അമലയുടെ ഭർത്താവ് കോടീശ്വരൻ‌..., ലക്ഷ്വറി റിസോർട്ട് ജ​ഗത് ദേശായിയുടെ സ്വന്തമാണോ?, താര ഭർത്താവിന്റെ പോസ്റ്റ്!

മലയാളിയാണെങ്കിലും അമലയ്ക്ക് എന്നും ഭാ​ഗ്യം വന്നിട്ടുള്ളത് അന്യഭാഷ സിനിമകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിലെ ആളുകളിൽ നിന്നുമാണ്. അമലയുടെ ജീവിത പങ്കാളി ജ​ഗത് ദേശായിയും മലയാളിയല്ല. അടുത്തിടെയാണ് ഏറെ നാളത്തെ പ്രണയത്തിനുശേഷം അമല പോളും ജ​ഗത് ദേശായിയും വിവാ​ഹിതരായത്. കൊച്ചിയിൽ വെച്ച് ആഘോഷമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

ഇപ്പോൾ അമ്മ തന്റെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം അമല ആരാധകരുമായി പങ്കുവെച്ചത്. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് അമല. ​ഗർഭകാലത്തെ ഓരോ വിശേഷങ്ങളും ഭർത്താവിന്റെ കെയറിങിനെ കുറിച്ചുമെല്ലാം നിരന്തരം അമല കുറിക്കാറുണ്ട്.

Amala Paul

അമലയ്ക്കുള്ളതുപോലെ തന്നെ ആരാധകർ ഇപ്പോൾ ജ​ഗത് ദേശായിക്കുമുണ്ട്. ഇപ്പോഴിതാ ജ​ഗത് ദേശായിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും ചർച്ചകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം തന്റെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പ് ജ​ഗത് പങ്കുവെച്ചിരുന്നു അതോടെയാണ് ആരാധകരുടെ സംശയങ്ങളും ചോദ്യങ്ങളും വർധിച്ചത്. ജഗത് ദേശായി ഹോട്ടൽ ആന്റ് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.

എവിടെയാണ് അമലയുടെ ഭർത്താവിന് ജോലി എന്ന ചോദ്യം നിരന്തരമായി ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. കാരണം അമലയും ഭർത്താവും ജ​ഗത് ജോലി ചെയ്യുന്ന റിസോർട്ടിൽ തന്നെയാണ് ഭൂരിഭാ​ഗം സമയവും ചിലവഴിക്കുന്നത്.

അതുകൊണ്ട് തന്നെ ജ​ഗതിന്റെ സ്വന്തമാണോ റിസോർട്ട്?, അമലയുടെ ഭർത്താവ് കോടീശ്വരനാണോ എന്നുള്ള ചോദ്യങ്ങൾ ആരാധകർ നിരന്തരം കമന്റിലൂടെ ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം ജഗത് ദേശായി ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ ജോലി ചെയ്യുന്ന റിസോർട്ടിൽ താമസം ബുക്ക് ചെയ്യാൻ ആളെ ക്ഷണിച്ചുകൊണ്ടായിരുന്നു ഈ പോസ്റ്റുകൾ.

ഗുജറാത്ത് സ്വദേശിയായ ജഗത് ജോലിയുടെ ഭാ​ഗമായാണ് ഗോവയിൽ താമസിക്കുന്നത്. വളരെ മനോഹരമായ ഒരു വാട്ടർഫ്രന്റ് റിസോർട്ടിലാണ് ജ​ഗത് ജോലി ചെയ്യുന്നത്. താമസത്തിനായി ബുക്കിങ്ങിനായി ഡി.എം ചെയ്യുക എന്നും ജ​ഗത് കുറിച്ചിരുന്നു. താനൊരു സംരംഭകനണെന്ന് ജ​ഗത് തന്റെ സോഷ്യൽമീഡിയ പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Amala Paul

​അമലയെ ജ​ഗത് പ്രപ്പോസ് ചെയ്തതും ഇതേ റിസോട്ടിർ വെച്ചാണ്. ഒരു സിനിമ കാണുന്നതുപോലെ മനോഹരമായിരുന്നു ജ​ഗത് ദേശായിയുടെ ലവ് പ്രപ്പോസൽ. അമലയ്ക്ക് പോലും അത് വലിയൊരു സർപ്രൈസായിരുന്നു. അമല പോളിന്റെ പിറന്നാൾ ദിനത്തിലാണ് ജ​ഗത് പ്രപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞ് അധികനാൾ പിന്നിടും മുമ്പാണ് താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ച് അമല എത്തിയത്.

വൈകാതെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അമലയ്ക്ക് നേരിടേണ്ടി വന്നു. വിവാഹത്തിന് മുമ്പേ ഗർഭിണിയായിരുന്നോ എന്നതാണ് പലരും ചോദിച്ച ചോദ്യം അതിനൊക്കെ മറുപടി പറയാൻ നിൽക്കാതെ അമല ​ജ​ഗതിനൊപ്പം തന്റെ ജീവിതം ആസ്വദിക്കുകയാണ്. ആദ്യ ബന്ധം വേർപെട്ട് വർഷങ്ങൾ കഴിഞ്ഞാണ് അമല പുനർവിവാഹിതയായത്.

തമിഴ് സംവിധായകൻ എ.എൽ വിജയ്‍യുമായുള്ള വിവാഹബന്ധം 2017ലാണ് അമല വേർപെടുത്തിയത്. ജീത്തു ജോസഫ് നിർമിക്കുന്ന ലെവൽ ക്രോസിലും പൃഥ്വിരാജ്-ബ്ലെസി സിനിമ ആടുജീവിതത്തിലും അമല പോൾ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X