'ഉറക്കത്തിൽ ഭയങ്കര അക്രമമാണ്'; ബാലയ്ക്ക് മെയിൽ ഷോവനിസമാണ്... എലിസബത്തിന് ക്ഷമയുണ്ടെന്നും ആരാധകരുടെ കമന്റുകൾ!

അടുത്തകാലത്തായി വാര്‍ത്തകളില്‍ ഇടം നേടുന്ന താരമായി നടൻ ബാല മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി വിശേഷങ്ങളും തന്റെ വാർത്തകളും ബാല പങ്കുവെയ്ക്കാറുണ്ട്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാലയുടെ സന്തോഷങ്ങളെല്ലാം.

അടുത്തിടെ യുട്യൂബറായ ചെകുത്താനെന്ന അജു അലക്സിന്റെ വീട്ടിൽ കയറി തോക്ക് ചൂണ്ടിയ സംഭവത്തിൽ ബാല അഭിമുഖങ്ങളിൽ നിരന്തരമായി നിറയുന്നുണ്ട്. തന്റെ ഭാര്യയെയും മലയാളത്തിലെ യുവനടിയേയും മോഹൻലാലിനെയും കുറിച്ചെല്ലാം മോശം പരാമർശം നടത്തിയതിന്റെ പേരിലാണ് ബാല അജുവിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.

കൂടാതെ ചെകുത്താന്റെ പേരിൽ മാനനഷ്ടക്കേസും ബാല ഫയൽ ചെയ്തിട്ടുണ്ട്. കരൾ രോ​ഗം മൂർ‌ച്ഛിച്ച് ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്നപ്പോൾ ബാലയുടെ തിരിച്ച് വരവ് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് ഭാര്യ എലിസബത്തായിരുന്നു. ഡോക്ടർ കൂടിയായ എലിസബത്ത് ബാലയ്ക്കൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്നു.

Bala

ഒരു ഡോക്ടറാണെങ്കിലും തന്റെ രക്തം കണ്ടാൽ എലിസബത്ത് തലകറങ്ങി വീഴുമെന്നാണ് ബാല പറഞ്ഞത്. അതേസമയം ബാലയും എലിസബത്തും പങ്കെടുത്ത ബിഹൈൻവുഡ്സിന്റെ ഏറ്റവും പുതിയ അഭിമുഖം വൈറലായതോടെ ആരാധകർ കുറിച്ച ചില കമന്റുകളാണ് വൈറലാകുന്നത്. എലിസബത്തിനെ സംസാരിക്കാൻ ബാല അനുവദിക്കുന്നില്ലെന്നും ഭാര്യ പറഞ്ഞ് പൂർത്തിയാക്കും മുമ്പ് ബാല ഇടപെട്ട് തടസം സൃഷ്ടിക്കുകയാണെന്നും കമന്റുകളുണ്ട്.

ചിലർ ബാലയിൽ‌ മെയിൽ ഷോവനിസം കാണുന്നതായും കുറിച്ചു. തിരഞ്ഞെടുത്ത ഇരുപത്തിനാലോളം വരുന്ന ഇൻസ്റ്റ്​ഗ്രാം ഇൻഫ്ലൂവൻസേഴ്സായ പെൺകുട്ടികളും ബാലയും ഭാര്യ എലിസബത്തും തമ്മിലായിരുന്നു അഭിമുഖം.

ബുദ്ധിപരമായി എന്തെങ്കിലും ചെയ്യാൻ പോയി തോൽവിയായി മാറുന്നത് ആരാണെന്ന് ചോദിച്ചപ്പോൾ താൻ ആണെന്നാണ് ബാല മറുപടി പറഞ്ഞത്. പരസ്പരം വഴിക്കാട്ടാൻ ബാല വിചാരിച്ചാൽ മാത്രമെ ആ കാര്യം കോംപ്രമൈസ് ആകുകയുള്ളുവെന്നാണ് വഴക്കിട്ടാൽ ആരാണ് കോംപ്രമൈസ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എലിസബത്ത് മറുപടി പറഞ്ഞത്.

താൻ എന്ത് പറഞ്ഞാലും അതിൽ എല്ലാം ബാല തെറ്റ് കണ്ടുപിടിക്കുമെന്നും എലിസബത്ത് പറയുന്നു. കാരംസ് കളിക്കുമ്പോൾ ബാലയും അസിസ്റ്റന്റും ചേർന്ന് കള്ളകളിയാണ് കളിക്കാറെന്നും എലിസബത്ത് പറയുന്നു.

Bala

എന്ത് തീരുമാനം എടുക്കുന്നതിന് മുമ്പും ബാലയോട് ചോദിച്ച് അഭിപ്രായം തേടുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ കൂർക്കം വലിക്കുന്നതാരാണെന്ന് ചോദിച്ചപ്പോൾ എലിസബത്താണ് മറുപടി പറഞ്ഞത്. ഞാൻ കൂർക്കം വലിക്കാറില്ല. അങ്ങനെയാരും പറഞ്ഞിട്ടുമില്ല. പക്ഷെ പുള്ളി പല കുറ്റങ്ങളും പറയാറുണ്ട്. ഉറക്കത്തിനിടെ പുള്ള ചവിട്ടും. ഭയങ്കര അക്രമങ്ങളാണ് ഉറക്കത്തിൽ. ബഹളവും ഉണ്ടാകുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നവരാണ് തങ്ങളെന്നും എലിസബത്ത് പറഞ്ഞു. എലിസബത്ത് നല്ല ക്ഷമയുള്ള കുട്ടിയാണെന്നും കമന്റുകളുണ്ട്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞശേഷം വർഷങ്ങളോളം ബാല സിം​ഗിൾ ലൈഫ് നയിക്കുകയായിരുന്നു.

ശേഷമാണ് എലിസബത്തിനെ വിവാ​ഹം ചെയ്തത്. തന്റെ വീട്ടുകാർക്ക് വലിയ താൽപര്യമില്ലാതെയാണ് ബാലയുമായുള്ള വിവാഹം നടന്നതെന്ന് കഴിഞ്ഞ ദിവസം എലിസബത്ത് പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ട്രോളുകൾ വന്നപ്പോൾ ആൾക്കാരൊക്കെ പറയുന്നതിൽ ടെൻഷൻ തോന്നി. വീട്ടിൽ അത്ര ഇഷ്ടം കൊണ്ട് നടന്ന കല്യാണം അല്ല. ബന്ധുക്കൾ വിളിച്ച് ചോദിച്ച് തുടങ്ങി. പിന്നെ എന്തുണ്ടായാലും പ്രശ്നമില്ലെന്ന നിലയിലേക്ക് എത്തിയെന്നാണ് എലിസബത്ത് പറഞ്ഞത്.

തന്നെ എലിസബത്ത് സോഷ്യൽമീഡിയ വഴി ഇങ്ങോട്ട് പ്രപ്പോസ് ചെയ്തതാണെന്നും ബാല അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത ഇപ്പോൾ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. മകൾ അവന്തികയെ അമൃതയാണ് സംരക്ഷിക്കുന്നത്. മകളെ തനിക്ക് മിസ് ചെയ്യാറുണ്ടെന്ന് ബാല ഇടയ്ക്കിടെ പറയാറുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X