'സീക്രട്ട് റിലേഷൻഷിപ്പാണോ...?, നിമിഷ് അഹാനയെ നോക്കുമ്പോൾ ആ പ്രണയം കാണാം'; ചർച്ചയായി താരപുത്രിയുടെ വീഡിയോ!
നാല് പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍. താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാനയെക്കാള്‍ പത്ത് വയസിന് ഇളയതാണ് കൃഷ്ണ കുമാറിന്റെ ഏറ്റവും ഇളയ മകൾ ഹന്‍സിക.
മക്കളെ കൂട്ടുകാരായി കാണാറുള്ള കൃഷ്ണകുമാര്‍ അവരുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. തിരുവോണ ദിനത്തിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു കുടുംബചിത്രം നടി അഹാനയുടെയും കുടുംബത്തിന്റേയുമായിരുന്നു.
എല്ലാ വർഷവും പതിവ് തെറ്റിക്കാതെ അമ്മയ്ക്കും അച്ഛനും അനിയത്തിമാർക്കുമൊപ്പം ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് നടത്താറുണ്ട് അഹാന. അത്തരത്തിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അഹാനയും സഹോദരിമാരും പട്ടുപാവാടയിൽ സുന്ദരിമാരായി എത്തിയ ഫോട്ടോ വൈറലായിരുന്നു. കൃഷ്ണ കുമാർ ഡൽഹിയിൽ ചില ആവശ്യങ്ങൾക്കായി പോയതിനാൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനായില്ല.

അച്ഛൻ തിരുവോണ ദിനത്തിൽ മാത്രമെ വീട്ടിലേക്ക് എത്താൻ സാധ്യതയുള്ളൂവെന്ന് അഹാന നേരത്തെ പറഞ്ഞിരുന്നു. ഫോട്ടോഷൂട്ടിനായി വസ്ത്രം പർച്ചേസ് ചെയ്യാൻ പോയത് മുതൽ തിരുവോണ ദിനത്തിൽ ഉറ്റവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സന്ധ്യ കഴിക്കാൻ പോയത് വരെയുള്ള വിശേഷങ്ങൾ ഒരു വീഡിയോയാക്കി അഹാന സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു.
ആ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവെ തിരുവോണ ദിനത്തിൽ എല്ലാവരെയും വിളിച്ച് ചേർത്ത് സന്ധ്യ ഓർഡർ ചെയ്ത് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ പോയി അവിടെ വെച്ച് ആസ്വദിച്ച് കഴിക്കുകയാണ് അഹാനയും കുടുംബവും ചെയ്യാറുള്ളത്.
ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. കൃഷ്ണകുമാറിന്റെ ഉറ്റ സുഹൃത്തും നടനുമായ അപ്പ ഹാജയും കുടുംബവും വരെ തിരുവോണ ദിനത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. സന്ധ്യ കഴിച്ച ശേഷം ചെറിയ ഓണക്കളികളും അഹാനയുടെയും സഹോദരിമാരുടെയും നേതൃത്വത്തിൽ നടത്തിയിരുന്നു.
വീഡിയോ വൈറലായതോടെ ഏറ്റവും കൂടുതൽ ആരാധകർ ശ്രദ്ധിച്ചത് അഹാനയും താരത്തിന്റെ ഉറ്റസുഹൃത്തും കിങ് ഓഫ് കൊത്ത അടക്കമുള്ള സിനിമകളുടെ ഛായഗ്രഹകനുമായ നിമിഷ് രവിയും തമ്മിലുള്ള കെമിസ്ട്രിയാണ്. വർഷങ്ങളായി അഹാനയുടെ ഉറ്റ ചങ്ങാതിയാണ് നിമിഷ് രവി.

ലെമൺ സ്പൂൺ മത്സരം നടക്കുമ്പോഴും ഇരുവരും ഒരുമിച്ച് ഇരുന്ന് സന്ധ്യ കഴിച്ചപ്പോഴുമെല്ലാം അഹാന-നിമിഷ് കെമിസ്ട്രി കാണാമായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ. നിമിഷ് അഹാനയെ നോക്കുമ്പോൾ ആ പ്രണയം കാണാം എന്നാണ് മറ്റ് ചിലർ കുറിച്ചത്. സീക്രട്ട് റിലേഷൻഷിപ്പാണോ...? എന്നാണ് വെറെ ചിലർ കമന്റിലൂടെ ചോദിച്ചിരിക്കുന്നത്.
ഇരുപത്തിയേഴുകാരിയായ അഹാന സിനിമയിലെത്തി പത്ത് വർഷത്തോട് അടുക്കാൻ പോകുമ്പോഴും ഒരു ഗോസിപ്പ് പോലും താരത്തിന്റെ പേരിൽ ഉണ്ടായിട്ടില്ല. നിമിഷിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് അഹാനയാണ്. അഹാനയുടെ യാത്രകളിൽ ഏപ്പോഴും ഒപ്പമുണ്ടാകാറുള്ള ഒരാളും നിമിഷാണ്.
അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതൽ മലയാള സിനിമയിൽ സജീവമാണ്. ആദ്യമായി താരം ഛായാഗ്രഹണം നിർവഹിച്ചത്. ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തിൽ നായിക അഹാന കൃഷ്ണയായിരുന്നു.
പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക് തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചു. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമ കിങ് ഓഫ് കൊത്തയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച ഒരു വിഭാഗം ഛായാഗ്രഹണമായിരുന്നു.


Click it and Unblock the Notifications