'കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളി'; അഞ്ജലിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിലെ ജിന്റോയുടെ പെരുമാറ്റം!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ടൈറ്റിൽ കിരീടം നേടിയത് ബോഡി ബിൽ‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ ജിന്റോയാണ്. സീസൺ ഒന്ന് സംപ്രേഷണം ചെയ്ത് തുടങ്ങിയപ്പോൾ മുതൽ‌ ജിന്റോ ബി​ഗ് ബോസിലേക്ക് പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പക്ഷെ അത് സാധിച്ചത് സീസൺ ആറിൽ എത്തിയപ്പോൾ മുതലാണ്. അതിന് മുമ്പുള്ള സീസണുകളിൽ‌ ജിന്റോയുടെ സ്റ്റുഡന്റ്സും പരിചയക്കാരുമെല്ലാം ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയിരുന്നു.

എന്നാൽ അവർ‌ക്കാർക്കും ടൈറ്റിൽ നേടാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ കപ്പും കൊണ്ടെ ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുവെന്ന് മനസിൽ കരുതി തന്നെയാണ് ജിന്റോ സീസൺ ആറിൽ പങ്കെടുക്കാൻ എത്തിയതും വിജയിച്ചതും. ബി​ഗ് ബോസിനുശേഷം മലയാളികളിൽ വലിയൊരു വിഭാ​ഗം ജിന്റോയുടെ ആരാധകരാണ്.

Bigg Boss Jinto Anjali Nair

മാത്രമല്ല ഉദ്ഘാടനങ്ങളും പരിപാടികളുമെല്ലാമായി തിരക്കിലുമാണ് ജിന്റോ. വിദേശത്ത് നിന്ന് അടക്കമാണ് ഉദ്ഘാടനത്തിനുള്ള ക്ഷണം ജിന്റോയ്ക്ക് വരുന്നത്. കൂടാതെ മലയാള സിനിമയിലെ സെലിബ്രിറ്റികളുടെ ഫങ്ഷനുകളിലേക്ക് അതിഥിയായി ക്ഷണവും ലഭിക്കുന്നുണ്ട്. സിനിമാ മോഹ​മാണ് ജിന്റോയെ ബി​ഗ് ബോസിലേക്ക് എത്തിച്ചത്. ബി​ഗ് ബോസിനുശേഷം ആ​ഗ്രഹിച്ചതുപോലെ ചില സിനിമാ അവസരങ്ങളും ജിന്റോയ്ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോഴിതാ ജിന്റോയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീ‍ഡിയയിൽ ചർച്ചയാകുന്നത്. നടി അ‍ഞ്ജലി നായരുടെ രണ്ടാമത്തെ മകളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ജിന്റോയുടെ ഒരു പെരുമാറ്റമാണ് വിമർശിക്കപ്പെടുന്നത്. അ‍ഞ്ജലിയുടെ രണ്ടാമത്തെ മകൾ ആദ്വികയുടെ പിറന്നാൾ ​ഗംഭീരമായി തന്നെയാണ് കുടുംബം ആ​ഘോഷിച്ചത്.

അതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജിന്റോയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി. കേക്ക് മുറിച്ച് ആദ്വികയ്ക്ക് നൽകുകയും ചെയ്തു. ശേഷം അഞ്ജലിയുടെ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് ജിന്റോ പോസ് ചെയ്തു.

അ‍ഞ്ജലിയുടെ മൂത്തമകൾ ആവണി ജിന്റോയുടെ സമീപത്തായിരുന്നു നിന്നത്. എന്നാൽ ഫോട്ടോയെടുക്കുന്ന സമയം വന്നപ്പോൾ‌ വരിഒപ്പിച്ച് നിൽക്കുന്നതിന്റെ ഭാ​ഗമായി ആവണിയുടെ കൈകളിൽ പിടിച്ച് പതിയെ ജിന്റോ തള്ളി നീക്കി.

വീഡിയോ വൈറലായതോടെ അ‍ഞ്ജലിയുടെ മകളോടുള്ള ജിന്റോയുടെ പെരുമാറ്റം പരുഷമായും മര്യാദയില്ലാത്തതായും തോന്നിയെന്നാണ് കമന്റുകൾ ഏറെയും. കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളിയതിന് ജിന്റോയോടുള്ള എതിർപ്പും സോഷ്യൽമ‍ീഡിയ പങ്കുവെച്ചിട്ടുണ്ട്.

Bigg Boss Jinto Anjali Nair

അതേസമയം പിറന്നാൾ ആഘോഷങ്ങൾക്ക് പോയി കേക്ക് മുറിയിൽ പങ്കാളിയാകുന്നതിനും ചിലർ ജിന്റോയെ കമന്റിലൂടെ പരിഹസിച്ചിട്ടുണ്ട്. അതേസമയം അഞ്ജലിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആവണി. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ അനീഷ് ഉപസാനയായിരുന്നു അ‍ഞ്ജലിയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി. പിന്നീടാണ് അഞ്ജലി സഹസംവിധായകന്‍ അജിത് രാജുവുമായി പ്രണയത്തിലായതും വിവാഹിതയായതും.

മലയാളത്തിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

മോഹന്‍ലാല്‍ ചിത്രം മോൺസ്റ്ററിലും തമിഴ് ചിത്രം ചിത്തയിലുമാണ് ഒടുവില്‍ അഞ്ജലി നായർ വേഷമിട്ടത്. റാമാണ് അണിയറയിൽ ഒരുങ്ങുന്ന അഞ്ജലിയുടെ പുതിയ സിനിമ.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X