'എല്ലാവരും വന്നു ലെച്ചുവിനെ മാത്രം കണ്ടില്ല... മുടിയൻ ക്ഷണിച്ചില്ലേ?'; ജൂഹിയുടെ അസാന്നിധ്യം ചർച്ചയാകുന്നു!

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനു​ഗ്രഹത്തോടെ നടനും ഡാൻസറും മോഡലുമെല്ലാമായ റിഷി എസ് കുമാറെന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട മുടിയൻ വിവാഹിതനായി. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞതുപോലെ.... കാരണം കുറച്ച് ദിവസം മുമ്പാണ് ഭാര്യ ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ റിഷി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ട്രെഷര്‍ ഹണ്ട് പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍.

ബൂബു എന്നാണ് ഐശ്വര്യയെ താന്‍ വിളിക്കുന്നതെന്നും ആറ് വര്‍ഷമായുള്ള പ്രണയമാണെന്നും പ്രപ്പോസൽ വീഡിയോയില്‍ റിഷി പറഞ്ഞിരുന്നു. പിന്നാലെ കല്യാണം വിളിയായി, ഷോപ്പിങായി, ഹൽദിയും വിവാഹവുമായി. ഒരാഴ്ചയ്ക്കുള്ളിലാണ് എല്ലാം നടന്നത്. അതുകൊണ്ട് തന്നെ വിവാഹം പെട്ടന്ന് കഴിഞ്ഞ പ്രതീതിയാണ് ആരാധകർക്ക്.

mudiyan wedding Juhi Rustagi

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് സുഹൃത്തായ ഐശ്വര്യയെ റിഷി വിവാ​ഹം ചെയ്തത്. മഹാദേവ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങള്‍ റിഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ റിഷി പോസ്റ്റ് ചെയ്തത്. ഇരുവരും കസവ് കരയുള്ള ഔട്ട്ഫിറ്റുകളാണ് വിവാഹത്തിന് ധരിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ഹല്‍ദി ചടങ്ങില്‍ എല്ലാവരും നൃത്തം ചെയ്ത് ആഘോഷിക്കുന്ന വീഡിയോ നേരത്തെ റിഷി പങ്കിട്ടതും വൈറലായിരുന്നു.

റിഷി പങ്കെടുത്ത റിയാലിറ്റി ഷോകളിലെ സഹ മത്സരാര്‍ഥികളും ടെലിവിഷന്‍ രംഗത്തെ സുഹൃത്തുക്കളുമെല്ലാം ഹല്‍ദിയിലും വിവാ​ഹത്തിലും പങ്കെടുത്തിരുന്നു. ഇരുപത്തൊമ്പതുകാരനായ റിഷിയെ പ്രേക്ഷകർക്ക് സ്നേഹിച്ച് തുടങ്ങിയത് ഉപ്പും മുളകും സിറ്റ്കോമിലൂടെയാണ്.

റിഷി എസ് കുമാർ എന്നാണ് താരത്തിന്റെ പേരെങ്കിലും ബാലുവും നീലുവും പാറുക്കുട്ടിയും എല്ലാം വിളിക്കുന്നത് പോലെ മുടിയനെന്ന് വിളിക്കാനാണ് പ്രേക്ഷകർക്കും ഇഷ്ടം. ഉപ്പും മുളകും താരങ്ങളെല്ലാം മുടിയന്റെ വിവാഹ ആ​ഘോഷങ്ങളിൽ ആദ്യം മുതൽ അവസാനം വരെ സജീവമായി നിന്നപ്പോൾ ഒരാൾ മാത്രം മിസ്സാങായിരുന്നു. അത് മറ്റാരുമല്ല ഉപ്പും മുളകിൽ റിഷിയുടെ സഹോദരി ലെച്ചുവിന്റെ കഥാപാത്രം അവതരിപ്പിച്ച ജൂഹി റുസ്ത​ഗിയായിരുന്നു.

ഉപ്പും മുളകിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെയുമായിരുന്നു. വർഷങ്ങളോളം ഇരുവരും ഉപ്പും മുളകിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ഇത്രയേറെ അടുത്ത സൗഹൃദമുണ്ടായിട്ടും ജൂഹി എന്തുകൊണ്ടാണ് വിവാ​ഹത്തിന് എത്താതിരുന്നതെന്ന ചോദ്യം ആരാധകരിലുമുണ്ടായി. എത്തിപ്പെടാൻ പറ്റാത്ത സാഹ​ചര്യമാണെങ്കിൽ ആശംസകൾ സോഷ്യൽ‌മീഡിയ വഴി അറിയിക്കുന്ന രീതി സെലിബ്രിറ്റി സൗഹൃദങ്ങൾക്കിടയിൽ കാണാറുണ്ട്.

mudiyan wedding Juhi Rustagi

എന്നാൽ ജൂഹിയുടെ ഭാ​ഗത്ത് നിന്ന് അതും ഉണ്ടായില്ല. മുടിയന്റെ വിവാഹത്തിന് എന്തുകൊണ്ട് സംബന്ധിച്ചില്ലെന്ന ചോദ്യങ്ങൾ ജൂ​​ഹിയുടെ ഇൻസ്റ്റ​ഗ്രാം പേജിലെ കമന്റ് ബോക്സിലും നിറയുന്നുണ്ട്. എന്നാൽ താരം ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ മെയ്യിൽ ഇരുവരും ചേർന്ന് ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം താരങ്ങൾ എവിടെയും ഒരുമിച്ച് എത്തിയിട്ടില്ല. ജൂഹി ഇപ്പോഴും ഉപ്പും മുളകിന്റെ ഭാ​ഗമാണ്. സീസൺ ത്രീയാണ് ഇപ്പോൾ‌ ടെലികാസ്റ്റ് ചെയ്യുന്നത്.

എന്നാൽ മുടിയൻ ഇപ്പോൾ ഇതിന്റെ ഭാ​ഗമല്ല. കുറച്ച് നാളുകൾക്ക് മുമ്പ് അണിയറപ്രവർത്തകരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് റിഷി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്. ശേഷം താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുക്കുകയും ടോപ്പ് ഫൈവ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

റിഷിയുടെ ഭാര്യയായ ഐശ്വര്യ ഡോക്ടറാണ്. ഒപ്പം അഭിനയത്തിലും നൃത്തത്തിലുമെല്ലാം സജീവമാണ്. ചില സിനിമകളിലും സീരിയലുകളിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. പൂഴിക്കടകന്‍, സര്‍വകലാശാല, അലമാര തുടങ്ങിയവയാണ് ഐശ്വക്യ അഭിനയിച്ച സിനിമകൾ.

More from Filmibeat

Read more about: rishi s kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X