‌ഒരിക്കൽ പോലും വെളിച്ചത്ത് വരാറില്ല..., മകളുടെയും ഭർത്താവിന്റെയും നല്ല നിമിഷങ്ങൾ‌ ഒപ്പിയെടുക്കും, അസിൻ എവിടെ?

മലയാളത്തിൽ ആ ഒരു പടം മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അസിൻ തോട്ടുങ്കൽ എപ്പോഴും മലയാളികൾക്കും പ്രിയങ്കരിയായിരുന്നു. തമിഴിലെ ഒട്ടുമിക്ക ഹീറോസിന്റെ കൂടെയും ബോളിവുഡ് സൂപ്പർ താരങ്ങൾക്കൊപ്പവും അസിന് ഹിറ്റ്‌ സിനിമകൾ ഉണ്ടായിരുന്നു.

ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം പോലും അസിന് ഒരു കാലത്ത് ലഭിച്ചിരുന്നു. വിവാഹശേഷം അസിനും സിനിമയിൽ നിന്നും മാറി നിന്നു. അസിൻ അഭിനയം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ തെന്നിന്ത്യയിൽ താരറാണി പദവി അലങ്കരിക്കുമായിരുന്നു.

അസിൻ അഭിനയം ഉപേക്ഷിച്ചതിനോട് ആരാധകർക്ക് എതിർപ്പുണ്ടെങ്കിലും താരം സോഷ്യൽമീ‍ഡിയയിൽ സജീവമാണെന്നത് ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം അസിൻ സ്റ്റോറിയായി പോസ്റ്റായും ഇൻസ്റ്റാ​ഗ്രാമിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഏക മകൾ അരിനാണ് ഇപ്പോൾ അസിന്റെ ഭർത്താവ് രാ​ഹുലിന്റെയും ലോകം.

Asin

രണ്ടാഴ്ച മുമ്പായിരുന്നു അസിന്റെ മകൾ അരിന്റെ ആറാം പിറന്നാൾ. അത് ആഘോഷിക്കാനായി അസിനും ഭർത്താവും തെരഞ്ഞെടുത്ത ടൂറിസ്റ്റ് സ്പോട്ട് പാരിസിലെ ഈഫൽ ടവറായിരുന്നു. അർധരാത്രി പ്രകാശപൂരിതമായ ഈഫൽ ടവർ കാണാൻ പോയതിന്റെയും മകൾക്ക് അവിടെ വെച്ച് പിറന്നാൾ ആശംസിച്ചതിന്റെ തിരിച്ചെത്തി വേഫിൾസ് കേക്ക് കട്ട് ചെയ്തതിന്റെയും ചിത്രങ്ങളും വീഡിയോയും എല്ലാം അസിൻ പങ്കിട്ടിരുന്നു.

അവിടം കൊണ്ട് ആഘോഷങ്ങൾ തീർന്നുവെന്നാണ് അസിന്റെ ആരാധകർ കരുതിയത്. എന്നാൽ തീർന്നിരുന്നില്ല. അരിന് പ്രിയപ്പെട്ട പ്രിൻ‌സസ് തീമിൽ ഡെൽഹിയിലും ആ​ഘോഷങ്ങൾ ഒരുക്കിയിരുന്നു.

ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് 6 വയസായി. ഇനി അവൾ ചെറിയ കുട്ടിയല്ല. പുസ്തകങ്ങളോടും റാപുൻട്സെലിനോടും സിൻഡ്രല്ലയെപോലെ ഡാൻസ് പാർട്ടികളോടും അറോറയെയും ഏരിയലിനേയും വെല്ലുന്ന ജിജ്ഞാസയും മെറിഡയുടെയും ജാസ്മിന്റെയും ഇച്ഛാശക്തിയേയും അത്രമാത്രം നിഷ്‌ക്കളങ്കയുമായ അരിൻ... ഞങ്ങളുടെ ജീവിതം മാന്ത്രികമാക്കിയതിന് നന്ദി... നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ.

ജന്മദിനാശംസകൾ പ്രിൻസസ് അരിൻ എന്നാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് അസിൻ കുറിച്ചത്. മകളുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും മകൾക്കായി തിരക്കിട്ട് പാർട്ടി ഒരുക്കുന്ന രാഹുലുമെല്ലാം അസിൻ പങ്കിട്ട വീഡിയോയിലുണ്ട്.

Asin

അസിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അരിന് ആശംസുകളുമായി എത്തി. അരിന്റെ തിങ്ങി നിറഞ്ഞ നീളൻ മുടിക്കാണ് ആരാധകർ ഏറെയും. മകളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും വീഡിയോയും നിരന്തരം പങ്കിടാറുണ്ടെങ്കിലും ക്യാമറയ്ക്ക് പിന്നിൽ അല്ലാതെ ഒരിക്കൽ പോലും മുന്നിലേക്ക് അസിൻ വന്നിട്ടില്ല. മകളുടെ ആറ് പിറന്നാൾ ആഘോഷത്തിന്റെയും ചിത്രങ്ങൾ അസിൻ പങ്കുവെച്ചിട്ടുണ്ട്. പക്ഷെ ഒന്നിലും അസിൻ ക്യാമറയ്ക്ക് മുന്നിൽ വന്നിട്ടില്ല.

അസിൻ പങ്കുവെച്ച തന്റെ ഫോട്ടോകൾക്കെല്ലാം വർഷങ്ങളുടെ പഴക്കവുമുണ്ട്. അസിന്റെ മുഖം കാണാൻ ആ​ഗ്രഹമുണ്ടെന്നും ഒളിച്ച് കളിക്കാതെ ക്യാമറയ്ക്ക് മുന്നിൽ വരണമെന്നും ചില ആരാധകർ പുതിയ പോസ്റ്റിന് താഴെ കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കുകയും മറഞ്ഞ് നിൽക്കുകയും ചെയ്യുന്നു അത് എന്തുകൊണ്ടാണ്..?

അറിയാനുള്ള കൗതുകം കൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളിൽ എത്രപേർക്ക് അസിൻ മാമിന്റെ മുഖം കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. നിരവധി പേർ ആ കമന്റിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രദ്ധയിൽപ്പെടാതെ കുടുംബത്തോടൊപ്പം സ്വന്തം ജീവിതം ആസ്വദിക്കാൻ അവരെ അനുവദിക്കുക. ഭർത്താവും മകളുടെ വളർച്ചയും നിരീക്ഷിക്കുന്ന അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടമാണിത് എന്നായിരുന്നു അസിൻ സീക്രട്ട് ലൈഫ് ആസ്വദിക്കുന്നതിനെ അനുകൂലിച്ച് ഒരു ആരാധിക കുറിച്ചത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X