'പാർട്ണർഷിപ്പ് ബിസിനസാണോ ശ്രേയസിനും ആദിത്യനും'; ചർച്ചയായി ​ഗണേഷിന്റെയും സുരേഷ് ​ഗോപിയുടെ‌യും മക്കൾ!

രാഷ്ട്രീയ പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് രാഷ്ട്രീയ നേതാക്കളാണ് സുരേഷ് ​ഗോപിയും ​ഗണേഷ് കുമാറും. പോരാത്തതിന് ഇരുവരും സിനിമാ താരങ്ങളും അടുത്ത പരിചയക്കാരും. ഇരുവരുടെയും കുടുംബാം​ഗങ്ങളും മലയാളികൾ‌ക്ക് പരിചിതരാണ്. രണ്ടുപേരും രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നില്ല. ഇപ്പോഴും സമയം കണ്ടെത്തി അഭിനയിക്കാറുണ്ട്. സുരേഷ് ​​ഗോപിയുടേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ജൂലൈ മാസത്തില്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തും. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പന്‍ നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പന്‍.

Ganesh Kumar  suresh gopi

2020 ലാണ് ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചത്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുമെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം രാഷ്ട്രീയപരമായി രണ്ട് ചിന്തകളുള്ളവരാണെങ്കിലും ​ഗണേഷിന്റെയും സുരേഷ് ​ഗോപിയുടെയും കുടുംബങ്ങൾ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്.

അതുകൊണ്ട് തന്നെ ഇരുവരുടെയും മക്കൾ തമ്മിലും ആ സൗഹൃദമുണ്ട്. കഴിഞ്ഞ ദിവസം അതുകൊണ്ട് തന്നെ ഒരു വീഡിയോ വലിയ രീതിയിൽ വൈറലാുകയും ചർച്ചയാവുകയും ചെയ്തു. സുരേഷ് ​ഗോപിയുടെ മരുമകൻ ശ്രേയസുമായി സംസാരിക്കുന്ന ​ഗണേഷിന്റെ മകൻ ആദിത്യകൃഷ്ണന്റെ വീഡിയോയാണത്. ശ്രേയസ് ഒരു ബിസിനസുകാരനാണ്.

ശ്രേയസും ആദിത്യനും തമ്മിലുള്ള സൗഹൃദവും ആദിത്യനും മാധവ് സുരേഷും തമ്മിലുള്ള ബന്ധവുമൊക്കെയാണ് ഏറെയും ചർച്ചയായത്. ബിസിനസ് രംഗത്തുപ്രവർത്തിക്കുന്ന ശ്രേയസും ആദിത്യനും ഇനി പാർട്നേർസാണോ എന്നുള്ള സംശയങ്ങൾ പോലും ചിലർ പങ്കിട്ടു. ഗണേഷ് കുമാർ മുഖ്യവേഷത്തിൽ എത്തുന്ന ഗഗനചാരി കാണാൻ എത്തിയതായിരുന്നു എല്ലാവരും. ചിത്രത്തിൽ ​ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരിയുടെ റിലീസ് ജൂണ്‍ 21നാണ്. ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഇതുവരെ ചെയ്ത ഒന്നല്ല. പുതിയ കോൺസെപ്റ്റാണ്. മലയാളത്തിൽ ആദ്യമായാണ്. വ്യത്യസ്ത കഥാപാത്രങ്ങളാണ് എല്ലാം.

Ganesh Kumar  suresh gopi

ഇനി പ്രൊഡക്ഷൻ സൈഡിൽ നിന്നും മൂവ് ചെയ്യണം. അധികം വൈകാതെ എല്ലാവർക്കും സിനിമ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛൻ സിനിമയിൽ കുറച്ച് വ്യത്യസ്തമാണ്. കോമഡി കുറേക്കാലത്തിനുശേഷം ചെയ്യുകയാണ്. നല്ല ഫണ്ണിയായിരുന്നു. എല്ലാവർക്കും ഇഷ്ടമാകാൻ സാധ്യതയുണ്ട്. ഡെയിലി നമ്മൾ കാണുന്ന ഒരാൾ ഇങ്ങനെ ചെയ്യുമ്പോൾ ആളുകൾക്ക് താത്പര്യം കൂടും. ഉറപ്പായും ഒരു സർപ്രൈസാകും.

ഞാൻ അച്ഛനോട് പറയുന്നുണ്ട് ഓഡിയൻസിന്റെ സപ്പോർട്ട് എങ്ങനെയെന്ന്. പിന്നെ ഷൂട്ടിന്റെ സമയത്തൊക്കെ ഞാൻ ഇത് ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു. എന്റെ കസിൻ ശിവ സായിയാണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. നമ്മൾക്ക് ഒരു ഫാമിലി അഫെയർ പോലെയാണ് എന്നാണ് അച്ഛൻ ​ഗണേഷ് കുമാറിന്റെ പുതിയ സിനിമ കണ്ടിറങ്ങിയ ശേഷം ആദിത്യകൃഷ്ണ പ്രതികരിച്ചത്.

More from Filmibeat

Read more about: ganesh kumar suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X