'ആദ്യ ഭാര്യയോട് ചെയ്തത് തിരിച്ചടിച്ചു, കുറ്റം ബബ്ലുവിന്റേതാവും... ഷക്കീല പ്രതീക്ഷ തെറ്റിച്ചില്ല'; വിമർശനം!

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബബ്ലു പൃഥ്വിരാജ്. ഇടക്കാലത്ത് സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ബബ്ലു അടുത്തിടെ വീണ്ടും സിനിമകളിൽ സജീവമായി മാറിയിരുന്നു. നിലവിൽ ആനിമൽ എന്ന ബോളിവുഡ് സിനിമയിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടൻ. കുറച്ചുനാളുകൾക്ക് മുമ്പ് തന്റെ രണ്ടാം വിവാഹത്തിന്റെ പേരിൽ ബബ്ലു വാർത്തകളിൽ നിറഞ്ഞിരുന്നു.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ മുപ്പത്തിമൂന്ന് വയസ്സ് കുറഞ്ഞ ആളെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയർന്നത്. 1994ൽ ആയിരുന്നു ബബ്ലു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ബീന ആയിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. വിവാഹിതരായി ഒരു വർഷത്തിനുള്ളിൽ ഇവർക്ക് ഒരു മകൻ ജനിച്ചു. അഹദ് മോഹൻ ജബ്ബാർ എന്നാണ് മകന്റെ പേര്.

Babloo Prithiveeraj

പിന്നീട് പതിനഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇവർ കഴിഞ്ഞ വർഷം വിവാഹമോചനം നേടി. ഏകദേശം ആറ് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷമായിരുന്നു വിവാഹമോചനം. ആദ്യ വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിൽ ആയിരുന്നു നടന്റെ രണ്ടാം വിവാഹം നടന്നത്.

ഹൈദരാബാദ് സ്വദേശിയായ 25കാരി രുക്മിണി ശീതളിനെയാണ് നടൻ വിവാഹം ചെയ്തത്. 57 വയസായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. ഇതേ തുടർന്ന് പ്രായത്തിന്റെ പേരിൽ അടക്കം നിരവധി വിമർശനങ്ങൾ ബബ്ലുവിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങളെയൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും.

അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം പൃഥിരാജും ശീതളും പറഞ്ഞിരുന്നു. വിവാഹമോചന ശേഷം വല്ലാത്തൊരു ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. അതിനിടയിലാണ് ശീതളുമായി പരിചയത്തിലായതെന്നും തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നും നടൻ പറയുകയുണ്ടായി.

വിവാഹം കഴിഞ്ഞ സമയത്ത് നൽകിയ എല്ലാ അഭിമുഖങ്ങളിലും ബബ്ലു എല്ലാ കാര്യങ്ങളും വെട്ടിതുറന്ന് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ​​ദിവസങ്ങളായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബബ്ലുവും ശീതളും വേർപിരിഞ്ഞു. ഇത് വലിയ ചർച്ചയായപ്പോൾ ഷക്കീലയുടെ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് പ്രതികരിച്ചു ബബ്ലു.

Babloo Prithiveeraj

ശീതളുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ബബ്ലു വഴുതി മാറി. എന്നാൽ ഷക്കീല വിട്ടില്ല. ശീതളുമായുള്ള വിവാഹത്തിന് ശേഷം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞതുകൊണ്ടല്ലേ ബന്ധം വേർപെടുത്തിയപ്പോൾ അത് ആളുകൾ ചർച്ചയാക്കുന്നത് എന്നായിരുന്നു ഷക്കീല തിരിച്ച് ചോ​ദിച്ചത്. എന്നാൽ ചോദ്യങ്ങൾക്കെല്ലാം സാഹിത്യപരമായും ഡിപ്ലോമാറ്റിക്കായുമായാണ് ബബ്ലു സംസാരിച്ചത്.

തന്റെ പേഴ്സണൽ ലൈഫ് താൻ പരസ്യപ്പെടുത്തിയതാണ് ചെയ്ത ഏറ്റവും വലിയതെറ്റെന്നും ശീതളിനെ കുറിച്ച് വീണ്ടും സംസാരിച്ച് ദ്രോഹിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നുമാണ് ​ഗലാട്ട തമിഴ് ചാനലിൽ ഷക്കീലയുമായി നടത്തിയ അഭിമുഖത്തിൽ ബബ്ലു പറഞ്ഞത്.

വീഡിയോ വൈറലായതോടെ നടന് വിമർശനവുമെത്തി. ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ വഴുതി മാറുന്നു. പ്രശ്നത്തിന്റെ കാരണം ബബ്ലുവായത് കൊണ്ടാകാം ഒന്നും തുറന്ന് പറയാത്തത്, ഭാര്യയേയും മകനേയും കഷ്ടപ്പെടുത്തി മറ്റൊരു പെൺകുട്ടിക്കൊപ്പം ജീവിക്കാൻ പോയതിന്റെ തിരിച്ചടിയാണ്, ഇതൊക്കെ ഞങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു, ഷക്കീലയുടെ ചോ​ദ്യങ്ങൾ കുറിക്കുകൊള്ളുന്നതായിരുന്നുവെന്നെല്ലാമാണ് ബബ്ലുവിനെ വിമർശിച്ച് വന്ന കമന്റുകൾ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X