'മാധവിക്കുട്ടിയെയാണ് ഓർമവരാറുള്ളത്, അന്നത്തെ പുട്ടിനും മുട്ടയ്ക്കും പകരമാണോ ഇത്?'; അഭയഹിരൺമയി ചർച്ചയാകുന്നു!
ഗായികയും അഭിനേത്രിയും മോഡലുമെല്ലാമായ അഭയ ഹിരൺമയി ആരാധകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽമീഡിയയിലും സജീവമായ അഭയയുടെ വിശേഷങ്ങളെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്.
ഗോപി സുന്ദറുമായുള്ള പതിനാല് വർഷത്തെ ലിവിങ് റിലേഷൻഷിപ്പ് അവസാനിച്ചശേഷം അഭയ പാട്ടിലും മോഡലിങിലും അഭിനയത്തിലുമെല്ലാമായാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും തുറന്ന മനസോടെ കാണാറുള്ള അഭയ ഗോപി സുന്ദറുമായി പിരിഞ്ഞശേഷം ഒരിക്കൽ പോലും ഗോപിയെ കുറ്റപ്പെടുത്തിയോ പരിഹസിച്ചോ പരാതി പറഞ്ഞോ എത്തിയില്ല.
ഗോപിയുമായി പ്രണയത്തിലായിരുന്ന കാലത്ത് അഭയയ്ക്ക് ഹേറ്റേഴ്സായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് ആരാധകരാണ് കൂടുതൽ. ഗോപിയുമായി അഭയ വേർപിരിഞ്ഞശേഷമാണ് ആരാധകർക്ക് അഭയയെ അടുത്ത് അറിയാൻ സാധിച്ചതും.

ഭാര്യയും കുട്ടികളുമുള്ള ഒരു പുരുഷനൊപ്പം ലിവിങ് റിലേഷൻഷിപ്പിൽ കഴിയുന്നതിനായിരുന്നു അഭയയ്ക്ക് വിമർശനങ്ങൾ. എന്നാൽ ഗോപി സുന്ദറുമായി വേർപിരിഞ്ഞശേഷം അഭയയെ ആളുകൾ സ്വീകരിച്ച് തുടങ്ങി. അഭയയുമായി വേർപിരിഞ്ഞശേഷം ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു.
ഏറെനാൾ ഇരുവരും ഒരുമിച്ച് ചിലവഴിക്കുകയും പാട്ടുകളും ആൽബങ്ങളും നിർമിക്കുകയും യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പരസ്പരം അകലം പാലിച്ച് കഴിയുകയാണ്. താൻ ഒരു ഹീലിങ് പ്രോസസിലാണെന്നാണ് അമൃത കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കുറിച്ചത്.
അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞുവോ എന്നതിൽ വ്യക്തതയില്ല. അതേസമയം ഗോപി സുന്ദറാണ് രണ്ട് ദിവസമായി സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. കാരണം സ്വിറ്റ്സർലന്റിൽ ഒരു പെൺകുട്ടിക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചുവെന്നതാണ്. കലാകാരിയായ പ്രിയയാണ് ഗോപി സുന്ദറിനൊപ്പമുള്ള പെൺകുട്ടി.
ഇരുവരും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോകൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. മ്യൂസിക്ക് ഷോയുടെ ഭാഗമായാണ് ഗോപി സുന്ദർ സ്വിറ്റ്സർലന്റിൽ പോയത്. മഞ്ഞ് മലകൾക്ക് സമീപം പ്രിയയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് താഴെ അമൃതയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഏറെയും.

അതേസമയം ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മുൻ കാമുകി കൂടിയായിരുന്ന അഭയ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഞായറാഴ്ച ഒഴിവ് ദിവസമായതിനാൽ വീട്ടിൽ കിടിലൻ ഒരു മട്ടൻ കറി അഭയ ഉണ്ടാക്കി. അതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. കുക്കിങ് വീഡിയോ വളരെ വിരളമായി മാത്രമെ അഭയ പങ്കിടാറുള്ളു എന്നതുകൊണ്ട് തന്നെ പോസ്റ്റ് ആരാധകർക്കിടയിൽ അതിവേഗത്തിൽ ചർച്ചയായി.
അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ. അമൃതയും ഗോപി സുന്ദറും പ്രണയം തുടങ്ങിയ സമയത്ത് വിമർശനങ്ങൾക്കുള്ള മറുപടിയായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കിട്ടിരുന്നു. അതിനുള്ള പകരം വീട്ടലാണോ മട്ടൻകറിയുടെ വീഡിയോ എന്നതാണ് ചിലരുടെ ചോദ്യങ്ങൾ.
ചിലർ അഭയയുടെ പോസറ്റീവ് ആറ്റിറ്റ്യൂഡിനെയാണ് അഭിനന്ദിച്ചത്. അതിൽ ഒരാൾ അഭയയെ കാണുമ്പോൾ എഴുത്തുകാരി മാധവിക്കുട്ടിയെ ഓർമ വരാറുണ്ടെന്നാണ് കുറിച്ചത്. നമ്മളെ വിട്ട് പോയവർ എന്ന് പറയുന്നവർ നമ്മളെ വിട്ട് ശരിക്കും പോയോ? അങ്ങനെ പോകാൻ അവർക്ക് സാധിക്കുമോ? നമുക്ക് അവരിൽ നിന്ന് ഒരു മോചനമുണ്ടോ? നമ്മുടെ തന്നെ പ്രതിഫലനമാകുമ്പോൾ ആരിൽ നിന്ന് ആർക്ക് മോചനം കിട്ടും? അല്ലേ...!
പച്ചിലയുടെ ഈ ചോദ്യങ്ങൾക്കെല്ലാം പഴുത്തില ഒരു പുഞ്ചിരി മാത്രം നൽകി താഴേയ്ക്ക് താഴേക്ക് മണ്ണിലേക്ക് അലിഞ്ഞ് ചേർന്നു എന്ന് സഹോദരിയുടെ പോസ്റ്റ് പങ്കിട്ടും അഭയ കുറിച്ചതും ചർച്ചയായിരുന്നു. ചിലരോട് പറയാനുള്ള കാര്യങ്ങൾ പറയാതെ പറയുന്നത് പോലെ തോന്നി എന്നാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ ആരാധകർ കുറിച്ചത്.


Click it and Unblock the Notifications











