'മഷൂറയുടെ യഥാർഥ സ്വഭാവം പുറത്തുവന്നു, മഷൂറയെ പേടിച്ച് ബഷീർ എല്ലാം സുഹാനയുടെ മേൽ കെട്ടിവെച്ചു'; വിമർശനം!
സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ബിസിനസ്മാൻ, മോഡൽ എന്നീ മേഖലകളിൽ തിളങ്ങി നിൽക്കവെയാണ് ബഷീർ ബഷി ബിഗ് ബോസ് ഹൗസിൽ മത്സരാർഥിയായി എത്തിയത്. ഏറ്റവും ആദ്യത്തെ സീസണിൽ ശക്തമായി ഹൗസിൽ നിന്ന് എഴുപത് ദിവസം പൂർത്തിയാക്കിയാണ് ബഷീർ മത്സരത്തിൽ നിന്നും പുറത്തായത്.
ഹൗസിൽ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയത്. ആദ്യത്തെ ഭാര്യ സുഹാനയ്ക്കൊപ്പം ദാമ്പത്യ ജീവിതം ശക്തമായി മുന്നോട്ട് പോകവെയാണ് മഷൂറയെ ബഷീർ പ്രണയിച്ച് വിവാഹം ചെയ്തത്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവന്ന ബഷീറിന് വലിയ രീതിയിൽ ഇപ്പോഴും വിമർശനം ലഭിക്കുന്നുണ്ട്. തന്നെ കുറ്റപ്പെടുത്തുന്നവർ അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും താനും കുടുംബവും സന്തോഷകരമായാണ് ജീവിക്കുന്നതെന്നുമാണ് ബഷീർ പറയാറുള്ളത്.

ബഷീറിനും രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കും പ്രത്യേകം പ്രത്യേകം യുട്യൂബ് ചാനലുണ്ട്. എല്ലാവർക്കും ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുമുണ്ട്. ബഷീറും കുടുംബവും തങ്ങളുടെ വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്. വളരെ വിരളമായി മാത്രമെ മറ്റുള്ള ഓൺലൈൻ ചാനലുകൾക്ക് അഭിമുഖങ്ങൾ കൊടുക്കാറുള്ളു.
ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം തന്റെ ഭാര്യമാർക്കൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബഷീർ. ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് ബഷീറും കുടുംബവും നൽകിയ അഭിമുഖം ഇതിനോടകം വൈറലാണ്. അതിലെ ബഷീറിന്റെ ചില പരാമർശങ്ങൾക്ക് വലിയ വിമർശനവും ലഭിക്കുന്നുണ്ട്. മഷൂറയുടേയും ബഷീറിന്റേയും യഥാർഥ സ്വഭാവം അഭിമുഖം കണ്ടതോടെ മനസിലായി എന്നാണ് പലരും വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ബഷീറിനെ എത്രത്തോളം ഭാര്യമാരായ സുഹാനയും മഷൂറയും മനസിലാക്കി എന്നറിയാനും ബഷീറിന് ഭാര്യമാരായ സുഹാനയേയും മഷൂറയേയും എത്രത്തോളം നന്നായി അറിയാമെന്നും നോക്കുന്നതിനായി അഭിമുഖത്തിന്റെ ഭാഗമായി ഒരു ടാസ്ക്ക് അവതാരകൻ നൽകിയിരുന്നു. ചോദ്യങ്ങൾക്ക് എല്ലാം തന്നെ ഒരേപോലെയാണ് ബഷീറിന്റെ ഭാര്യമാർ ഉത്തരം നൽകിയത്.
അതിൽ അൽപ്പം വ്യത്യസ്തമായി പോയത് ഒറ്റ ചോദ്യത്തിന്റെ ഉത്തരം മാത്രമായിരുന്നു. ആരെയാണ് ബഷീറിന് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ഭാര്യമാരോട് അവതാരകൻ ചോദിക്കുമ്പോൾ കുഞ്ഞുങ്ങൾ എന്നാണ് സുഹാന മറുപടി നൽകിയത്. എന്നാൽ എബ്രൂ എന്ന പേരാണ് മഷൂറ നൽകിയത്. എബ്രു മഷൂറയുടെ കുഞ്ഞിന്റെ പേരാണ്. മഷൂറയുടെ ഉത്തരം ഇവരുടെ കുടുംബത്തെ സ്നേഹിക്കുന്ന ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് സത്യം.

ബഷീക്ക് ഏറ്റവും ഇഷ്‌മുള്ളത് ആരെയാണെന്ന് ചോദിച്ചപ്പോൾ മഷൂറ പറഞ്ഞു എബ്രുവെന്ന് സുഹാന എഴുതി കുട്ടികളെന്ന്. എന്തൊരു പെണ്ണാണ് മഷൂറ, മക്കളുടെ കാര്യത്തിൽ മഷുറയ്ക്ക് പാളി പോയി. യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്നെല്ലാമാണ് മഷൂറയെ വിമർശിച്ച് ചിലർ കുറിച്ചത്. എന്നാൽ മഷുവിന്റെ ആരാധകർ ന്യായീകരിക്കുന്ന തരത്തിലുള്ള കമന്റുകളുമായി എത്തുകയും ചെയ്തു. എല്ലാവരെയും ഉദ്ദേശിച്ചാണ് മഷൂറ അത് പറയുന്നത്.
അല്ലാതെ എബ്രുവിനെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് ഒരു ആരാധിക പറയുന്നത്. എന്നാൽ ഇതോടെ മഷൂറയുടെ മനസിലിരുപ്പ് അറിയാൻ സാധിച്ചുവെന്നും ചിലർ കമന്റ് ചെയ്തു. അതുപോലെ ബഷീറിന് ആരെയാണ് കൂടുതൽ പേടിയെന്ന് ചോദിക്കുമ്പോൾ അത് സുഹാനയെയാണെന്ന് വ്യക്തമായി ബഷീർ പറയുന്നുണ്ട്.
ബഷീറിൽ ഇഷ്ടപെടാത്ത കാര്യങ്ങൾ, ഭാര്യമാരിൽ ആരാണ് ബ്യൂട്ടി കോൺഷ്യസ്, ആരാണ് കൂടുതൽ പണം ചെലവിടുന്നത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും മനപൊരുത്തം നോക്കുന്ന സെക്ഷനിൽ നടക്കുകയുണ്ടായി. ഏറ്റവും കൂടുതൽ ബ്യൂട്ടി കോൺഷ്യസ് സുഹാനയാണെന്നും പൈസ കൂടുതൽ ചിലാവാക്കുന്നത് സുഹാനയാണെന്നും ബഷീർ പറയുന്നുണ്ട്.
സുഹാനയെ കുറ്റപ്പെടുത്തുന്നത് പോലെയായി ബഷീറിന്റെ മറുപടികളെന്നും അഭിമുഖം കണ്ട് ചില ആരാധകർ കുറിച്ചു. യഥാർഥത്തിൽ ബഷീറിന് മഷൂറയെയാണ് പേടി. അവളെ പേടിച്ച് എല്ലാം സുഹാനയുടെ മേൽ ബഷീർ കെട്ടിവെച്ചുവെന്നും ചിലർ വീഡിയോ കണ്ട് കമന്റ് ചെയ്തു.
സുഹാനയുടെ ത്യാഗമാണ് മഷൂറയുടെ ജീവിതം. മഞ്ജു ചേച്ചിയോട് ഇതൊക്കെ കാണുമ്പോൾ ബഹുമാനം തോന്നുന്നു. സ്വന്തം ജീവിതം പങ്കിട്ട് കൊടുക്കാൻ ആർക്കാണ് ഇഷ്ടം. മഞ്ജു ചേച്ചിയെന്ന് മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണെന്നും ചിലർ കമന്റായി ബഷീറിനെ വിമർശിച്ച് കുറിച്ചു.


Click it and Unblock the Notifications