'സന്തോഷ് പണ്ഡിറ്റ് ഫീൽഡ് ഔട്ടാകുമോ?, കേരളത്തിന്റെ ബാലയ്യ'; റോബിൻ രാധാകൃഷ്ണന്റെ സിനിമയുടെ പോസ്റ്ററിന് പരിഹാസം!
ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണിൽ ആദ്യമായി പങ്കെടുത്ത ഡോക്ടർ കൂടിയാണ് റോബിൻ. ബിഗ് ബോസിൽ നിന്നും എഴുപതാം ദിവസം റോബിൻ പുറത്തായിരുന്നു
സിനിമാ മോഹം ചെറുപ്പം മുതൽ ഉള്ളിലുള്ള വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി റോബിൻ വന്നത് പോലും സിനിമയിൽ കാലെടുത്താവെക്കാനുള്ള മാർഗം എന്ന ചിന്തയോട് കൂടിയായിരുന്നു. സീസൺ ഫോറിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന മത്സരാർഥിയാണ് റോബിൻ.
മാത്രമല്ല ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണിൽ ആദ്യമായി പങ്കെടുത്ത ഡോക്ടർ കൂടിയാണ് റോബിൻ. ബിഗ് ബോസിൽ നിന്നും എഴുപതാം ദിവസം റോബിൻ പുറത്തായിരുന്നു. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിൻ പുറത്താക്കപ്പെട്ടത്.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം റോബിൻ കേന്ദ്രകഥാപാത്രമായി സന്തോഷ്. ടി. കുരുവിള നിർമിക്കുന്ന സിനിമയുടെ പ്രഖ്യാപനവും നടന്നിരുന്നു. പക്ഷെ പിന്നീട് അതേ കുറിച്ചുള്ള അപ്ഡേഷനുകളൊന്നും വന്നില്ല. അന്ന് ആ സിനിമയുടെ പ്രഖ്യാപനം സാക്ഷാൽ മോഹൻലാലിന്റെ ഓഫീഷ്യൽ സോഷ്യൽമീഡിയ പേജുവഴിയുമായിരുന്നു നടന്നത്.
ഇപ്പോഴിത സ്വന്തമായി സിനിമ നിർമിച്ച് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം സ്വന്തം സോഷ്യൽമീഡിയ പേജുവഴി പുറത്തുവിട്ടിരുന്നു റോബിൻ.
ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടിരിക്കുന്നത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനെ ഫസ്റ്റ് ലുക്കിൽ കാണാം. ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് റോബിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഡിഒപി. സംഗീതം ശങ്കർ ശർമ്മ. പോസ്റ്റർ ഡിസൈൻ ശംഭു വിജയകുമാർ. നിർമ്മാണം ഡിആർആർ(ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍) ഫിലിം പ്രൊഡക്ഷൻസ്. താൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉടൻ ഉണ്ടാകുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറാലാണ്. പോസ്റ്റർ വന്നതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. പോസ്റ്ററും ലുക്കുമെല്ലാം കലക്കിയെന്നും സിനിമ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുന്നുവെന്നുമാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ചത്.
പോസിറ്റീവ് കമന്റുകൾ പോലെ തന്നെ നിരവധി നെഗറ്റീവ് കമന്റുകലഉം വിമർശനവുമെല്ലാം റോബിന്റെ സിനിമയുടെ പോസ്റ്ററിന് ലഭിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു വേർഷനെന്നാണ് ചിലർ കുറിച്ചത്. മറ്റ് ചിലർ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയുമായും റോബിനെ ഉപമിച്ചു.

പോസ്റ്ററിൽ റോബിന്റെ കഥാപാത്രം രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നതായി കാണാം. അതിനേയും ചിലർ പരിഹസിച്ചു. കൂടാതെ രക്തം പോലും ഗ്രാഫിക്സ് കൊണ്ട് പോസ്റ്ററിൽ ഉൾപ്പെടുത്തിയതിനേയും ചിലർ വിമർശിച്ചു.
'ആർക്കാണ് ഭംഗിയായി എഡിറ്റ് ചെയ്യാനറിയുന്നത്. അറിയുന്നവർ ആ വാച്ചും തലയിൽ നിന്ന് ഒലിക്കുന്ന നാച്ചുറൽ ബ്ലെഡു റിമൂവ് ചെയ്യേണ്ടതാണ്, സന്തോഷ് പണ്ഡിറ്റ് ലെവൽ ഐറ്റം ആണെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ തോന്നും, മല്ലു ബാലയ്യ, വാച്ച് കച്ചവടം ആണോ? രണ്ട് കയ്യിലും വാച്ച് കെട്ടിയിരിക്കുന്നു?, ഒരു സന്തോഷ് പണ്ഡിറ്റ് ആകാനുള്ള ശ്രമം ആണോ?.'
'ഈ അരിശം അല്ലാണ്ട് ഒരു എക്സ്പ്രഷൻ ആ മുഖത്ത് എന്താണ് വരാത്തത്' എന്നെല്ലാമാണ് റോബിനെ പരിഹസിച്ചുള്ള കമന്റുകൾ. റോബിൻ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം അടുത്തിടെ ആയിരുന്നു നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയുമായുള്ള റോബിന്‍റെ വിവാഹ നിശ്ചയം.
നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ ആയിരുന്നു വിവാഹം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications