കോടീശ്വരനായ ബാലാജിയുടെ ഒറ്റപുത്രി, ഇട്ടുമൂടാൻ സ്വത്ത്, കൈയും കഴുത്തും നിറയെ ആഭരണങ്ങൾ, സുചി വധുവായപ്പോൾ!

സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 1961ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ദാരുണ മരണങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത്. വിസ്മയ, ഉത്ര, തുഷാര തുടങ്ങി സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനം മൂലം സ്വയം ജീവൻ ത്യജിച്ചവരും കൊല്ലപ്പെട്ടവരുമായ സ്ത്രീകൾ നിരവധിയാണ്. സ്ത്രീധന ആർത്തിയുടെ ഇരകളാണ് ഇവരെല്ലാം. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകൾക്ക് എടുത്താൽ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച് കടക്കെണിയിലായ നിരവധി കുടുംബങ്ങളും ഇന്ന് കേരളത്തിലുണ്ട്.

ആറ് വർഷത്തിനിടെ എൺപതിൽ അധികം യുവതികൾ മരിച്ചതായും 15 വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം സ്ത്രീധന വിഷയത്തില്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ സമൂഹത്തോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ മറുപടി വൈറലായിരുന്നു.

Suchitra Mohanlal

താന്‍ സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും സ്ത്രീധനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സ്ത്രീധനവുമായി ബന്ധപ്പെട്ട് മോഹൻലാൽ പറഞ്ഞ നിലപാട് വൈറലായതോടെ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹ വീഡിയോയും ചിത്രങ്ങളും വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്.

തെന്നിന്ത്യയിലെ കോടീശ്വരനായ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. ഒരു തരത്തിൽ പറഞ്ഞാൽ മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയ വിവാഹമായിരുന്നു. മോഹൻലാൽ സിനിമകൾ കണ്ട് അദ്ദേഹത്തോട് സുചിത്രയ്ക്ക് ആരാധന തോന്നി. പിന്നീട് അത് പ്രണയമായി മാറി. പിന്നീട് മാതാപിതാക്കൾ വഴി അത് വിവാഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

1988ൽ മലയാളത്തിൽ ഏറ്റവും ആർഭാടമായി നടന്ന വിവാഹമായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും. മമ്മൂട്ടി മുതൽ മോനിഷ വരെയുള്ള തെന്നിന്ത്യൻ സെലിബ്രിറ്റികളെല്ലാം വിവാ​ഹത്തിലും റിസപ്ഷനിലും എല്ലാം പങ്കെടുക്കാൻ എത്തിയിരുന്നു. കോടീശ്വരനായ ബാലാജിയുടെ ഒറ്റപുത്രിയായതുകൊണ്ട് തന്നെ സ്വർണ്ണത്തിൽ കുളിച്ചാണ് വിവാഹ ചടങ്ങുകളിൽ എല്ലാം സുചിത്ര എത്തിയത്, താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ആഭരണങ്ങളാണ് സുചിത്ര ധരിച്ചത്.

അക്കാലത്ത് വിപണിയിൽ ഏറ്റവും ഡിമാന്റുള്ള ഫാഷനിലുള്ള ആഭരണങ്ങളെല്ലാം സുചിത്ര ധരിച്ചിരുന്നു. സുചിത്ര വിവാഹത്തിന് അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ്. അന്നത്തെ കാലത്ത് ഏറ്റവും ഡിമാന്റുള്ള ട്രഡീഷണൽ ടൈപ്പ് ആഭരങ്ങളിൽ മുൻ പന്തിയിലായിരുന്ന പാലക്കാമാലയും നാഗപടതാലിയും വരെ സുചിത്രയ്ക്കുണ്ടായിരുന്നു.

Suchitra Mohanlal

താരപത്നി ധരിച്ച ആഭരണങ്ങളിൽ പ്രധാന ആകർഷണവും ഇവ തന്നെയായിരുന്നു. കൈയും കഴുത്തും നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് വിവാഹ​ത്തിന് സുചിത്ര എത്തിയത്. ബാലാജിയുടെ ഒറ്റമകളാണ് സുചിത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോടികളുടെ സ്വത്തുക്കളിൽ സുചിത്രക്കും അവകാശമുണ്ട്. ഏകദേശം ആയിരം കോടിയോളം രൂപയുടെ ആസ്തി മോഹൻലാലിനും കുടുംബത്തിനുമുണ്ടെന്നാണ് റിപ്പോർട്ട്.

അതുപോലെ തന്നെ മോഹൻലാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ഇന്റർനാഷണലിന്റെ കോഫൗണ്ടർ ആയിരുന്നു സുചിത്ര. ഇട്ടുമൂടാനുള്ള സ്വത്തുക്കളുണ്ടെങ്കിലും സിംപിൾ ലൈഫാണ് സുചിത്രയുടേത്. സർവാഭരണ വിഭൂഷിതയായി ഒരിക്കൽ പോലും സുചിത്ര മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വസ്ത്രധാരണത്തിൽ പോലും സിംപിൾ ലുക്കാണ് താരപത്നി എപ്പോഴും തെരഞ്ഞെടുക്കാറ്.

മോഹൻലാലിനൊപ്പം സെലിബ്രിറ്റി ഫങ്ഷനുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് സുചിത്ര പ്രത്യക്ഷപ്പെടാറുള്ളത്. മാത്രമല്ല സമ്പൂർണ കുടുംബിനിയായി മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയതും മോഹൻലാലിന്റെ അമ്മയുടെ കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധവെച്ചിരുന്നതും സുചിത്രയാണ്. അടുത്തിടെയായിരുന്നു ഇരരുവരുടെയും മുപ്പത്തിയഞ്ചാം വിവാഹ വാർഷികം. മോഹൻലാൽ സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയ സമയത്താണ് സുചിത്ര തുണയായി സൂപ്പർസ്റ്റാറിന്റെ ജീവിതത്തിലേക്ക് എത്തിയത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X