'മാച്ചിങ് ലുക്കിൽ ദിലീപിനൊപ്പം ലേഖ ശ്രീകുമാർ....'; നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്ന് ലേഖയോട് ആരാധകർ!

മലയാളിക്ക് ഒരിക്കലും കേട്ടുമടുക്കാത്ത ഒരു സ്വരമുണ്ട്. പ്രണയത്തിലും വിരഹത്തിലും ആഘോഷത്തിലും ആനന്ദത്തിലുമൊക്കെ കൂട്ടായെത്തുന്ന സ്വരസൗന്ദര്യമാണ് മലയാളികൾക്ക് എം.ജി ശ്രീകുമാർ. എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന് എപ്പോഴും കൂട്ടായുണ്ട് ലേഖ.

നിഴൽ പോലെ കൂടെ നടക്കുന്ന പ്രിയപത്നി എംജിക്ക് നൽകുന്ന ഊർജം ചെറുതല്ല. എം.ജി ശ്രീകുമാർ എന്ന ഗായകന്റെ വളർച്ചയിൽ ലേഖയുടെ പിന്തുണയും സാമീപ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

2000ൽ മൂകാംബികയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന മുമ്പ് 14 വർഷക്കാലം ഇരുവരും ഒരുമിച്ചാണ് ജീവിച്ചത്. ലേഖ ശ്രീകുമാറിനെ ആളുകൾ കൂടുതൽ സ്നേഹിച്ച് തുടങ്ങിയത് താരം സോഷ്യൽമീഡിയയിലും മറ്റും സജീവമായ ശേഷമാണ്.

ലേഖയ്ക്ക് തന്റെ പാചക വിശേഷങ്ങളും മറ്റ് കുട്ടി വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതിന് ഒരു യുട്യൂബ് ചാനലുണ്ട്. ലേഖയുടെ വെറൈറ്റി വിഭവങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്.

മാച്ചിങ് ലുക്കിൽ ദിലീപിനൊപ്പം ലേഖ ശ്രീകുമാർ

ഇടയ്ക്ക് എം.ജി ശ്രീകുമാറിനൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് ലേഖ എത്താറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ലേഖ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ലേഖ ശ്രീകുമാർ പങ്കുവെച്ചത്.

ഒപ്പം എം.ജി ശ്രീകുമാറുമുണ്ട്. സൗദിയിലെ ദിലീപ് ഷോയ്ക്കിടയിലാണ് ചിത്രം പകര്‍ത്തിയതെന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ ലേഖ പറയുന്നു. എംജിക്കും ലേഖയ്ക്കുമൊപ്പമുള്ള ദിലീപിന്റെ ഫോട്ടോ പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു.

നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്ന് ആരാധകർ

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൂളിങ് ഗ്ലാസുമായി സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ്. കട്ടത്താടി വെച്ചുള്ള നടന്റെ ഗെറ്റപ്പിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്.

നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുമായെത്തിയത്. സിനിമാ തിരക്കുകള്‍ക്കിടയിലും സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കാറുണ്ട് ദിലീപ്. വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു ദിലീപ് ഇത്തരത്തിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിട്ട്.

എം.ജി ശ്രീകുമാറിന്റെ ശബ്ദം

പ്രിന്റഡ് ബ്ലാക്ക് കളർ ഷർട്ടാണ് ദിലീപ് ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും ജീൻസുമായിരുന്നു ലേഖയുടെ വേഷം. ലേഖ ദിലീപിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയതിനെതിരേയും ചില വിമർശനങ്ങൾ വന്നിട്ടുണ്ട്.

നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്ന് ചില പ്രേക്ഷകർ ലേഖയുടെ പുത്തൻ‌ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. മോഹൻലാൽ, ജയറാം എന്നിവർ കഴിഞ്ഞാൽ ദിലീപിനാണ് പിന്നെ എം.ജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ചേരുന്നത് എന്നും ചിലർ കമന്റിൽ‌ കുറിച്ചിട്ടുണ്ട്.

എം.ജി ശ്രീകുമാറും സറ്റേജ് ഷോകളില്‍ സജീവമാണ്

ടോപ് സിങറിന് പുറമെ എം.ജി ശ്രീകുമാറും സറ്റേജ് ഷോകളില്‍ സജീവമാണ്. പരിപാടികള്‍ക്ക് പോവുമ്പോഴെല്ലാം ലേഖയേയും അദ്ദേഹം കൂടെക്കൂട്ടാറുണ്ട്. മാനേജരെ വെക്കാത്തയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്റെ ഭാര്യയെ എല്ലായിടത്തും കൊണ്ടുപോവുന്നതിനെ മറ്റുള്ളവരെന്തിനാണ് മോശമായി കാണുന്നത്. പലരും എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്നും എംജി ശ്രീകുമാർ അടുത്തിടെ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളൊന്നും തങ്ങള്‍ വകവെക്കാറില്ലെന്നും ലേഖയും എംജിയും പറഞ്ഞിരുന്നു.

ഞങ്ങൾ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്

'ഞങ്ങൾ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പും ശേഷവും അത് രണ്ട് തരത്തിലാണെന്ന് മാത്രം. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്ന് ആദ്യകാലത്ത് ഒരുപാടുപേർ ശ്രീക്കുട്ടനോട് ചോദിച്ചിട്ടുണ്ട്. പല വിമർശനങ്ങളും ഞങ്ങൾക്ക് നേരെയുണ്ടായി.'

'പക്ഷെ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൂടെ നടക്കാൻ വേണ്ടിയാണ് വിവാഹം കഴിച്ചത് എന്നുള്ള മറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളൊക്കെ ഒരുപാട് വർഷങ്ങൾക്കു മുമ്പ് കേട്ടതാണ്. ഇപ്പോൾ ആരും അങ്ങനെയൊന്നും ചോദിക്കാറില്ല.'

ഇപ്പോഴൊക്കെ പല കലാകാരന്മാരും യാത്രകളിൽ ഭാര്യയെ കൂടെക്കൂട്ടാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലെന്നാണ്' ലേഖ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X