'ഒരുപാട് നാളുകൾക്കുശേഷം സന്തോഷമുള്ള വിഷു'; 'ഭർത്താവിൽ നിന്നും എന്നേക്കുമായി പിരിഞ്ഞോ?, താലി കഴുത്തിലുണ്ടല്ലോ'
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും താൽപര്യമാണ്. സോഷ്യൽമീഡിയ സജീവമായതോടെ ഒരോ താരങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും അതിവേഗത്തിൽ പ്രേക്ഷകർ അറിയുകയും ചെയ്യും. ഒട്ടുമിക്ക സെലിബ്രിറ്റികളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾ അടക്കം എല്ലാം ഷെയർ ചെയ്യുന്നതിനാൽ ചെറിയ മാറ്റങ്ങൾ പോലും വലിയ വാർത്താ പ്രാധാന്യം നേടും. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ പ്രേമികൾ ഏറെ ചർച്ച ചെയ്യാറുള്ള ഒരു വിഷയമാണ് നടി ഭാമയുടെ ദാമ്പത്യ ജീവിതം.
നിവേദ്യം എന്ന ലോഹിതദാസ് സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഭാമ 2020ലാണ് അരുണി വിവാഹം ചെയ്തത്. അഭിനയത്തിൽ ഭാമ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും ബിസിനസിനും മോഡലിങിലുമെല്ലാം ഭാമ സജീവമാണ്. വാസുകി എന്ന വസ്ത്രബ്രാൻഡിന്റെ ഉടമയാണ് ഭാമ.

ഇപ്പോഴിതാ ഭാമയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. വിഷു മകൾക്കൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഭാമ പങ്കിട്ടത്. ഗൗരി എന്നാണ് ഭാമയുടെ മൂന്ന് വയസുകാരിയായ മകളുടെ പേര്. കേരളത്തിലായിരുന്നു ഭാമയുടെ വിഷു. കണിയൊരുക്കിയതിന്റെയും മകൾക്ക് വിഷു കൈനീട്ടം നൽകിയതിന്റെയും ചിത്രങ്ങളും ഭാമ പങ്കിട്ടു.
എല്ലാവർക്കും എന്റെയും മകളുടെയും വിഷു ആശംസകൾ.... ഒരുപാട് നാളുകൾക്കുശേഷം സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചുവെന്നാണ് ചിത്രങ്ങൾ പങ്കിട്ട് താരം കുറിച്ചത്. വീട്ടിലെ പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിക്ക് മുന്നിൽ നിൽക്കുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. മകളുടെ ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ടെങ്കിലും മുഖം സ്മൈലി കൊണ്ട് ഭാമ മറച്ചിട്ടുണ്ട്.
ആഘോഷങ്ങളെല്ലാം മകൾക്കൊപ്പം ആഘോഷിക്കാനാണ് ഭാമയ്ക്ക് താൽപര്യം. നടിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകർ അടക്കം നിരവധി പേർ അമ്മയ്ക്കും മകൾക്കും ആശംസകൾ അറിയിച്ച് എത്തി. എന്നാൽ ചിലർ ഭർത്താവ് എവിടെയെന്ന് കമന്റുകളിലൂടെ അന്വേഷിക്കുന്നുണ്ട്. ഭർത്താവിൽ നിന്നും എന്നേക്കുമായി പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളുമുണ്ട്. അതേസമയം ഭാമ സാരിക്കൊപ്പം താലിയണിഞ്ഞിരിക്കുന്നതും ആരാധകരിൽ ചിലർ ശ്രദ്ധിച്ചു.
ഏറെക്കാലമായി അരുണിന്റെ വിശേഷം ഒന്നും ഭാമ പങ്കിടാറില്ല. എന്തിന് ഏറെ പറയുന്നു അരുണിനൊപ്പമുണ്ടായിരുന്ന ചിത്രങ്ങൾ പോലും സോഷ്യൽമീഡിയിൽ നിന്നും ഭാമ നീക്കം ചെയ്തു. അതുപോലെ ഒരുപാട് നാളുകൾക്കുശേഷം സന്തോഷമുള്ള വിഷു എന്ന് ഭാമ ക്യാപ്ഷൻ നൽകിയതിലും എന്തോ പന്തിക്കേടുള്ളതായും കമന്റുകളുണ്ട്.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഭാമയുടെയും അരുണിന്റേയും. സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്ത് എന്ന നിലയിലാണ് അരുണിന്റെ വിവാഹാലോചന ഭാമയ്ക്ക് വരുന്നത്. ബിസിനസുകാരനാണ് അരുൺ. കോട്ടയത്ത് വെച്ച് നടത്തിയ വിവാഹത്തിന് ശേഷം വലിയൊരു പാര്‍ട്ടിയും ഏര്‍പ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം പങ്കെടുത്ത വലിയ സംഗമായിരുന്നു ഭാമയുടെ റിസപ്ഷൻ.
കഴിഞ്ഞ കുറച്ച് നാളുകളായി ഇടയ്ക്കിടെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഭാമ പങ്കിടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയാൻ ഭാമ ഇതുവരെയും തയ്യാറായിട്ടില്ല. ഗൗരിയുടെ രണ്ടാം പിറന്നാളിന് മകളുടെ ഒരു വീഡിയോ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്‌സിൽ അരുണിനെ ചോദിച്ചുള്ള കമന്റുകൾ വന്നിരുന്നുവെങ്കിലും ഭാമ ഒന്നിനും മറുപടി നൽകിയില്ല.
അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് വന്നപ്പോഴും മകൾ മാത്രമാണ് ഭാമയ്ക്കൊപ്പമുണ്ടായിരുന്നത്. അപ്പോഴും വിവാഹമോചിതയായോ ഭാമ എന്നതിനെ കുറിച്ച് അന്വേഷിച്ച് ചോദ്യങ്ങൾ വന്നിരുന്നു. നിഗൂഢമായ ക്യാപ്ഷനും മകൾ മാത്രം ഒപ്പമുള്ള ഭാമയുടെ വിഷു ആഘോഷ ചിത്രങ്ങളും പുറത്ത് വന്നതോടെ നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ബലപ്പെടുകയാണ്.


Click it and Unblock the Notifications