For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ പറയുന്നത് കേട്ട് നിന്നാല്‍ പോരായിരുന്നോ, ഇപ്പോള്‍ എങ്ങനെയുണ്ട്? അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍

  |

  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനത്തിലേക്ക് എത്തിയതിന്റെ പേരില്‍ സീരിയല്‍ നടി അനുശ്രീയ്ക്ക് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയിട്ടാണ് അനുശ്രീ വിവാഹിതയാവുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

  മകന്റെ ജനനത്തിന് ശേഷമാണ് ഭര്‍ത്താവുമായി ചെറിയൊരു അകല്‍ച്ചയിലാണെന്ന് അനുശ്രീ പറഞ്ഞത്. ഇപ്പോഴിതാ അനുശ്രീ അമ്മയുടെ കൂടെയുള്ള പുത്തന് വീഡിയോയുമായി എത്തിയിരിക്കുകയാണ്. നേരത്തെ അമ്മയെ ഉപേക്ഷിച്ച് പോയ ആളായത് കൊണ്ട് നടിയ്‌ക്കെതിരെ വിമര്‍ശനമാണ് വീഡിയോയുടെ താഴെ കമന്റായി വരുന്നത്.

  കുഞ്ഞിന് ജന്മം കൊടുത്തതിന് പിന്നാലെ യൂട്യൂബ് ചാനലില്‍ സജീവമാണ് അനുശ്രീ. ഓരോ ദിവസവും രസകരമായ വീഡിയോസുമായിട്ടാണ് നടി എത്താറുള്ളത്. ഏറ്റവും പുതിയതായി കിച്ചണ്‍ ടൂറാണ് നടി കാണിച്ചിരിക്കുന്നത്. തന്റെ അടുക്കളയില്‍ എന്തൊക്കെയുണ്ടെന്നും അതൊക്കെ വാങ്ങിയതിനെ പറ്റിയുമൊക്കെ അനു പറഞ്ഞു. ഇതിനിടയിലാണ് അനുശ്രീയുടെ അമ്മയും വീഡിയോയിലേക്ക് കടന്ന് വരുന്നത്. ഇടയ്ക്ക് നടിയുടെ കുഞ്ഞിനെ കൈയ്യിലെടുത്താണ് അമ്മ എത്തിയത്.

  Also Read: കുട്ടിയെ കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന പാവം ഗര്‍ഭിണി; ദേവികയെ ട്രോളി വിജയ് മാധവ്

  മുന്‍പ് തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അമ്മയുമായി വലിയ വഴക്കാണെന്ന് നടി പറഞ്ഞിരുന്നു. പ്രണയ വിവാഹത്തിന് അമ്മ സമ്മതിച്ചിരുന്നില്ലെന്നും ഒടുവില്‍ അമ്മയുടെ വാക്ക് ധിക്കരിച്ചാണ് വിഷ്ണുവിന്റെ കൂടെ പോയതെന്നുമാണ് അനുശ്രീ പറഞ്ഞത്. അന്ന് വഴക്കാണെങ്കിലും പിന്നീട് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പിണക്കം മാറി. ഇപ്പോള്‍ അനുശ്രീയ്ക്ക് എല്ലാ പിന്തുണയും നല്‍കി അമ്മ കൂടെ തന്നെയുണ്ടെന്നുള്ളതാണ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

  Also Read: രാജുവിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ വിളിപ്പിച്ചു, മകന് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ചോദിച്ചത്; ഓർത്ത് മല്ലിക

  മുന്‍പൊന്നും അനുശ്രീയുടെ വീഡിയോയില്‍ അമ്മയെ കാണിച്ചിട്ടില്ല. അടുത്തിടെയാണ് തന്റെ അമ്മ ഇതാണെന്ന് പറഞ്ഞ് നടി പുറംലോകത്തിന് കാണിക്കുന്നത്. ഇപ്പോള്‍ വീഡിയോയുടെ മുന്നില്‍ വരാന്‍ അമ്മയ്ക്ക് മടിയൊന്നുമില്ലെന്ന് ആരാധകര്‍ കമന്റിലലൂടെ പറയുന്നു. ഇതിനിടയിലാണ് അമ്മയെ ഉപേക്ഷിച്ച് തന്നിഷ്ടത്തിന് പോയിട്ട് എന്തായി എന്ന തരത്തില്‍ വിമര്‍ശനാത്മകമായിട്ടുള്ള കമന്റുകള്‍ അനുശ്രീയ്ക്ക് ലഭിച്ചത്.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  ഇത്രയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അമ്മയെ ഉപേക്ഷിച്ച് പോയത് എന്തിനായിരുന്നു എന്നാണ് ചിലരുടെ ചോദ്യം. 'ഈ പെണ്ണിന്ന് അമ്മനേം സ്‌നേഹിച്ചു ഇവിടെ നിന്നാ മതിയായിരുന്നില്ലേ.. തോന്നിയ പോലെ ഒരുത്തന്റെ കൂടെപ്പോയി ഒരു കുട്ടീനേം കിട്ടി സുഖമായി തിരിച്ചു വന്നിട്ട് ഒന്നും അറിയാത്ത ആളെ പോലെ നിന്ന് കൊഞ്ചുകയാണോ?' എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. അമ്മയെ സ്നേഹിച്ച് അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ ജീവിതത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും നേരിടില്ലായിരുന്നു.

  ഇതൊക്കെ എല്ലാവരും പഠിക്കേണ്ട പാഠം തന്നെയാണ്. എന്തായാലും ഭര്‍ത്താവുമായിട്ടുള്ള പിണക്കമൊക്കെ അവസാനിപ്പിക്കണമെന്നാണ് അനുശ്രീയോട് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിലെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനാല്‍ ആ ദുഃഖം അനുശ്രീയും അറിഞ്ഞിട്ടുള്ളതാണ്. അങ്ങനെയുള്ളപ്പോള്‍ ഇത്രയും ചെറിയ പ്രായത്തില്‍ കുഞ്ഞിന് അച്ഛനില്ലാതെ ജീവിക്കേണ്ടി വരുന്നത് വലിയ വേദന നല്‍കുന്ന കാര്യമാണെന്നും ആരാധകര്‍ പറയുന്നു.

  Read more about: anusree അനുശ്രീ
  English summary
  Fans Criticized Pookalam Varavayi Serial Actress Anusree's Latest Video About Mother. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X