'ഗോപികയും ​ജിപിയും ബ്രാഹ്മണരാണോ..?, ഈ ചടങ്ങ് ഇവർ ചെയ്യുന്നതെന്തിനാണ്..?'; ചർച്ചയായി അയനിയൂണ് ചടങ്ങ്!

നാളെയാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനിൽ വിവാഹം. വിവാഹ ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ടത് ഗോപികയാണ്. കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയായിരുന്നു ​ഗോപിക അനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ശേഷം ​ഗോവിന്ദ് പത്മസൂര്യയുടെ വീട്ടിലും ആഘോഷങ്ങൾ ആരംഭിച്ചു. ​ആദ്യം നടത്തിയ ചടങ്ങ് മെഹന്ദി ഫങ്ഷനായിരുന്നു.

മെഹന്ദി ഫങ്ഷനെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു ജിപി അതേ കുറിച്ചെല്ലാം മനസിലാക്കിയത് സ്വന്തം വിവാഹം വന്നപ്പോഴാണ്. ഹൽദി ഫങ്ഷൻ ​ഗോപികയും ജിപിയും ഒരുമിച്ചാണ് ആഘോഷമാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും എല്ലാം ചേർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്സവ പ്രതീതിയാണ് ഇരുവരുടെയും വീട്ടിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

Govind Padmasoorya And Gopika Anil

വിവാഹനിശ്ചയത്തിനുശേഷം വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ജിപി സ്വന്തം യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ പേജുവഴിയും പങ്കുവെക്കുന്നുണ്ട്. മെഹന്ദി, ഹൽദി ഫങ്ഷന്റെ വീഡിയോ ജിപി പങ്കിട്ടപ്പോൾ കുടുംബത്തിലെ കല്യാണം കാണുന്ന പ്രതീതിയാണെന്നും സെലിബ്രിറ്റി വെഡ്ഡിങായി തോന്നുന്നില്ലെന്നുമാണ് കമന്റുകൾ വന്നത്.

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുറച്ച് സമയം മുമ്പ് ​ഗോവിന്ജ് പത്മസൂര്യ പങ്കിട്ടൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അയനിയൂണ് ചടങ്ങിൽ നിന്നുള്ള തന്റെയും ​ഗോപികയുടെയും ചില ചിത്രങ്ങളാണ് ​ഗോവിന്ദ് പത്മസൂര്യ പങ്കിട്ടത്. അയനിയൂണ് ചടങ്ങ് എന്നാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്ത്​ ​ഗോവിന്ദ് പത്മസൂര്യ നൽകിയ തലക്കെട്ട്.

പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അയനിയൂണ് ചടങ്ങ് ഇരുവരുടെയും ആരാധകർക്കിടയിൽ ചർച്ചയായി. എന്താണ് അയനിയൂണ് ചടങ്ങ് എന്നതായിരുന്നു ഏറെയും കമന്റുകൾ. ജിപിയാണെങ്കിൽ ചടങ്ങിനെ കുറിച്ചൊന്നും വിശദീകരിച്ചതുമില്ല. അയനിയൂണ് ചടങ്ങ് എന്താണെന്ന് അന്വേഷിച്ച് നിരവധി കമന്റുകൾ വന്നതോടെ അതെ കുറിച്ച് അറിവുള്ളവരിൽ ചിലർ അയനിയൂണ് ചടങ്ങ് എന്താണെന്ന് വിശദീകരിച്ച് എത്തി.

കല്യാണത്തിന്റെ തലേന്ന് ഉള്ള ഒരു ചടങ്ങാണ് അയനിയൂണ്. പ്രധാനമായും ബ്രാഹ്മിൺസിനിടയിലാണ് ഈ ചടങ്ങ് നടത്താറുള്ളത്. വിവാഹിതരാകാൻ പോകുന്ന പെണ്ണിനും ചെറുക്കനും കാരണവന്മാർ നൽകുന്ന സൽക്കാരമാണ് അയനിയൂണ് എന്നാണ് പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഏറെയും. അതോടെ ​ഗോപികയും ജിപിയും ബ്രാഹ്മിൺസാണോയെന്ന സംശയമായി മറ്റ് ചിലർക്ക്.

Govind Padmasoorya And Gopika Anil

ബ്രാഹ്മിൺസ് മാത്രമല്ല വാര്യർ, പിഷാരടി തുടങ്ങി വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്നവരും ഇത്തരം ചടങ്ങുകൾ നടത്തി വരാറുള്ളതായും ചിലർ കമന്റ് ചെയ്തു. മുപ്പത്തിയാറുകാരനായ ​ഗോവിന്ദ് പത്മസൂര്യ പട്ടാമ്പി സ്വ​ദേശിയാണ്. ​ഗോപിക കോഴിക്കോട് സ്വദേശിനിയാണ്. ​ഗോപികയും ജിപിയും ഒന്നാകുന്ന മൊമന്റിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ഇരുവരുടെയും സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് ഏറെയും ലഭിക്കുന്ന കമന്റുകൾ.

വിവാഹനിശ്ചയം ഇന്റിമേറ്റ് സെറിമണിയായിരുന്നതുകൊണ്ട് തന്നെ വിവാഹത്തിന് നാടൊട്ടുക്കും ക്ഷണിച്ച് ആഘോഷമാക്കാനാണ് ജിപിയും ​ഗോപികയും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

മ്യൂസിക് വിഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. സാന്ത്വനം എന്ന സീരിയലിലാണ് ​ഗോപിക ഏറ്റവും അവസാനം അഭിനയിച്ചത്. വിവാഹം പ്രമാണിച്ച് തന്റെ സിനിമാ-ഷൂട്ടിങ് തിരക്കുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് ​ഗോവിന്ദ് പത്മസൂര്യ.

Read more about: govind padmasoorya Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X