മമ്മൂട്ടിയുടെ ടീസര്‍ കിടിലോല്‍ക്കിടിലം! മോഹന്‍ലാലിനും പ്രിയദര്‍ശനുമാണ് ഇനിയുള്ള വെല്ലുവിളി!

Recommended Video

മാമാങ്കമോ, മരയ്ക്കാരോ ആര് വാഴും ബോക്‌സ്ഓഫീസ്

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരവും നായകവേഷവുമൊക്കെയായി മുന്നേറുകയായിരുന്നു ഇരുവരും. സ്വന്തം പേരില്‍ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും ഇവര്‍ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം അതിഥിയായി മമ്മൂട്ടി എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചരിത്ര സിനിമകളുമായും ഇവരെത്താറുണ്ട്. കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് ഷാജി നടേശനും സംഗവും പ്രഖ്യാപിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും ചരിത്ര സിനിമകളുമായി എത്തിയാല്‍ എങ്ങനെയാവുമെന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. 6 മാസത്തിനുള്ളില്‍ മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ തുടങ്ങിയില്ലെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോവുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. അത് പോലെ തന്നെ ചെയ്യുകയായിരുന്നു അദ്ദേഹം. മാമാങ്കത്തിന്റെ തിരക്കിലാണ് മെഗാസ്റ്റാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ടീസര്‍ എത്തിയത്.

മാമാങ്കമെന്ന ചരിത്ര വിസ്മയം

ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളുമായും ഇതിഹാസ പുരുഷന്‍മാരെ അവതരിപ്പിക്കുന്നതിനുമൊക്കെ പ്രത്യേക വൈഭവമാണ് മമ്മൂട്ടിക്ക്. അത്തരത്തിലുള്ള കഥാപാത്രങ്ങളും തന്നില്‍ ഭ്ദ്രമായിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മാമാങ്കമെന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും വാനോളമായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയത്. ശരിക്കും ചരിത്ര വിസ്മയവുമായാണ് മാമാങ്കം എത്തുന്നതെന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ വരവ്

മാമാങ്കത്തില്‍ ചാവേറായാണ് മമ്മൂട്ടിയും എത്തുന്നത്. സ്‌ത്രൈണ ഭാവത്തിലുള്ള കഥാപാത്രമുള്‍പ്പടെ വ്യത്യസ്ത ഗെറ്റപ്പുകളിലും അദ്ദേഹം എത്തുന്നുണ്ട്. ഒരേ സമയം മാസും ക്ലാസും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. പഴശ്ശിരാജയ്ക്ക് ശേഷം അദ്ദേഹം അഭിനയിക്കുന്ന മികച്ച ചരിത്ര സിനിമയാവും ഇതെന്ന തരത്തിലുള്ള അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്.

 പ്രിയദര്‍ശന് വെല്ലുവിളി

മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാലിനുമുണ്ട് ചരിത്ര സിനിമ. മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായാണ് മോഹന്‍ലാലും പ്രിയദര്‍ശനും എത്തുന്നത്. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്. 2 ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്. ആദ്യഭാഗം 2020 ല്‍ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. മാമാങ്കം എത്തിയതോടെ പ്രിയദര്‍ശന്റെ വെല്ലുവിളിയും റിസ്‌ക്കും കൂടിയെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.

മരക്കാറിലെ രംഗങ്ങള്‍

അടുത്തിടെ മരക്കാറിനായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കിടയിലായിരുന്നു മരക്കാറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയദര്‍ശനും എത്തിയത്. ഒരു മലയാള സിനിമയിലെ രംഗമാണോ കണ്ടതെന്നായിരുന്നു പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ചോദിച്ചത്. പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് പ്രിയദര്‍ശന്‍ ഉറപ്പ് നല്‍കിയിരുന്നു. അദ്ദേഹം അങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

മോഹന്‍ലാലും മമ്മൂട്ടിയും

തുടക്കം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല യുവതാരങ്ങളും ചരിത്ര സിനിമയുമായും എത്തുന്നുണ്ട്. അത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ അടുത്തിടെയും നടന്നിരുന്നു. വന്‍താരനിരയാണ് ഇവരുടെ ചരിത്ര സിനിമകളില്‍ അണിനിരക്കുന്നത്. മേക്കിംഗിലും വ്യത്യസ്തതകളോടെയായിരിക്കും ചിത്രങ്ങള്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X