'അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പാലക്കാട് ശ്രീലക്ഷ്മി പഠിക്കുന്നു, മകളുടെ ഒപ്പമാണ് നിമ്മി'; ചർച്ചകൾ ഇങ്ങനെ!

കലാഭവൻ മണി എന്ന വ്യക്തി മലയാളികൾക്ക് ഒരു നടൻ എന്നതിലുപരി വികാരമാണ്. അതുകൊണ്ട് തന്നെയാണ് മരണശേഷവും അദ്ദേഹം ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്നത്. ജീവിതം കൊണ്ടും ജീവിത ശൈലി കൊണ്ടും താനിപ്പോഴും ഒരു സാധാരണക്കാരനാണെന്ന് തോന്നിപ്പിക്കാൻ കലാഭവൻ മണി ശ്രദ്ധിച്ചിരുന്നു. 1995ൽ അക്ഷരം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ആദ്യാക്ഷരം കുറിച്ച കലാഭവൻ മണി പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

ഒരു താരമായി വളർന്നപ്പോഴും താൻ വന്ന വഴിയും അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം മറന്നിരുന്നില്ല. മറ്റൊരുതരത്തിൽ ആ ദാരിദ്ര്യത്തിന്റെ സമൂഹത്തിന്റെ താഴെക്കിടയിൽ നിന്നുമുയർന്ന് വന്നവനാണ് താൻ എന്നൊരു ഇമേജ് അദ്ദേഹം ഉയർത്തിപിടിക്കുകയും അത് മണിയുടെ കരിയർ വളരാനും ഒരു കാരണമായി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച പാട്ടുകളിലും എല്ലാം അതിനുദാഹരണങ്ങളാണ്.

Kalabhavan Mani

സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി കലാരംഗത്ത് അരങ്ങേറ്റം കുറിച്ച മണി പിന്നീട് കലാഭവനിൽ എത്തിയ അദ്ദേഹം വളരെ വേഗം തന്നെ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്തു. അക്ഷരത്തിലൂടെ സിനിമയിൽ ആരംഭം കുറിച്ച മണിയെ പിന്നീട് കാണുന്നത് ലോഹിതദാസ് ചിത്രമായ സല്ലാപത്തിൽ മഞ്ജു വാര്യരെ ശല്യം ചെയ്യുന്ന ഗായകനായ ചെത്തുകാരൻ പൂവാലനായായിരുന്നു.

പിന്നീട് അങ്ങോട്ട്‌ ഹാസ്യ കഥാപാത്രങ്ങൾ ആ കൈകളിൽ ഭദ്രമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ചാലക്കുടിക്കാരൻ മണി മലയാള സിനിമയുടെയും മലയാളികളുടെയും മണിമുത്തായി മാറി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് മണിയുടെ കരിയറിൽ വഴിത്തിരിവായി മാറി.

ആ വർഷത്തെ ദേശീയ അവാർഡ്‌സിൽ ജൂറി പരാമർശവും സംസ്ഥാന അവാർഡ്‌സിൽ മികച്ച നടനുള്ള അവാർഡുമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മണിയെ തേടിയെത്തി. കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലൂടെ കലാഭവൻ മണിയിലെ നടൻ കൂടുതൽ വെളിച്ചത്തിലേയ്ക്ക് വന്നപ്പോൾ ഹാസ്യതാരമായി മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ മലയാളത്തിന്റെ മുൻനിര താരങ്ങളിൽ ഒരാളായി മണി ഉയർന്നു.

2016 മാർച്ച്‌ ആറിന് അപ്രതീക്ഷിതമായി കലാഭവൻ മണി വിട പറഞ്ഞപ്പോൾ ആഘോഷമാക്കാൻ ഒരുപിടി ഗാനങ്ങളും മലയാള സിനിമയ്ക്ക് അടയാളപ്പെടുത്തി വെയ്ക്കാൻ ഒട്ടേറെ കഥാപാത്രങ്ങളെയും സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ച് ഏഴ് വർഷം പിന്നിടുകയാണ്.

kalabhavan mani

എന്നാൽ മണിയുടെ ഭാര്യയേയും മകളെയും കുറിച്ചുള്ള വിവരങ്ങളൊന്നും എവിടെയും ലഭ്യമല്ല. ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച് കഴിയുകയാണ്. ഇപ്പോഴിതാ മണിയുടെ മകളെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ വൈറലാവുകയാണ്.

ഭാര്യ നിമ്മി മകളുടെ പഠനത്തിന്റെയും മറ്റും തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മണിച്ചേട്ടന്റെ ഭാര്യയും മകളും ഇപ്പോൾ പാലയിലാണെന്നും മകൾ എൻട്രൻസ് പരിശീലനം ചെയ്യുകയാണെന്നും രണ്ടുവർഷം മുമ്പ് മണിയുടെ സഹോദരൻ പറഞ്ഞിരുന്നു.

ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ലെന്നും പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയതെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മാത്രമല്ല പാലക്കാട് ഒരു കോളേജിലാണ് ശ്രീ ലക്ഷ്മി പഠിക്കുന്നതെന്നും മകളുടെ ഒപ്പം നിമ്മിയാണ് ഉള്ളതെന്നും അവധിക്കാലങ്ങളിൽ മാത്രമാണ് ചാലക്കുടിയിലേക്ക് ഇരുവരും എത്തുന്നതെന്നുമാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X