മമ്മൂട്ടി സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍ ഏതാണ്? വിലയോ? ഉത്തരം കണ്ടെത്തി ആരാധകര്‍

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. ലുക്കിലൂടെ അദ്ദേഹം നിരവധി തവണ വിസ്മയിപ്പിച്ചിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ യുവതാരങ്ങള്‍ പോലും അസൂയയോടെയാണ് അദ്ദേഹത്തെ നോക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് വാചാലാനായെത്താറുണ്ട് അദ്ദേഹം. താരങ്ങളില്‍ പലരും അദ്ദേഹത്തെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതും. വര്‍ക്ക് ഫ്രം ഹോമെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Recommended Video

Mammootty mobile phone viral pics

പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ഫിറ്റ്‌നസ് തന്നെയാണ് മമ്മൂട്ടിയുടേതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കണ്ണട വെച്ചുള്ളതും അല്ലാത്തതുമായ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഫോട്ടോ ശ്രദ്ധിച്ചവരെല്ലാം അദ്ദേഹത്തിന്റെ കൈയ്യിലുള്ള ഫോണിനെക്കുറിച്ചും ചോദിച്ചിരുന്നു. മെഗാസ്റ്റാര്‍ സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍ ഏതാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിമിഷനേരം കൊണ്ടായിരുന്നു ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചത്. മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ടെക്‌നോളജിയിലും ഇലക്ട്രോണിക്‌സിലുമെല്ലാം അതീവ തല്‍പ്പരനാണ് മമ്മൂട്ടി. വിപണിയിലെ പുതുപുത്തന്‍ മോഡല്‍ കാറുകള്‍, വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മമ്മൂട്ടിയുടെ ഈ താല്‍പര്യത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. ഫോണും കാറുമൊക്കെ വാങ്ങുമ്പോള്‍ പലരും മമ്മൂട്ടിയെ വിളിച്ച് സഹായം തേടാറുമുണ്ട്. താരത്തിന്റെ ഫോണ്‍ ഏതാണെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നുമറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. നേരത്തെ കുഞ്ഞു മറിയത്തിന്റെ ചിത്രം പകര്‍ത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

Mammootty

2020 മാര്‍ച്ച് 20 ന് വിപണിയിലെത്തിയ സാസംങ് എസ് 20 അള്‍ട്രാ ഫോണാണ് മെഗാസ്റ്റാറിന്റെ കൈയ്യിലുണ്ടായിരുന്നത്. S20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി S20 അൾട്രാ. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. മറ്റ് ഗാലക്‌സി S20 സീരിസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകളും ഹാൻഡ്‌സെറ്റിലുണ്ട്.ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അള്‍ട്രയുടെ ഇന്ത്യന്‍ വിലയെന്നുമുള്ള വിവരങ്ങളും കണ്ടെത്തിയത് ആരാധകരായിരുന്നു.

കാറുകളോട് വാപ്പച്ചിക്ക് വലിയ ക്രേസുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. താനും അതേ പോലെ തന്നെയാണെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. ബൈക്ക് വാങ്ങുന്നതിനോട് വാപ്പച്ചിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും അതേക്കുറിച്ച് ആവശ്യപ്പെടരുതെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ലേറ്റസ്റ്റ് മോഡല്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ചിത്രങ്ങളും ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X