ദുല്‍ഖര്‍ സല്‍മാനോടൊപ്പം സര്‍പ്രൈസുമായെത്തുമെന്ന് വിജയ് ദേവരകൊണ്ട! ഇപ്പഴേ ഉറക്കം പോയെന്ന് ആരാധകരും!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് വിജയ് ദേവരകൊണ്ടയും ദുല്‍ഖര്‍ സല്‍മാനും. ഇവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയായ ഡിയര്‍ കോമ്രേഡ് ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും കൊച്ചിയിലേക്കും എത്തിയത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമൊക്കെ ഇരുവരും മറുപടി നല്‍കിയിരുന്നു. മലയാളത്തിലേക്കുള്ള വരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് പിന്നിലെ തടസ്സത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിരുന്നു.

മലയാളികളുടെ സ്വന്തം താരപുത്രനായ കുഞ്ഞിക്കയുടെ അടുത്ത സുഹൃത്താണ് വിജയ് ദേവരകൊണ്ട. തന്റെ സഹോദരനെന്നായിരുന്നു ദുല്‍ഖര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ എത്തുമ്പോള്‍ തങ്ങള്‍ ഒരുമിച്ച് പുറത്ത് പോവുകയും ഒരുമിച്ച് സമയം ചെലവഴിക്കാറുമുണ്ടെന്നും വിജയ് ദേവരകൊണ്ടയും പറഞ്ഞിരുന്നു. സഹോദരനെന്നുള്ള വിശേഷണം കേട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായിരുന്നു. ട്രെയിലര്‍ പങ്കുവെച്ചത് മാത്രമല്ല വലിയൊരു സര്‍പ്രൈസുമായാണ് താനും ദുല്‍ഖറും എത്തുന്നതെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട എത്തിയത്. ഇത് കേട്ടതോടെയാണ് ആരാധകര്‍ അതേക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. എന്തായിരിക്കും ആ വലിയ സര്‍പ്രൈസ്?

ആരാധകരുടെ സ്വന്തം താരങ്ങള്‍

ആരാധകരുടെ സ്വന്തം താരങ്ങള്‍

തെലുങ്കിലും തമിഴിലുമായി സജീവമാണ് വിജയ് ദേവരകൊണ്ട. സബ്‌ടൈറ്റില്‍ സഹായത്തോടെയാണ് അദ്ദേഹം മലയാള സിനിമ കാണുന്നത്. കേരളത്തില്‍ നിന്നും മികച്ച പിന്തുണയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാൡകളുടെ സ്‌നേഹം താന്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്ന് താരവും പറഞ്ഞിരുന്നു. തെലുങ്കിലും മലയാളത്തിലുമായി നിറഞ്ഞുനില്‍ക്കുകയാണ് ദുല്‍ഖറും വിജയ് ദേവരകൊണ്ടയും. ഇരുവരും മഹാനടിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍. ഇവര്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സൗഹൃദവുമൊക്കെ ആരാധകര്‍ക്കും ഇഷ്ടമാണ്.

ഡിയര്‍ കോമ്രേഡിനായുള്ള കാത്തിരിപ്പില്‍

ഡിയര്‍ കോമ്രേഡിനായുള്ള കാത്തിരിപ്പില്‍

ടാക്‌സിവാലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന വിജയ് ദേവരകൊണ്ട ചിത്രമാണ് ഡിയര്‍ കോമ്രേഡ്. രാശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയവും പ്രണയവുമൊക്കെയാണ് പ്രധാന വിഷയം. ബോര്‍ഡിംഗിലായതിനാല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമില്ലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയില്ലെന്നും താരം പറഞ്ഞിരുന്നു. തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സിനിമ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ സി ഐഎയുടെ റീമേക്കാണ് ചിത്രമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് സംവിധായകന്‍ എത്തിയിരുന്നു.

 റിലീസ് ദിനത്തിലെ വലിയ സര്‍പ്രൈസ്

റിലീസ് ദിനത്തിലെ വലിയ സര്‍പ്രൈസ്

ജൂലൈ 26നാണ് സിനിമയെത്തുന്നത്. അന്നേ ദിവസം വലിയ സര്‍പ്രൈസുമായി തങ്ങളെത്തുന്നുണ്ടെന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് അതെന്തായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയത്. വിജയ് ദേവരകൊണ്ടയ്ക്കായി ഡബ്ബ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ചിത്രത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

 ആരാധകരുടെ ആകാംക്ഷ

ആരാധകരുടെ ആകാംക്ഷ

ഈ സിനിമ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ തങ്ങളുടെ ഉറക്കം പോയതാണെന്നും ഇനി വരാനിരിക്കുന്ന സര്‍പ്രൈസിനെക്കുറിച്ച് കേട്ടതോടെ ആവേശം ഇരട്ടിച്ചുവെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. റിലീസ് ദിനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് അന്നത്തെ സര്‍പ്രൈസിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ സംസാരിത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. എന്താണ് കാര്യമെന്നുള്ളതിന്റെ യാതൊരുവിധ സൂചനയും താരം നല്‍കിയിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ?

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ?

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം കരസ്ഥമാക്കിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്. ദുല്‍ഖറിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കുമോ പുറത്തുവരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ കാര്യമായിരിക്കുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X