എമ്പുരാന്‍ പേരിലൊളിപ്പിച്ച പൃഥ്വിരാജ് ബ്രില്യന്‍സ് തിരഞ്ഞ് ആരാധകര്‍! ടൈറ്റിലിലെ നിഗൂഢത ഇതോ? കാണൂ!
ലൂസിഫര്‍ വന്‍വിജയം മാറിയതോടെയാണ് രണ്ടാം ഭാഗം ചെയ്യാനുള്ള ധൈര്യം ലഭിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് അന്യമായിരുന്ന ബജറ്റില്‍ ലൂസിഫര്‍ ഒരുക്കുമ്പോള്‍ അതിന്റെ റിസല്‍ട്ട് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച വിജയമായി സിനിമ മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗവുമായി മുന്നേറാന്‍ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പതിവ് പോലെ തന്നെ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മുരളി ഗോപിയും പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു. എമ്പുരാനെക്കുറിച്ചുള്ള പ്രഖ്യാപനം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.
ആരാണ് എമ്പുരാനെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന് അങ്ങനെയൊരു പേര് സ്വീകരിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചറിയാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. എമ്പുരാനിലെ താരങ്ങളെക്കുറിച്ചും സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ലൂസിഫറിനേക്കാളും വലിയ വിജയമായിരിക്കുമോ സിനിമ നേടുന്നതെന്ന തരത്തിലുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. അതിനിടയിലാണ് ടൈറ്റിലില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് ചുവന്ന 'A' കളുടെ അര്‍ത്ഥം തിരക്കി ആരാധകരെത്തിയിട്ടുള്ളത്. എമ്പുരാന്‍ എന്ന പേര് തെളിഞ്ഞ് വരുമ്പോള്‍ രണ്ട് A പ്രത്യക്ഷപ്പെടുന്നതും രക്തത്തിന്റെ പോലെ ചുവക്കുന്നതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പൃഥ്വിരാജിന്റെ ബ്രില്യന്‍സാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

Recommended Video
സ്റ്റീഫന്‍ നെടുമ്പള്ളി, അബ്രാം ഖുറേഷി, സെയ്ദ് മസൂദ് ഇവരുടെ മുന്‍പുള്ള കഥയും പില്‍ക്കാല ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള കഥകള്‍ ആരാധകരും മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ മേക്കിംഗിലും പ്രത്യേകതകളേറെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു. താരങ്ങളെ അതേ പോലെ നിലനിര്‍ത്തുമോയെന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മലയാളത്തിലെ ആദ്യ 200 കോടി നേട്ടമെന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാണ്. അതിനെ വെല്ലുന്ന കലക്ഷനായിരിക്കുമോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. പ്രഖ്യാപനം ഇങ്ങനെയെങ്കില്‍ എമ്പുരാന്റെ വരവ് എങ്ങനെയായിരിക്കുമെന്നുള്ള ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.


Click it and Unblock the Notifications