'എന്റെ മോളാ...'; നാത്തൂനെ കണ്ട ആഹ്ലാദത്തിൽ ആലീസ്, കാണാൻ കൊള്ളാവുന്നതുകൊണ്ട് ലൈക്ക് കിട്ടുന്നുവെന്ന് പരിഹാസം!

സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലും യുട്യൂബ് ചാനലിലും പങ്കുവെക്കാറുമുണ്ട്.

വിവാഹത്തോട് അനുബന്ധിച്ചാണ് ആലീസ് യുട്യൂബ് ചാനൽ ആരംഭിച്ചത്. ചാനൽ തുടങ്ങി വൈകാതെ പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ ചാനൽ സമ്പാദിക്കുകയും ചെയ്തു. ആലീസ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. സീരിയൽ അഭിനയത്തിന് പുറമെ മോഡലിങ് അടക്കമുള്ളവയിൽ സജീവമാണ് ആലീസ്.

Alice Christy

ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും സഹോദരി കുക്കുവും പരിചിതരാണ്. താരത്തിന്റെ ഭർത്താവിന്റെ ഏക സഹോദരിയാണ് കുക്കുവെന്ന് ആലീസ് ഓമനിച്ച് വിളിക്കുന്ന സ്റ്റെഫി. നാത്തൂനാണെങ്കിലും സ്വന്തം സഹോദരിയോട് പെരുമാറുന്ന പോലെയാണ് ആലീസ് സ്റ്റെഫിയോട് പെരുമാറാറുള്ളത്. ഇരുവരെയും കണ്ടാൽ ചേച്ചിയേയും അനിയത്തിയേയും കാണുന്ന വൈബാണെന്നാണ് ആലീസ് ക്രിസ്റ്റിയുടെ ആരാധകരും പറയാറുള്ളത്.

ഇപ്പോഴിതാ ആലീസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഏറ്റവും പുതിയ റീൽ വീഡിയോയാണ് വൈറലാകുന്നത്. സോഫ്റ്റ് ബോൾ പ്ലയറാണ് സ്റ്റെഫി. നാളുകൾക്കുശേഷം വീട്ടിലേക്ക് തിരികെ എത്തിയ നാത്തൂനെ സ്വീകരിക്കുന്ന ആലീസ് ക്രിസ്റ്റിയാണ് പുതിയ വൈറൽ വീഡിയോയിലുള്ളത്.

സ്റ്റെഫി ​ഗെയ്റ്റിന് അടുത്തെത്തിയെന്ന് അറിഞ്ഞപ്പോഴേക്കും ആലീസ് വീടിനുള്ളിൽ നിന്നും ഓടി പുറത്തെത്തി. ​ഗേറ്റ് തുറന്ന് അകത്തേക്ക് വരാൻ പോലും സ്റ്റെഫിക്ക് സാവധാനം കൊടുക്കാതെ ചാടിയോടിപ്പോയി ആലീസ് സ്റ്റെഫിയെ വാരിപ്പുണർന്നു. ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനം രസമുള്ള കാഴ്ച തന്നെയാണ്. എന്റെ മോളാ... എന്ന് കുറിച്ചുകൊണ്ടാണ് സ്റ്റെഫിയുടെ വീഡിയോ ആലീസ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പരിഹസിച്ചും കമന്റുകൾ നിറഞ്ഞു.

വളരെ മനോഹരമായ കാഴ്ച... സ്നേഹമുള്ള രണ്ട് സഹോദരിമാർ... കുടുംബം എന്നാണ് ഇങ്ങനെയാവണം, എവിടെ ഉണ്ടാവും ഇതുപോലെയുള്ള നാത്തൂൻമാർ... വന്നാൽ കാണാത്തതുപോലെ നിൽക്കുന്ന ആളുകളുണ്ട്. ഇത് എന്തൊരു രസം അവളെ എടുത്തുകൊണ്ട് പോവുന്നു... എന്നെല്ലാമാണ് ആലീസിനോടും കുടുംബത്തോടുമുള്ള സ്നേഹം അറിയിച്ച് ചിലർ കുറിച്ചത്.

Alice Christy

സ്റ്റെഫി കാണാനായുള്ള ആലീസിന്റെ ഓട്ടം തന്നെ സുഖമുള്ള കാഴ്ചയാണെന്നും കമന്റുകളുണ്ട്. അതേസമയം ചിലർ ആലീസിനെ പരിഹസിച്ചും എത്തി. വീഡിയോയ്ക്ക് വേണ്ടിയുള്ള ഷോ മാത്രമാണെന്നാണ് ചിലർ വിമർശിച്ച് കുറിച്ചത്. എന്തൊക്കെ പട്ടിഷോ കാണണം, രണ്ടുപേരെയും കാണാൻ കൊള്ളാമെന്ന കാരണം കൊണ്ട് ലൈക്ക് കിട്ടുന്നുവെന്ന് മാത്രം എന്നിങ്ങനെ എല്ലം കമന്റുകളുണ്ട്.

വിമർശിച്ചവർക്ക് കലക്കൻ മറുപടി ആലീസ് തിരികെ നൽകിയിട്ടുമുണ്ട്. ആലീസിനും ഭർത്താവിനുമൊപ്പം ഒട്ടുമിക്ക വീഡിയോകളിലും സ്റ്റെഫി ഉണ്ടാകാറുണ്ട്. തന്റെ നാത്തൂൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചത് സ്റ്റെഫിയാണെന്നാണ് ആലീസ് പറയാറുള്ളത്. പൊതുവെ നാത്തൂന്മാർ തമ്മിൽ സ്വരചേർച്ച ഉണ്ടാകാറില്ല. എന്നാൽ ആലീസും സ്റ്റെഫിയും ഒരുമിച്ച് നിന്നാൽ ഭർത്താവ് സജിൻ ഇവരുടെ ​ഗ്യാങിൽ നിന്ന് പുറത്താകും.

എല്ലാ കാര്യങ്ങൾക്കും ആലീസിന് പിന്തുണ നൽകുന്നവരിൽ പ്രധാനിയും സ്റ്റെഫിയാണ്. ഏഷ്യന്‍ ഗെയിംസിന്റെ നാഷണല്‍ ക്യാമ്പിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുന്ന നാത്തൂന്റെ വീ‍ഡിയോ അടുത്തിടെ ആലീസ് പങ്കിട്ടത് വൈറലായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് ആലീസിന്റെ ഭർത്താവ് സജിൻ. ആലീസ് സീരിയലിൽ സജീവമായതിനാൽ എറണാകുളത്തും പത്തനംതിട്ടയിലുമെല്ലാമായി മാറി മാറിയാണ് ഇരുവരും താമസിക്കുന്നത്.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X