ഏട്ടത്തിയമ്മയുടെ വിടവ് നികത്താൻ എത്തിയ പുതിയ കുടുംബാം​ഗമോ?, ആരെയും അറിയിക്കാതെ വിവാഹം നടത്തി?; ചർച്ചകൾ

By Desk

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ സൗഭാ​ഗ്യ വെങ്കിടേഷ് സോഷ്യൽമീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനും നർത്തകനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്. ഇരുവരുടെയും മകളായ സുദർശനയും മലയാളികൾക്ക് സുപരിചിതയാണ്. യുട്യൂബിൽ സജീവമായ സൗഭാ​ഗ്യ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും നൃത്തവുമായി ബന്ധപ്പെട്ട വിശേഷങ്ങളുമെല്ലാം വ്ലോ​ഗായി പങ്കിടാറുണ്ട്.

സൗഭാ​ഗ്യ മാത്രമാണ് താര കല്യാണിനുള്ളത്. അർജുൻ കുടുംബത്തിന്റെ ഭാ​ഗമായതോടെ മരുമകനായിട്ടല്ല മകനായിട്ടാണ് താര അർജുനെ സ്നേഹിക്കുന്നതും. താരയുടെ ഫേവറേറ്റ് സ്റ്റുഡന്റ്സിന്റെ ലിസ്റ്റിൽ ഒന്നാമതുള്ള വ്യക്തി കൂടിയാണ് അർജുൻ. കൊവിഡ് കാലത്ത് വലിയൊരു ദുരന്തത്തെ അർജുനും സൗഭാ​ഗ്യയും അതിജീവിച്ചിരുന്നു.

Sowbhagya Venkitesh

കൊവിഡ്-ലോക്ക് ഡൗൺ സമയത്ത് കുടുംബത്തിലെ മൂന്ന് പേരെയാണ് അർ‌ജുനും സൗഭാ​ഗ്യയ്ക്കും നഷ്ടമായത്. അർജുന്റെ ജേഷ്ഠന്റെ ഭാര്യ, അമ്മ, അച്ഛൻ എന്നിവരാണ് കൊവിഡ് കാലത്ത് ഈ ലോകം വിട്ടുപോയത്. അപ്രതീക്ഷിതമായി അച്ഛനും ചേട്ടത്തിയമ്മയും അമ്മയും യാത്രയായതിന്റെ ഞെട്ടലില്‍ നിന്നും അര്‍ജുനും കുടുംബവും മോചിതരായി വരുന്നതേയുള്ളു.

എല്ലാവരും ഒരുമിച്ച് സന്തോഷമായി കഴിഞ്ഞിരുന്നിടത്ത് നിന്ന് ചിലർ പെടുന്നനെ ഇല്ലാതെയായപ്പോൾ വീട് ശോകമൂകമായി എന്നാണ് അർജുൻ മുമ്പൊരിക്കൽ പറഞ്ഞത്. ചേച്ചിക്ക് പനിയാണ് ആദ്യം വന്നത്. കൊവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ അമ്മയും ചേച്ചിയും പോസിറ്റീവായിരുന്നു. പിന്നീട് ചേട്ടന്റെ മകനും അസുഖം സ്ഥിരീകരിക്കുകയായിരുന്നു. അതോടെയായിരുന്നു ചേച്ചിക്ക് വിഷമതകള്‍ അനുഭവപ്പെട്ടത്.

രണ്ടാമത്തെ ദിവസം ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റി. നാലാമത്തെ ദിവസം ചേച്ചി മരിച്ചു. കുടുംബത്തെയാകെ ഉലച്ചുകളഞ്ഞ വിയോഗമായിരുന്നു. ചേച്ചി പോയി ഒരു മാസമാവുന്നതിനിടയിലാണ് അച്ഛൻ മരിച്ചത്. 15 വയസ് വ്യത്യാസമുണ്ട് അര്‍ജുനും ചേട്ടനും തമ്മിൽ. അമ്മ ഡയബറ്റിക്കായിരുന്നതിനാല്‍ ചേച്ചി വന്നതോടെ എല്ലാ കാര്യങ്ങളം ചെയ്തിരുന്നത് ചേച്ചിയായിരുന്നു. അമ്മയുടെ സ്ഥാനത്ത് നിന്നായിരുന്നു ചേച്ചി കാര്യങ്ങളും നോക്കിയിരുന്നത്. ഞങ്ങളെ വലിയ കാര്യമായിരുന്നു എന്നാണ് മുമ്പൊരു അഭിമുഖത്തിൽ അർജുനും സൗഭാ​ഗ്യയും പറഞ്ഞത്.

ഏട്ടത്തിയമ്മയെ നഷ്ടമായശേഷം അവരുടെ രണ്ട് മക്കളേയും സ്വന്തം മക്കളെപ്പോലെയാണ് സൗഭാ​ഗ്യയും അർജുനും സംരക്ഷിക്കുന്നത്. സൗഭാ​ഗ്യയ്ക്ക് കീഴിൽ ജേഷ്ഠന്റെ മകൾ നൃത്തം പരിശീലിക്കുകയും പ്രോ​ഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അർജുന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അം​ഗം എത്തിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് താര കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

sowbhagya venkitesh

അതിന് കാരണം അടുത്തിടെ നടന്ന സൗഭാ​ഗ്യയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള കുടുംബ ചിത്രങ്ങളാണ്. അർജുന്റെ സഹോദരൻ അരുണിന്റെ കൈപിടിച്ച് ഒരു സ്ത്രീയെ കാണാം. ഏട്ടത്തിയമ്മയുടെ സ്ഥാനത്തേക്ക് വീട്ടിലേക്ക് എത്തിയ പുതിയ അം​ഗം വിദ്യയാണ് അർജുന്റെയും സൗഭാ​ഗ്യയുടേയും കുടുംബത്തിലെ പുതിയ അം​ഗം. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ശിഷ്യ എന്ന നിലയിലാണ് വിദ്യ ഈ കുടുംബത്തിലേക്ക് വരുന്നത്.

ഈ പരിചയം അരുൺ സോമശേഖരനുമായുള്ള വിവാഹത്തിൽ എത്തുകയായിരുന്നു. വിദ്യയും ഒരു മകളുടെ അമ്മയാണ്. വിദ്യ അനാമിക എന്ന പേരിൽ സോഷ്യൽമീഡിയയിൽ പേജുകളും വിദ്യയ്ക്കുണ്ട്. സൗഭാ​ഗ്യയുടെ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയ അക്കൗണ്ടിൽ വിദ്യ പങ്കുവെച്ചിട്ടുമുണ്ട്. അടുത്തിടെയായി സൗഭാ​ഗ്യ പങ്കുവെക്കുന്ന വ്ലോ​ഗുകളിലെല്ലാം വിദ്യയുടെ സാന്നിധ്യം കാണാം.

ചിത്രങ്ങൾ ചർച്ചയായതോടെ ഏട്ടത്തിയമ്മയുടെ വിടവ് നികത്താൻ എത്തിയ പുതിയ കുടുംബാം​ഗമാണോ?, ആരെയും അറിയിക്കാതെ വിവാഹം നടത്തിയോ എന്നിങ്ങനെ നിരവധി സംശയങ്ങളും ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. വിദ്യയുടെ മകളും സൗഭാ​ഗ്യയുടെ വ്ലോ​ഗുകളിൽ സജീവ സാന്നിധ്യമാണ്.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X