നല്ല നായർ സദ്യ കഴിക്കാൻ റെഡിയാണോയെന്ന് കാമുകനോട് ദിയ, വിതച്ചതും കൊയ്തതും... നായർ മാത്രമാണോയെന്ന് വിമർശനം!

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടാറുള്ള താരപുത്രിയാണ് നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. മറ്റ് മൂന്ന് സഹോദരിമാരെപ്പോലെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയ കൃഷ്ണയ്ക്ക് തന്നെയാണ്. ഈ വരുന്ന സെപ്തംബറിൽ വിവാഹിതയാകാൻ പോകുന്ന ദിയ ഓൺലൈൻ ബിസിനസുമായും യുട്യൂബ് ചാനലുമായും സജീവമാണ്. സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയയുടെ വരൻ.

അശ്വിന്റെ കുടുംബം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഔദ്യോ​ഗികമായി പെണ്ണ് കാണൽ ചടങ്ങിനെത്തിയ വീഡിയോ വൈറലായിരുന്നു. ഓസിയുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം എന്ന അടികുറിപ്പോടെയാണ് കൃഷ്ണകുമാർ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വിവാഹം ഉറപ്പിച്ചശേഷം ദിയയ്ക്കൊപ്പം എല്ലാ ചടങ്ങിലും അശ്വിനും പങ്കാളിയാകാറുണ്ട്.

Diya Krishna Traditional Sadhya

അത്തരത്തിൽ ഇരുവരും അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് സദ്യ കഴിക്കാനായി പന്തിയിൽ ഇരുന്നപ്പോൾ അശ്വിനുമായി നടത്തിയ ചെറിയൊരു സംഭാഷണത്തിന്റെ വീഡിയോ യുട്യൂബിൽ ദിയ പങ്കിടുകയും ചെയ്തിരുന്നു. ഇല വിരിച്ച് രണ്ടുപേരും സദ്യയ്ക്കായി കാത്തിരിക്കുകയാണ്.

അതിനിടയിൽ അശ്വിനോട് നല്ല നായർ സദ്യ കഴിക്കാൻ റെഡിയാണോയെന്ന് ദിയ ചോദിക്കുന്നതും അശ്വിൻ ചിരിച്ചുകൊണ്ട് തലയാട്ടുന്നതും വീഡിയോയിൽ കാണാം. കൂടാതെ ലോകത്തെ ഏറ്റവും വലിയ സാറ്റിസ്ഫാക്ഷൻ നല്ല തിരക്കുള്ളപ്പോൾ സദ്യയ്ക്ക് ഇരിക്കാൻ സീറ്റ് കിട്ടുന്നതാണെന്ന് അശ്വിൻ പറയുന്നതും കേൾക്കാം. ശേഷം സദ്യയിൽ ഏറ്റവും ഫേവറേറ്റ് ഏത് വിഭവമാണെന്നെല്ലാം ദിയ അശ്വിനോട് ചോദിക്കുകയും അശ്വിൻ മറുപടി പറയുകയും ചെയ്യുന്നുണ്ട്.

വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു. അതേസമയം ദിയ കമന്റ് ബോക്സ് ഓഫ് ചെയ്താണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ പലരും ഇതേ വീഡിയോ എടുത്ത് ദിയയെ വിമർശിക്കുന്നുണ്ട്. അതിന് കാരണം നല്ല നായർ സദ്യ കഴിക്കാൻ റെഡിയാണോയെന്ന് കാമുകനോട് ചോദിച്ചുവെന്നതാണ്.

ജാതി പറഞ്ഞുവെന്നതാണ് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ താരപുത്രിയെ അച്ഛന്റെ രാഷ്ട്രീയം ഉൾപ്പടെ എടുത്ത് ആളുകൾ വിമർശിക്കുന്നുണ്ട്. വിതച്ചതും കൊയ്തതും നായർ‌ മാത്രമാണോ... കഷ്ടം, നായർ സദ്യ..? ചോറില്‍ എന്താ നായരെന്ന് എഴുതി വെച്ചിട്ടുണ്ടോ?, സദ്യക്ക് വരെ ജാതിപ്പേരായോ?, ഇതുപോലെത്തെ ഡിസ്ക്രിമിനേഷൻ ഉള്ളതുകൊണ്ട് തന്നെയായിരിക്കും ഇവളുടെ അച്ഛൻ ഇലക്ഷനിൽ തോറ്റ് തുന്നം പാടിയത്.

Diya Krishna Traditional Sadhya

ദയവ് ചെയ്ത് ഭക്ഷണത്തെയെങ്കിലും വെറുതെ വിടു... വേണമെങ്കിൽ നിങ്ങൾ ചാണകത്തെ നായരെന്നോ എന്ത് വേണമെങ്കിലും വേർതിരിച്ചോളു, ഇലയിട്ട് സദ്യ കഴിക്കുന്നു വർഗീയത ഛർദ്ദിക്കുന്നു എന്നിങ്ങനെ നീളുന്നു ദിയയെ വിമർശിച്ച് വന്ന കമന്റുകൾ. അടുത്തിടെ കൃഷ്ണകുമാറിന് വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് പഴങ്കഞ്ഞി മുറ്റത്ത് കുഴികുത്തി ഇല വെച്ച് നൽകിയ അനുഭവം പറഞ്ഞിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം ലഭിച്ചിരുന്നു.

പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഇക്കാര്യം പറഞ്ഞത്. അന്ന് അച്ഛനെ പിന്തുണച്ച് വീഡിയോ പങ്കുവെച്ചതിന് ദിയയും വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X