഇരിക്കണം. പക്ഷെ യാഥാർഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നിൽക്കണ്ടേ അതെന്നാണ്' മാളവിക തന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

അഭിമുഖത്തിൽ പറഞ്ഞത്

മാളവികയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു നയൻതാരയുടെ പ്രതികരണം. 'ആശുപത്രി രംഗത്തിൽ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാൻ പറയില്ല. എന്നാൽ അതിന്റെ അർഥം നിങ്ങൾ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.'

'ഒരു റിയലിസ്റ്റിക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത്തരം ഗെറ്റപ്പാണ് നിങ്ങൾക്ക് ഉണ്ടാവുക. താരം പറഞ്ഞ കാര്യം വാണിജ്യ സിനിമയിലെയാണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും' നയൻതാര വ്യക്തമാക്കി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X