'കൊച്ചുകുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ... നിങ്ങൾക്കറിഞ്ഞൂടെ തിര വരുമെന്ന്'; അഞ്ജലിക്ക് വിമർശനം!
വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഞ്ജലി നായര്‍. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും താരം സജീവമായിരുന്നു. ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് അഞ്ജലി.
യുട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. സംവിധായകനായ അജിത്തും മക്കളായ ആവണിയും ആദ്വികയും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. ജാനകീ ജാനേയുടെ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്.
പിന്നീട് ഇരുവരും ബന്ധം പിരിഞ്ഞശേഷമാണ് അജിത്തുമായുള്ള അഞ്ജലിയുടെ വിവാഹം നടന്നത്. അനീഷ് ഉപാസനയുമായുള്ള ബന്ധത്തിലാണ് അഞ്ജലിക്ക് ആവണി എന്ന മകൾ പിറന്നത്. അടുത്തിടെയായിരുന്നു രണ്ടാമത്തെ മകൾ ആദ്വികയുടെ ഒന്നാം പിറന്നാൾ കുടുംബം ആഘോഷിച്ചത്. അതേസമയം അഞ്ജലി സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു വീഡിയോയാണ് വൈറലാകുന്നത്.

രണ്ട് മക്കൾക്കുമൊപ്പം കടൽക്കരയിൽ ഇരുന്ന് കളിക്കുന്ന അഞ്ജലിയാണ് വീഡിയോയിലുള്ളത്. മൂത്തമകൾ ആവണി രണ്ടാമത്തെ മകൾ ഒരു വയസുകാരി ആദ്വികയുടെ കാൽ ചെളിയിൽ പൂഴ്ത്തി കളിക്കുകയായിരുന്നു. രണ്ടാമത്തെ മകൾ ആദ്വികയ പിടിച്ചുകൊണ്ടാണ് അഞ്ജലി ഇരിക്കുന്നത്. അഞ്ജലിയുടെ ഭർത്താവ് അജിത്താണ് വീഡിയോ പകർത്തിയത്.
വീഡിയോ എടുക്കുന്നതും കുട്ടികളുടെ കുറുമ്പിലേക്കും ശ്രദ്ധപോയതിനാൽ ശക്തമായ തിരമാല വന്നത് അഞ്ജലിയോ ഭർത്തവോ കണ്ടില്ല. തിര പാഞ്ഞെത്തിയപ്പോൾ അഞ്ജലിയുടെ രണ്ട് മക്കളും കടലിൽ വെള്ളത്തിൽ മുങ്ങി. ഉടൻ തന്നെ രണ്ടുപേരെയും അഞ്‍ജലിയും ഭർത്താവും എടുത്തതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.
വീഡിയോ കാണുന്ന ആരും ഒന്ന് ഭയന്ന് പോകുന്ന തരത്തിലാണ് കുട്ടികളുടെ മുകളിലേക്ക് തിരമാല എത്തിയത്. വീഡിയോ വൈറലായോടെ നിരവധി പേർ കമന്റുകളുമായി എത്തി. വിമർശിച്ചുള്ള കമന്റുകളായിരുന്നു ഏറെയും. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി കടൽതീരത്ത് കളിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ എന്ന ചോദ്യമായിരുന്നു ഏറെയും.
പണി പാളി എന്നാണ് വീഡിയോ പങ്കുവെച്ച് അഞ്ജലി കുറിച്ചത്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയായിരുന്നു കമന്റുകളിൽ ഏറെയു. ചിലർ അഞ്ജലിയെ വിമർശിക്കുന്നുമുണ്ട്. നിങ്ങൾക്കറിഞ്ഞൂടെ ഏത് നിമിഷവും തിര വരുമെന്ന്... കൊച്ച് കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ?, മോൾക്ക് എന്തെങ്കിലും പറ്റിയോ? എന്നിങ്ങനെ എല്ലാമാണ് ചോദ്യങ്ങൾ.

മക്കളുമായി പോകുമ്പോൾ ശ്രദ്ധിക്കണമെന്നാണ് കമന്റുകൾ ഏറെയും വന്നത്. അതേസമയം കമന്റുകൾ നിറഞ്ഞതോടെ താരം കമന്റ് ബോക്സ് ഓഫാക്കി. അജിത്തുമായി പ്രണയത്തിലായതിനെ കുറിച്ചും രണ്ടാമത് വിവാഹിതയാകാൻ തീരുമാനിച്ചതിനെ കുറിച്ചും മൂത്ത മകളുടെ പിന്തുണ എത്തരത്തിലായിരുന്നുവെന്നും ഇതിന് മുമ്പ് അഞ്ജലി വെളിപ്പെടുത്തിയിട്ടുണ്ട്.
'ജിബൂട്ടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് വിദേശത്ത് കുടുങ്ങിപ്പോയ സമയത്തൊക്കെ ഞാനും അജിത്തും നല്ല സൗഹൃദത്തിലായിരുന്നു. നമുക്ക് ഒന്നിച്ച് ജീവിച്ചാലോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ആവണിയെക്കുറിച്ചാണ് ഞാന്‍ ആദ്യം ആലോചിച്ചത്. അവളും കൂടി അംഗീകരിക്കണമല്ലോ. അമ്മ വിഷമിക്കണ്ട ഭൂതമെന്ന പേരിലുള്ള ഒരു അങ്കിളിനൊപ്പം ലുഡോ കളിക്കുന്നുണ്ട്. അദ്ദേഹം നല്ല ഫ്രണ്ട്‌ലിയാണെന്ന് ആവണി പറഞ്ഞിരുന്നു.'
'വീഡിയോ കോളിലൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ നല്ല കൂട്ടായിരുന്നു', എന്നാണ് അജിത്തിനെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചതിനെ കുറിച്ച് അഞ്ജലി പറഞ്ഞത്. മോഡലായിട്ടാണ് അഞ്ജലി കരിയർ ആരംഭിച്ചത്. പിന്നീടാണ് സിനിമാ അവസരങ്ങൾ താരത്തെ തേടി എത്തിയത്. ബാലതാരമായും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
ദൃശ്യം 2വിലെ അഞ്ജലിയുടെ കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. കൈക്കുഞ്ഞായ രണ്ടാമത്തെ മകളെയും മടിയിൽ ഇരുത്തി ഡബ്ബിങ് ചെയ്യുന്ന അഞ്ജലിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. താരത്തിന്റെ മൂത്തമകൾ ആവണി നിരവധി സിനിമകളൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications