'ഇത് ഉലക് അല്ലേ..? നയൻതാരയുടെ മകൻ എന്താണ് അറ്റ്ലിക്കും ഭാര്യയ്ക്കുമൊപ്പം?'; മീറിനൊപ്പം അറ്റ്ലിയും ഭാര്യയും!

ശങ്കർ എന്ന ഒരു വന്മരത്തിന്റെ ശിഷ്യനായി സിനിമാ ലോകത്ത് എത്തിയ അറ്റ്ലി ഇതുവരെ അഞ്ച് സിനിമകളാണ് സംവിധാനം ചെയ്‍തത്. ഇതിൽ ഒരു സിനിമ പോലും പരാജയമായിട്ടില്ലെന്ന് മാത്രമല്ല 100ൽ തുടങ്ങി അഞ്ഞൂറ് കോടി ക്ലബ്ബിൽ വരെ കയറിക്കൂടുകയും ചെയ്തു. അവസാനം ഇറങ്ങിയ ജവാൻ തിയറ്ററുകൾ പൂരപ്പറമ്പാക്കി ആയിരം കോടിയാണ് പിന്നിട്ടത്. രാജാ റാണി എന്ന പ്രണയ ചിത്രത്തിലൂടെയാണ് അറ്റ്ലി സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്.

നയൻതാരയെ ലേഡി സൂപ്പർ സ്റ്റാറാകുവാൻ സഹായിച്ച സിനിമകളിൽ ഒരെണ്ണം കൂടിയാണ് രാജ റാണി. തുടർന്ന് വിജയിയുടെ കൂടെ തെറി എന്ന സിനിമയാണ് അറ്റ്ലി ഒരുക്കിയത്. പിന്നാലെ മേക്കിങ് കൊണ്ട് വിസ്‌മയം ഒരുക്കിയ മെർസലാണ് അറ്റ്ലിയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ.

atlee, nayanthara

ശേഷം വിജയ്ക്കൊപ്പം തന്നെ ബി​ഗിൽ എന്ന സിനിമയും അറ്റ്ലി ഒരുക്കി ​ഗംഭീര വിജയമാക്കി. ഈ വിജയങ്ങൾക്കെല്ലാം ശേഷമാണ് ഇന്ത്യൻ സിനിമയുടെ അഭിമാനമായ കിങ് ഖാൻ ഷാരൂഖാനൊപ്പം ജവാൻ അറ്റ്ലി ഒരുക്കിയത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി ആ​ഗോളതലത്തിൽ സിനിമ ഹിറ്റായി കോടികൾ വാരിയതോടെ അറ്റ്ലി ബോളിവു‍ഡിൽ നിരവധി ആരാധകരുള്ള സംവിധായകനായി മാറി.

ജവാന് ശേഷം ബോളിവുഡിൽ എന്ത് ആഘോഷം നടന്നാലും അറ്റ്ലിക്കും കുടുംബത്തിനും ക്ഷണം ലഭിക്കാറുണ്ട്. ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനും അറ്റ്ലിക്കും കുടുംബത്തിനും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലേക്ക് കുടുംബസമേതമാണ് അറ്റ്ലി എത്തിയത്.

ഭാര്യ പ്രിയയും മകൻ മീറും അറ്റ്ലിക്കൊപ്പമുണ്ടായിരുന്നു. എല്ലാ ചടങ്ങുകള്‍ക്കും എത്തുന്നത് പോലെയല്ല അറ്റ്ലിയും കുടുംബവും ഇത്തവണ എത്തിയത്. ഒരു പ്രത്യേകതയുണ്ട്. ഇതുവരെ മറച്ചുവച്ചിരുന്ന മകന്‍ മീറിന്റെ മുഖം ആദ്യമായി പ്രിയയും അറ്റ്‌ലിയും വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രിയ ഗര്‍ഭിണിയായത് മുതല്‍ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുമായിരുന്നു അറ്റ്ലിയെങ്കിലും ഇതുവരെ മകന്‍ മീറിനെ പബ്ലിക്കായി എവിടെയും പരിചയപ്പെടുത്തിയിരുന്നില്ല.

ഇതാദ്യമായാണ് ഒരു പൊതു ചടങ്ങിന് മീറിനൊപ്പം പ്രിയയും അറ്റ്‌ലിയും എത്തുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കിട്ടിരുന്നുവെങ്കിലും മകന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ അറ്റ്ലി പങ്കിട്ടിരുന്നില്ല. പൊതുവെ സെലിബ്രിറ്റികൾ കുഞ്ഞിന് ഒരു വയസാകും വരെയാണ് മുഖം മീഡിയയിൽ നിന്നും മറച്ച് പിടിക്കാറുള്ളത്.

atlee, nayanthara

പക്ഷെ അറ്റ്ലി ഒന്നാം പിറന്നാളിനും കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കിട്ടില്ല. അതുകൊണ്ട് തന്നെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോൾ കുഞ്ഞിനെ മാധ്യമങ്ങൾക്ക് മുമ്പിൽ താരദമ്പതികൾ കാണിച്ചപ്പോൾ ആരാധകർക്കും വലിയ അതിശയമായി. നിരവധി പേരാണ് കുഞ്ഞ് മീറിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കമന്റുകളുമായി എത്തിയത്.

വീഡിയോ വൈറലായതോടെ മീറിന് നയൻതാര-വിഘ്നേഷ് ശിവൻ ജോഡിയുടെ മകൻ ഉലക് ദൈവിക് എൻ ശിവനുമായി നല്ല സാദൃശ്യമുണ്ടെന്നാണ് കമന്റുകൾ‌ ഏറെയും. നയൻതാരയുടെ മകനല്ലേ അറ്റ്ലിയുടെ കയ്യിലിരിക്കുന്നത്?, ഇത് ഉലക് അല്ലേ..? നയൻതാരയുടെ മകൻ എന്താണ് അറ്റ്ലിക്കും ഭാര്യയ്ക്കുമൊപ്പം? എന്നിങ്ങനെ രസകരമായ നിരവധി കമന്റുകൾ മീറിന്റെ മുഖം വെളിപ്പെടുത്തിയുള്ള വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങളാണ് ഉള്ളത്. ഒരാളുടെ പേര് ഉലക് എന്നും മറ്റൊരാളുടെ പേര് ഉയിർ എന്നുമാണ്. രണ്ടുപേരും സോഷ്യൽമീഡിയയിലെ കൊച്ചു സെലിബ്രിറ്റികളാണ്. ഇക്കഴിഞ്ഞ ക്രിസ്മസിന് മക്കളുമായി കേരളത്തിൽ എത്തിയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും.

മീറിനെക്കാൾ മാസങ്ങൾക്ക് മൂത്തവരാണ് നയൻതാരയുടെ മക്കളായ ഉയിരും ഉലകും. ഇക്കഴിഞ്ഞ ജനുവരി 31നാണ് മീര്‍ ബേബിയ്ക്ക് ഒരു വയസ് പൂര്‍ത്തിയായത്. പാരീസില്‍ വെച്ചായിരുന്നു അറ്റ്ലിയും പ്രിയയും മകന്റെ പിറന്നാൾ ആഘോഷമാക്കിയത്.

More from Filmibeat

Read more about: atlee nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X