'മഷൂറയെ ബഷീർ നിയമപരമായി വിവാഹം കഴിച്ചതാണോ?, മഷൂറ കൗശലക്കാരിയാണെന്നത് വ്യക്തമാണ്'; ആരാധകർ!
ബിഗ് ബോസ് ഫെയിം ബഷീർ ബഷിയേയും കുടുംബത്തേയും ആർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽമീഡിയ വഴി വളരെ ആക്ടീവാണ് ബഷീറും ഭാര്യമാരും. ബഷീറിന്റെയും ഭാര്യമാരായ സുഹാനയുടെയും മഷൂറയുടെയും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഷീറോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ വ്ലോഗുകളൊന്നും തന്നെ പങ്കുവെച്ചിരുന്നില്ല. എന്തെങ്കിലും വിശേഷങ്ങൾ സ്ഥിരമായി പങ്കുവെക്കാറുള്ള മഷൂറയും കുറച്ച് ദിവസങ്ങളായി വ്ലോഗുകൾ ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്.
അതിന് പിന്നിലെ കാരണമെന്തെന്ന് ആരാധകർ തിരക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി ബഷീറിന്റെ ആദ്യ ഭാര്യ സുഹാന എത്തിയത്. കുറച്ച് ദിവസങ്ങളായി കല്ലുമ്മക്കായ സീരിസ് തിരിച്ച് വരുന്നതിന്റെ ഭാഗമായുള്ള ഷൂട്ടും മറ്റ് ബിസിനസ് തിരക്കളും യാത്രകളും എല്ലാമായി വീഡിയോ ചെയ്യാൻ ആർക്കും സമയം കിട്ടിയിരുന്നില്ലെന്നാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാരണം വ്യക്തമാക്കി സുഹാന പറഞ്ഞത്.

ബഷീറും കുടുംബവും അഭിനയിക്കുന്ന സീരിസാണ് കല്ലുമ്മക്കായ. രണ്ട് വർഷം മുമ്പാണ് ആദ്യമായി ബഷീറിന്റെ സംവിധാനത്തിൽ കല്ലുമ്മക്കായ പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ സ്വീകാര്യത അന്ന് ലഭിച്ചതുകൊണ്ട് തന്നെയാണ് ഒരിടവേളയ്ക്ക് ശേഷം സീരിസിനെ വീണ്ടും തിരിച്ച് കൊണ്ടുവരാൻ ബഷീറും കുടുംബവും തീരുമാനിച്ചത്.
ഇത്തവണ പക്ഷെ നിർമ്മാണം മാത്രമെ ബഷീർ ചെയ്യുന്നുള്ളു. സംവിധാനം ആഹാ സിനിമ സംവിധാനം ചെയ്ത ബിപിൻ പോൾ സാമുവലാണ് ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ച് ആദ്യത്തെ എപ്പിസോഡ് വരുമെന്നാണ് ബഷീർ പറഞ്ഞത്.
വളരെ നാളുകൾക്ക് ശേഷം വ്ലോഗ് ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റ് ബഷീറിന്റെ മുഖത്ത് കാണാമായിരുന്നു. വല്ലപ്പോഴും മാത്രമാണ് സുഹാന വീഡിയോകൾ പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ സുഹാനയുടെ വീഡിയോ വരുമ്പോൾ വലിയ സ്വീകാര്യത ലഭിക്കുകയും ട്രെന്റിങിൽ ഇടംപിടിക്കുകയും ചെയ്യാറുണ്ട്.
കുടുംബത്തോടൊപ്പം അക്വ ഷോ കാണാൻ വേണ്ടിയാണ് പോകുന്നതിന് മുമ്പ് വഴിമധ്യേ നടന്ന കാര്യങ്ങളും മറ്റുമാണ് സുഹാനയുടെ വ്ലോഗിൽ ഉണ്ടായിരുന്നത്. മഷൂറയാണ് അക്വ ഷോയുടെ വിശേഷങ്ങൾ ഉൾപ്പെട്ട വ്ലോഗ് പങ്കിട്ടത്.

അതേസമയം സുഹാനയുടെ വീഡിയോ ട്രെന്റിങായതോടെ കമന്റുകൾ കുമിഞ്ഞ് കൂടുകയാണ്. ഏറെയും കമന്റുകൾ സുഹാനയുടെ വ്ലോഗിൽ പ്രത്യക്ഷപ്പെടുമ്പോൾ മഷൂറയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ളതാണ്. സുഹാനയുടെ വീഡിയോയിൽ മഷൂറ അത്ര ആക്റ്റീവ് അല്ല എന്ന് തുടങ്ങി മഷുവിന്റെയും ബഷിയുടെയും വിവാഹം നിയമപരമാണോ എന്നുള്ള സംശയങ്ങൾ പോലും ചിലർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.
മഷൂറയുടെ മുഖം വീർത്തിരിക്കുന്നു, സന്തോഷത്തോടെ പെരുമാറുന്നില്ല, മഷൂറ വളരെ കൗശലക്കാരിയാണ്, സോനുവിനെ പരിഹസിക്കാൻ കിട്ടുന്ന അവസരങ്ങൾ നോക്കി മഷൂറ സംസാരിക്കുന്നു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.
കുഞ്ഞ് പിറക്കുന്നതിന് മുമ്പ് വരെ ബഷീറിനൊപ്പമുള്ള യാത്രകളിൽ മഷൂറ ആയിരുന്നു മുൻസീറ്റിൽ ഇരുന്നിരുന്നത്. കുഞ്ഞായ ശേഷം ബഷീറിന്റെ മകളാണ് ഇരിക്കുന്നത്. ഇതിനെച്ചൊല്ലിയും സുഹാന-മഷൂറ ആരാധകർക്കിടയിൽ തർക്കമുണ്ട്. സോനു എപ്പോഴും വീഡിയോകൾ ഇടാൻ ശ്രമിക്കണമെന്നും സോനുവിന്റെ വീഡിയോകൾക്ക് വേണ്ടി തങ്ങൾ കാത്തിരിക്കാറുണ്ടെന്നുമെല്ലാം കമന്റുകളുണ്ട്. വെറും 200 വീഡിയോകൾ മാത്രം ചെയ്താണ് സുഹാന വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയത്.
ബിബി കുടുംബത്തിൽ ആദ്യം വൺ മില്യൺ നേടിയത് മഷൂറയായിരുന്നു. ശേഷം ബഷീർ വൺ മില്യൺ നേടി. പിന്നീടാണ് സുഹാന വൺ മില്യൺ അടിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മഷൂറയ്ക്ക് എബ്രാൻ പിറന്നത്. കുഞ്ഞിനും സോഷ്യൽമീഡിയ പേജുകൾ ബഷീർ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications