പ്രണയ തകർച്ച നേരിട്ടു, വിവാഹമോചനത്തെ വെറുക്കുന്നു, ഇഷ്ടങ്ങളെല്ലാം ഒരുപോലെ; സിമ്പു-തൃഷ സാമ്യത ചർച്ചയാകുന്നു!

പണം, ജോലി, കുടുംബം, സ്റ്റാറ്റസ്, സൗന്ദര്യം ഇവയെല്ലാം ഉള്ളവരാണെങ്കിൽ അതിവേ​ഗത്തിൽ വിവാഹം നടക്കുമെന്ന കാഴ്ചപ്പാടുള്ളവരാണ് നമുക്കിടയിലെ ഒരു നല്ല ശതമാനം ആളുകളും. മനപ്പൊരുത്തം എന്നതിലുപരി സൗന്ദര്യവും പണവും ജോലിയും നോക്കി മാത്രം പങ്കാളിയെ കണ്ടെത്തുന്ന ഒരു വിഭാ​ഗം ആളുകളുമുണ്ട്. എന്നാൽ സത്യത്തിൽ മരണം വരെ ഒപ്പം നിൽക്കാനും സ്നേഹിക്കാനുമായി നല്ലൊരു പങ്കാളിയെ കണ്ടെത്തുക എന്നത് ഭാ​ഗ്യം കൂടി തുണച്ചാൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.

പണവും സൗന്ദര്യവും ഉണ്ടെങ്കിൽ നല്ലൊരു പങ്കാളിയെ കിട്ടുമായിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ പലരുടെയും റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാരീഡ് എന്നായി ഇതിനോടകം മാറുമായിരുന്നു. തമിഴ് സിനിമയിൽ ബാച്ചില​ർ ലൈഫ് നയിക്കുന്ന നായികമാരും നായകന്മാരും നിരവധിയുണ്ട്.

Actress Trisha Actor Simbu

അവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടുപേർ സിമ്പു എന്ന് അറിയപ്പെടുന്ന ആത്മൻ സിലംബരസനും താരസുന്ദരി തൃഷയുമാണ്. ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ തമിഴ് സിനിമയുടെ ഭാ​ഗമാണ് സിമ്പു. ബാലതാരമായി അച്ഛൻ ടി.ആർ രാജേന്ദറിനൊപ്പം നിരവധി സിനിമകൾ ചെയ്ത് ലിറ്റിൻ സൂപ്പർ സ്റ്റാർ ടൈറ്റിൽ‌ നേടി.

പിന്നീട് ഇരുപത് പിന്നിട്ടപ്പോൾ മുതൽ നായക വേഷങ്ങളും സംവിധാനവും തിരക്കഥാ രചനയും പിന്നണി ​ഗാനാലാപനവും ​ഗാനരചനയുമെല്ലാം ചെയ്ത് തുടങ്ങി. തമിഴ് സിനിമയിലെ ഓൾ റൗണ്ടർമാരിൽ ഒരാളായ സിമ്പുവിന് സിനിമയിൽ വന്നശേഷം നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. വല്ലവനിൽ ഒരുമിച്ച് അഭിനയിച്ചശേഷം നയൻതാരയുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു.

പക്ഷെ അത് പാതി വഴിയിൽ അവസാനിച്ചു. ശേഷം ഹൻസിക മോത്വാനിയുമായി പ്രണയത്തിലാവുകയും വിവാഹത്തിയ്യതി വരെ കുറിക്കുകയും ചെയ്തു. പിന്നീട് ആ വിവാഹവും മുടങ്ങി. നടൻ രജനികാന്തിന്റെ മകൾ ഐശ്വര്യയുമായി നടൻ പ്രണയത്തിലായിരുന്നുവെന്നും ​ഒരു കാലത്ത് പ്രചരിച്ചിരുന്നു. താൻ പ്രണയത്തിന്റെ കാര്യത്തിൽ അൺലക്കിയാണെന്നത് സിമ്പു തന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ള ഒന്നാണ്.

നാൽപത്തിയൊന്നുകാരനായ സിമ്പു ഇപ്പോഴും അവിവാഹിതനാണ്. സിനിമയും സ്റ്റേജ് ഷോകളുമായി തിരക്കിലാണ് താരം. തൃഷയും സിമ്പുവിനെപ്പോലെ തന്നെ തമിഴിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികയാണ്. ഇരുപത് വർഷമായി നായിക വേഷങ്ങൾ ചെയ്ത് തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി. തൃഷയുടെ ജീവിതവും സിമ്പുവിന്റേതിന് സമാനമാണ്.‍

Actress Trisha Actor Simbu

ഒരു സമയത്ത് നടൻ റാണാ ദ​ഗുബാട്ടിയുമായി ത‍ൃഷ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴും പക്ഷെ ഇരുവരും നല്ലൊരു സൗ​ഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ വലിയൊരു ബിസിനസ്മാനുമായി തൃഷയുടെ വിവാ​ഹനിശ്ചയവും കഴിഞ്ഞിരുന്നു. പക്ഷെ വിവാ​ഹത്തിലേക്ക് എത്തും മുമ്പ് വേർപിരിഞ്ഞു. തൃഷയും സിമ്പുവും കുടുംബസുഹൃത്തുക്കളാണ്. ഇരുവരുടെയും കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും എല്ലാം ഒന്നാണ്.

എന്നാൽ പിന്നെ എന്തുകൊണ്ട് ഇരുവർക്കും വിവാഹിതരായി കൂട എന്നതാണ് താരങ്ങളുടെ ജീവിതത്തിലെ സാമ്യതകൾ ചൂണ്ടി കാട്ടി ആരാധകരുടെ ചർച്ചകൾ. രണ്ടുപേരും വിവാഹമോചനത്തെ വെറുക്കുന്നവരാണ്. പ്രണയ പരാജയങ്ങളും കടന്ന് വന്നവരാണ്. കൂടാതെ സിനിമയെ ഭ്രാന്തമായി സ്നേഹിക്കുകയും ചെയ്യുന്നു. ഭക്ഷണകാര്യത്തിൽ പോലും ഇരുവർക്കും സാമ്യതകളുണ്ട്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച വിണ്ണയ് താണ്ടി വരുവായ എന്ന ചിത്രം എക്കാലത്തെയും ഹിറ്റ് പ്രണയ ചിത്രങ്ങളിൽ ഒന്നാണ്. സിമ്പുവിനെ കുറിച്ചുള്ള ചോ​ദ്യങ്ങൾ വരുമ്പോൾ വളരെ അടുപ്പമുള്ള ആത്മസുഹൃത്ത് എന്ന രീതിയിൽ മാത്രമാണ് തൃഷ സംസാരിക്കാറുള്ളത്. അതുപോലെ തന്നെ ഇന്റസ്ട്രിയിൽ സിമ്പുവിന് ഏറ്റവും അടുപ്പമുള്ള നായികയും തൃഷ മാത്രമാണ്. കുട്ടിക്കാലം മുതൽ ഇരുവരും അടുത്ത സു​ഹൃത്തുക്കളാണ്. അതേസമയം സിമ്പുവിന്റെ വിവാഹം വൈകാതെ സംഭവിക്കുമെന്ന തരത്തിലുള്ള ​ഗോസിപ്പുകളും തമിഴ് ഇന്റസ്ട്രിയിൽ നിന്നും വരുന്നുണ്ട്.

More from Filmibeat

Read more about: trisha simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X