'വിദ്യാഭ്യാസമുള്ളവർ പോലും ഇത് ചെയ്യുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു'; കൊച്ചുമകൾക്ക് പേരിട്ട് ലക്ഷ്മി!

മകന് ഒരു മകൾ കൂടി പിറന്നതോടെ ലക്ഷ്മി നായരുടെ കുടുംബം കുറച്ച് കൂടി വലുതായി. ഇതുവരെ നാല് പേരക്കുട്ടികളായിരുന്നു ലക്ഷ്മിക്കുണ്ടായിരുന്നത്. മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും മകൾ പിറന്നതോടെ പേരക്കുട്ടികൾ അഞ്ചായി. ലക്ഷ്മിയുടെ മകൾ പാർവതിയും ഭർത്താവും നാല് കുട്ടികളും മാഞ്ചസ്റ്ററിലാണ് താമസം. വർഷത്തിൽ കുറച്ച് മാസങ്ങൾ മാഞ്ചസ്റ്ററിലേക്ക് അവധി ആ​ഘോഷിക്കാൻ പോകുമ്പോൾ മാത്രമാണ് കൊച്ചുമക്കളെ ലക്ഷ്മിക്കും ഭർത്താവിനും താലോലിക്കാൻ കഴിയുന്നത്.

പാർവതിക്ക് അടുത്തിടെയാണ് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്. ഒരുമിച്ച് പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെയും പിറന്നാൾ ആഘോഷത്തിന് കേക്ക് ഉണ്ടാക്കിയതും ലക്ഷ്മി തന്നെയായിരുന്നു. മകന് കുഞ്ഞ് പിറന്നതോടെ എപ്പോഴും ഓമനിക്കാനും താലോലിക്കാനും ലക്ഷ്മിക്ക് സാധിക്കും. മകനും കുുടുംബവും ലക്ഷ്മിക്കൊപ്പമാണ് താമസം.

Lakshmi Nair

അനുരാധ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ മകളുടെ അടുത്ത് അവധി ആഘോഷിക്കാൻ പോയ ലക്ഷ്മി വേ​ഗം തിരികെ നാട്ടിൽ വന്നിരുന്നു. മരുമകളുടെ ഇഷ്ടങ്ങൾ ചോദിച്ച് അറിഞ്ഞ് എല്ലാം ഉണ്ടാക്കി കൊടുത്തതും ലക്ഷ്മിയാണ്. അനുരാധ ​ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ എത്തിയപ്പോഴാണ് മകന് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷം ലക്ഷ്മി ആരാധകരെ അറിയിച്ചത്.

വിഷ്ണുവിനും അനുരാധയ്ക്കും പെൺകുഞ്ഞാണ് പിറന്നത്. ഇപ്പോഴിതാ ലക്ഷ്മിയും കുടുംബവും കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമായി നടത്തിയിരിക്കുകയാണ്. മകളുടെ പേര് അനുരാധയും വിഷ്ണുവും ചേർന്നാണ് സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്.

ഒപ്പം മകൾക്കൊപ്പമുള്ള ചിത്രവും അനുരാധ പങ്കിട്ടു. സരസ്വതി നായർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സരസ്വതി എന്ന പേര് കുഞ്ഞിന് വേണ്ടി കണ്ടെത്തിയതിന് എല്ലാവരും കമന്റ്സിലൂടെ അനുരാധയേയും വിഷ്ണുവിനേയും അഭിനന്ദിച്ചു. ലക്ഷ്മി, പാർവതി, വിഷ്ണു, ഇപ്പോൾ സരസ്വതി എല്ലാ ദൈവവും വീട്ടിൽ തന്നെ... അനുവിനും സരസു മോൾക്കും സുഖം അല്ലേ എന്നായിരുന്നു ഒരാൾ കമന്റിലൂടെ ചോ​ദിച്ചത്.

മനോഹരമായ പേര്. ഇക്കാലത്ത് ഫാൻസി പേരുകളാണ് എല്ലാവരും തെരഞ്ഞെടുക്കാറുള്ളത്. അത്തരമൊരു സാഹചര്യത്തിൽ സരസ്വതി എന്ന പേര് കണ്ടെത്തിയതിന് അഭിനന്ദിക്കുന്നുവെന്നും കമന്റുകളുണ്ട്. ലക്ഷ്മിയെ പോലെ തന്നെയാവട്ടെ സരസ്വതിയും എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.

Lakshmi Nair

അതേസമയം മകളുടെ പേരിനൊപ്പം നായർ എന്ന് കൂടി ചേർത്ത് എഴുതിയതിലുള്ള അതൃപ്തിയും ചിലർ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. മകൾക്ക് ഇട്ട പേര് സരസ്വതി എന്നാണെന്ന് പറഞ്ഞാൽ മതിയായിരുന്നില്ലേ... എന്തിനാണ് ഒപ്പം നായർ എന്നത് കൂടി ചേർത്ത് പരസ്യപ്പെടുത്തിയത് എന്നായിരുന്നു ചിലർ കമന്റിലൂടെ ചോദിച്ചത്.

സുന്ദരമായ പേരാണ് സരസ്വതി. പക്ഷെ ഒരു ആശങ്ക... പേരിനൊപ്പം നായർ എന്ന് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണ്..? ജാതി അടിസ്ഥാനമാക്കിയുള്ള ചിന്താഗതിയിൽ നിന്ന് നമുക്ക് അടുത്ത തലമുറയെ എങ്കിലും രക്ഷിച്ചൂടെ... പ്രത്യേകിച്ച് നിങ്ങൾ നല്ല വിദ്യാഭ്യാസമുള്ള കുടുംബത്തിൽപ്പെട്ടവരല്ലേ?.

വിദ്യാസമ്പന്നരായ ആളുകൾ ഇപ്പോഴും കുട്ടികളുടെ പേരിൽ ജാതി ചേർക്കുന്നത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നു എന്നെല്ലാമാണ് പേരിനൊപ്പം ജാതി ചേർത്ത് പറഞ്ഞതിന് അനുരാധയേയും വിഷ്ണുവിനെയും വിമർശിച്ച് കുറിച്ചത്. എന്നാൽ ലക്ഷ്മിയോ വിഷ്ണുവോ അനുരാധയോ കമന്റുകളോട് പ്രതികരിച്ചിട്ടില്ല. നാല് ആഴ്ച മുമ്പാണ് അനുരാധ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഡേറ്റ് അടുക്കുന്നതിനും മുമ്പേ പ്രസവിച്ചതിനാൽ കുഞ്ഞും അനുരാധയും ആരോ​ഗ്യം വീണ്ടെടുത്ത ശേഷമാണ് ലക്ഷ്മി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. പേരിടീൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതിരുന്നതിലുള്ള അതൃപ്തിയും ചിലർ കമന്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. അനുരാധയും വ്ലോ​ഗും മറ്റുമായി യുട്യൂബിൽ സജീവമാണ്.

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X