'മഷൂവിന്റെയും ബഷീറിന്റെയും പ്രണയകഥ പറയുമ്പോള്‍ സോനുവിന് വിഷമമാവും, ആ ദിവസം സോനു എങ്ങനെ മാനേജ് ചെയ്തു?'

ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി വന്നശേഷമാണ് ബഷീർ ബഷിയെ കൂടുതൽ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അതുവരെ ഫോർട്ട് കൊച്ചിയിൽ മോഡലിങും ബിസിനസുമെല്ലാമായി തിരക്കിലായിരുന്നു ബഷീർ.

അന്നന്നത്തെ അന്നത്തിനായി കപ്പലണ്ടി കച്ചവടം നടത്തി തുടങ്ങിയതാണ് ബഷീർ ബഷിയുടെ ജീവിതം ഉപ്പയ്ക്കും സഹോദരന്മാർക്കും ഒപ്പം ബോട്ട് ജെട്ടിയിൽ കപ്പലണ്ടി വിറ്റ് നടന്നു. ഒപ്പം ഇടയ്ക്ക് മോഡലിങും ചെയ്തു. അങ്ങനെ കുറച്ച് കുറച്ചായി സമ്പാദിച്ച പണം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളരാനുള്ള വഴികൾ ബഷീർ വെട്ടിയത്. ബി​ഗ് ബോസിലേക്ക് പ്രവേശിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം.

ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു തന്റെ രണ്ടാം വിവാഹമെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ പലർക്കും അത് വിശ്വസിക്കാനായില്ല. മൂന്ന് മക്കളും രണ്ട് ഭാര്യമാരും ബന്ധുക്കളുമെല്ലാമായി സന്തുഷ്ടമായി ജീവിക്കുകയാണ് ഇപ്പോൾ ബഷീർ. കുടുംബവിശേഷങ്ങൾ എല്ലാം ബഷീറും ഭാര്യമാരും യുട്യൂബ് ചാനൽ വഴി പങ്കിടാറുണ്ട്.

Basheer Bashi

അത്തരത്തിൽ രണ്ടാം ഭാര്യ കഴിഞ്ഞ ദിവസം ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടെയും പ്രണയ കഥ ചോദിച്ച് അറിയുന്ന ഒരു വീഡ‍ിയോ പങ്കിട്ടിരുന്നു. മുമ്പും തങ്ങളുടെ പ്രണയത്തെ കുറിച്ചൊക്കെ ബഷീറും സു​ഹാനയും സംസാരിച്ചിട്ടുണ്ടെങ്കിലും പ്രണയകാലത്തെ പൊട്ടും പൊടിയും വരെ ഇരുവരും ഓർമിച്ചെടുത്ത് ആദ്യമായി പറയുന്നത് മഷൂറയുടെ യുട്യൂബ് ചാനലിലാണ്.

ബഷീർ-സുഹാന ലവ് സ്റ്റോറിയുടെ വീഡിയോ വളരെ വേ​ഗത്തിൽ‌ ആരാധകർക്കിടയിലും ചർച്ചയായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളും ചോദ്യങ്ങളുമായി എത്തിയത്. പ്രണയത്തെക്കുറിച്ച് പറയുന്നത് കൊണ്ടാണെന്ന് തോന്നുന്നു പുതിയ വീഡിയോയിൽ സുഹാന കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.

എന്തൊക്കെ പറഞ്ഞാലും ബഷിയും സോനുവും നല്ല സ്‌നേഹത്തിലാണ്. സ്വന്തം വീട്ടുകാരെ പോലും എതിര്‍ത്ത് ബഷീറിനൊപ്പം നിന്നയാള്‍ കൂടിയല്ലേ സോനു എന്നായിരുന്നു മറ്റെരാൾ കുറിച്ചത്. അമ്മയെ സുഹാനയ്ക്ക് നേരത്തെ നഷ്ടപ്പെട്ടതാണ്. പിതാവ് മാത്രമാണ് ഇപ്പോൾ സുഹാനയ്ക്കുള്ളത്.

കഴിഞ്ഞ ദിവസം പിതാവിനും മകനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സുഹാന പങ്കിട്ടിരുന്നു. ക്രിസ്ത്യാനിയായിരുന്നു സുഹാന. ബഷീറുമായുള്ള വിവാ​ഹത്തോടെ മുസ്ലീമായി. രണ്ട് മതമായിരുന്നതിനാല്‍ വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നില്ലേ, സ്വന്തം ഇഷ്ടത്തിനാണ് മതം മാറിയതെങ്കിലും മതം മാറാം എന്ന ഒരു ചിന്ത വന്നത് എപ്പോഴാണ്? ആരാണ് പറഞ്ഞത്? എന്നാണ് മറ്റൊരാൾ കമന്റിലൂടെ ചോദിച്ചത്.

Basheer Bashi

ഇത്രയും സ്‌നേഹമായിട്ടും പിന്നെന്തിനാണ് ബഷീര്‍ രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് വേറൊരു ആരാധകൻ ചോദിച്ചത്. മഷൂറയുടെയും ബഷീറിന്റെയും വിവാഹ ദിവസം സുഹാന എങ്ങനെ മാനേജ് ചെയ്തു. ഏത് സാഹചര്യത്തിലാണ് മഷൂറയുമായുള്ള വിവാഹത്തെ കുറിച്ച് ബഷീര്‍ പറഞ്ഞത്. അതേക്കുറിച്ചുള്ള സോനുവിന്റെ പ്രതികരണം എന്തായിരുന്നുവെന്നുള്ള ചോദ്യവും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

നിങ്ങള്‍ക്കിതൊക്കെ എങ്ങനെ സാധിക്കുന്നു.... ഓര്‍ക്കാന്‍ കൂടി വയ്യെന്നായിരുന്നു മറ്റൊരാൾ വീഡിയോ കണ്ട് പറഞ്ഞത്. മഷൂറ-ബഷീര്‍ പ്രണയകഥ പറയുമ്പോള്‍ സോനുവിന് വിഷമമാവും. സോനു മതം മാറിയതിനെക്കുറിച്ചം നിക്കാഹ് നടത്തിയതിനെക്കുറിച്ചും വിശ​ദീകരിക്കാമോയെന്നും വീഡിയോയ്ക്ക് താഴെ ആരാധകർ ആവശ്യപ്പെട്ടിരുന്നു.

ബഷീറിനെയും സോനുവിനെയും ഉൾപ്പെടുത്തിയുള്ള ചാറ്റ് ഷോയുടെ രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകരിൽ നിന്നും ലഭിച്ച ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മഷൂറ വീഡിയോയിൽ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയേറെ ചോദ്യങ്ങളും സംശയങ്ങളും ആരാധകർ പുതിയ വീഡിയോയ്ക്ക് താഴെ കുറിച്ചത്. തന്റെ സഹോദരി എന്നാണ് മഷൂറയെ സുഹാന വിശേഷിപ്പിക്കാറുള്ളത്. മഷൂറയ്ക്ക് മകൻ പിറന്നപ്പോൾ നിറകണ്ണുകളോടെയാണ് ലേബർ റൂമിന് മുന്നിൽ നിന്ന് കുഞ്ഞിനെ സുഹാന കയ്യിൽ വാങ്ങിയത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X