'കല്യാണിയുടെ ചെരുപ്പിന് ഇത്രയും വിലയോ..?, ആ പണം അമ്മമാരിൽ ആർക്കെങ്കിലും വീട് വെക്കാൻ കൊടുക്കാമായിരുന്നില്ലേ?'
കല്യാണി പ്രിയദർശൻ... നമുക്ക് ഒരുപാട് സിനിമകൾ സമ്മാനിച്ച പ്രിയദർശന്റെയും നായികയായി എൺപതുകളിലും തൊണ്ണൂറുകളിലും തിളങ്ങിയിരുന്ന ലിസിയുടെയും മകൾ. 2017ൽ ആയിരുന്നു അഭിനയരംഗത്തേക്ക് കല്യാണിയുടെ ചുവടുവെപ്പ് ഉണ്ടായത്. ആദ്യകാലമൊക്കെ തമിഴ്, തെലുങ്ക് സിനിമകളിൽ ആയിരുന്നു. എന്നാൽ 2020ൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിലേക്ക് കല്യാണി എത്തി.
അഭിനയ ശൈലികൊണ്ട് എല്ലാവരുടെ ഇടയിലും ഒരു സിനിമ കൊണ്ട് സ്ഥാനം പിടിച്ച് പറ്റിയ നായികയാണ് കല്യാണി. അങ്ങനെ പറയത്തക്ക വലിയ പെർഫോമൻസ് ഒന്നും ചെയ്യാൻ കല്യാണിക്ക് ഇതുവരെയും അവസരം കിട്ടിയിട്ടില്ല. പക്ഷെ അവസാനം പുറത്തിറങ്ങിയ ആന്റണിയിൽ വരെ ചെയ്ത റോൾ എല്ലാം നീറ്റായിരുന്നു.

ചെയ്‌തത് ഒരുവിധം എല്ലാം കൊമേർഷ്യൽ എന്റർടെയ്നർ പടങ്ങളുമായിരുന്നു. കല്യാണിയുടെ ഏത് സിനിമയെടുത്താലും താരത്തിന്റെ ഒരു ചാർമിങ് പ്രകടനം കാണാൻ സാധിക്കും. ഇന്ന് സൗത്ത് ഇന്ത്യയിൽ മുൻനിരയിലുള്ള നായിക കൂടിയാണ് കല്യാണി. പരസ്യങ്ങളിൽ അടക്കം കല്യാണി തിളങ്ങുന്നുണ്ട്.
അതേസമയം കല്യാണിയുടെ പുതിയൊരു വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. എറണാകുളം ആലുവയിൽ അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ കൈമാറി കഴിഞ്ഞ ദിവസം. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയിലായ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നത്.
കല്യാണി പ്രിയദർശനാണ് അമ്പതാമത് വീടിന്‍റെ താക്കോൽ കൈമാറിയത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടൊരുക്കാൻ പറ്റാത്തവർക്കായിരുന്നു മുൻഗണന. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വീടിനുള്ള പണം കണ്ടെത്തിയത്. തനിക്കും പരിപാടിയിൽ പങ്കെടുത്ത് അമ്മമാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് പുണ്യമായി തോന്നുന്നുവെന്നാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കല്യാണി പറഞ്ഞത്.
'പ്രിയപ്പെട്ട എംഎൽഎ വിളിച്ച് അമ്മകിളിക്കൂടിനെ പറ്റിയും ഇവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റിയും പറഞ്ഞപ്പോൾ എനിക്കിവിടെ വരാൻ ഒരുപാട് ആഗ്രഹം തോന്നി. അതും ഈ അമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.'

'സത്യം പറഞ്ഞാൽ നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യത്തിന്റെ ചെറിയ ഭാഗമാകാൻ എനിക്ക് കഴിഞ്ഞത് എന്റെ പുണ്യമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇതൊരു ചെറിയ കാര്യമല്ല. ഇനിയും ഒരുപാട് വീടുകൾ പണിയാൻ ഒരുപാട് അമ്മക്കിളിക്കൂടുകൾ ഉണ്ടാക്കുവാൻ നമുക്ക് സാധിക്കട്ടെ', എന്നാണ് കല്യാണി ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞത്. വീഡിയോ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ചത് കല്യാണിയുടെ ചെരുപ്പാണ്.
പൊതുവെ ഹീൽസ് ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കല്യാണി ഇത്തവണ റോസ് നിറത്തിലുള്ള സൽവാറിനൊപ്പം പെയർ ചെയ്തത് കറുത്ത ഒരു ഫ്ലാറ്റ് ചെരുപ്പാണ്. കല്യാണിയുടെ ചെരുപ്പിന്റെ പ്രത്യേകത തപ്പി പോയവർ വില കേട്ട് ഞെട്ടി. അതിശയിപ്പിക്കുന്ന വിലയിലുള്ള ഒരു ചപ്പലാണ് കല്യാണി ധരിച്ചിരിക്കുന്നത്. ഡിയോർ ഡിവേ സ്ലൈഡിന്റെ ചെരുപ്പാണ് കല്യാണി അമ്മക്കിളിക്കൂട് പരിപാടിക്ക് എത്തിയപ്പോൾ ധരിച്ചത്.
ഇന്ത്യൻ റുപ്പീസിൽ ഈ ചെരുപ്പിന്റെ വില ഏകദേശം 62,500.00 ആണെന്നാണ് ആരാധകർ കണ്ടെത്തി പറയുന്നത്. കല്യാണിയുടെ ചെരുപ്പിന്റെ വിലകേട്ടതോടെ താരം ഇത്രയ്ക്ക് ബ്രാന്റ് കോൺഷ്യസാണോ എന്ന സംശയമാണ് ആരാധകർക്കുണ്ട്. താരത്തെ വിമർശിച്ചും കമന്റുകളുണ്ട്. 625 ആയിരിക്കും അത് തന്ന കൂടുതലാണ്... അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ഒരു 350, ഇതിലും നല്ലതാ ഞാൻ 150 രൂപക്ക് മിട്ടായി തെരുവിൽ നിന്നും വാങ്ങിയ ചെരുപ്പ്,
ഹോ.... അപ്പോൾ ഓരോ ദിവസം ഒരു രൂപ വെച്ച് തേഞ്ഞ് തീരും, ഇത് നമ്മളെയും കൊണ്ടുപോകുവോ അതോ നമ്മൾ തന്നെ കൊണ്ടുനടക്കണോ, പാവപ്പെട്ട അമ്മമാർക്ക് വീട് വെച്ചുകൊടുക്കുന്ന ഒരു ചടങ്ങിൽ ഇത്രയും വിലയുള്ള ചെരുപ്പിട്ട് വരാതെ ആ ചെരുപ്പിന്റെ ക്യാഷ് ആ അമ്മമാർക്ക് വീട് വെയ്ക്കാൻ കൊടുക്കാമായിരുന്നില്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications