ശ്രീനിഷിന്റെ സഹോദരിമാർ ഇത്ര ചെറിയ കുട്ടികളാണോ?, നിങ്ങൾ തെറ്റിദ്ധരിച്ചു; ആരാധകരുടെ സംശയത്തിന് പേളിയുടെ മറുപടി!
ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മലയാളം സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് ശ്രീനിഷിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. ബിഗ് ബോസിൽ വന്നതോടെ അടുത്തറിയുകയും സ്നേഹം പതിന്മടങ്ങാവുകയും ചെയ്തു. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശ്രീനിഷ് പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. പ്രണയം സീരിയലിലെ ശരൺ ജി. മേനോനാണ് മലയാളി പ്രേക്ഷകർക്ക് എന്നും ശ്രീനിഷ്.
പ്രണയത്തിലെ ശരൺ എന്ന കഥാപാത്രം ഹിറ്റായി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് ശ്രീനിഷ് എത്തിയത്. പ്രണയം ശ്രീനിഷിന്റെ കരിയറിലെ ആദ്യ സീരിയലായിരുന്നു. അതിന് മുമ്പ് രണ്ട് ഷോർട്ട് ഫിലിമുകളിലാണ് നടൻ അഭിനയിച്ചിട്ടുള്ളത്. പ്രണയം ഹിറ്റായശേഷം പെൺകുട്ടികളായിരുന്നു നടന്റെ ആരാധികമാർ.

പ്രണയത്തിനുശേഷം തമിഴിൽ വംശം, മലയാളത്തിൽ അമ്മുവിന്റെ അമ്മ എന്ന സീരിയലിലും ശ്രീനിഷ് കേന്ദ്രകഥാപാത്രമായി. ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പാണ് ശ്രീനിഷ് ബിഗ് ബോസ് ഷോയിൽ നിന്നും എവിക്ടായത്. പേളി ടോപ്പ് ടുവിൽ എത്തി. വിജയി സാബുമോൻ ആയിരുന്നു. പേളിയെ വിവാഹം ചെയ്ത് ആദ്യത്തെ കുഞ്ഞ് പിറക്കും വരെ ശ്രീനിഷ് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സീരിയലും പ്രോഗ്രാമുകളുമായി സജീവമായിരുന്നു.
നിലയുടെ വരവിനുശേഷം ശ്രീനിഷ് അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത് ഭാര്യ പേളി മാണിയുടെ പേളി പ്രൊഡക്ഷൻസിന്റെ ഭാഗമായി. അവതാരക റോൾ മാത്രമെ പേളി പ്രൊഡക്ഷൻസിൽ പേളിക്കുള്ളു. ബാക്കി എല്ലാ ചുമതലകളും വഹിക്കുന്നതും സക്സസ്ഫുള്ളായി യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നതും ശ്രീനിഷാണ്.
പേളിയും അത് തുറന്ന് സംസാരിക്കാറുണ്ട്. വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് പേളി ശ്രീനിഷിന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാറുള്ളത് ശ്രീനിഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആരാധകർക്കുള്ള ചില സംശയങ്ങൾക്ക് പുതിയ വീഡയോയിൽ പേളി മറുപടി നൽകി. ശ്രീനിഷിന് രണ്ട് സഹോദരിമാരുണ്ടെന്നത് പ്രേക്ഷകർക്ക് അറിയാം. എന്നാൽ അവർ ആരാണ് എന്നതിൽ പലർക്കും സംശയങ്ങളുണ്ട്.
പേളിക്കൊപ്പം ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ള പെൺകുട്ടികളായ റിതികയും ശ്രുതികയുമാണ് ശ്രീനിഷിന്റെ സഹോദരിനമാരെന്ന് ചിലർ വിശ്വസിച്ചിരുന്നു. ശ്രീനിഷിന്റെ സഹോദരിമാർ ഇത്ര ചെറിയ കുട്ടികളാണോ? എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ അവർ രണ്ടുപേരും ശ്രീനിഷിന്റെ സഹോദരിമാരല്ലെന്നും താരത്തിന്റെ ചേച്ചിയുടെ പെൺമക്കളാണെന്നും പേളി പുതിയ വീഡയോയിൽ വ്യക്തമാക്കി.

ശ്രീനിയുടെ സഹോദരിമാർ റിതികയും ശ്രുതികയുമാണെന്ന് പലരും വിശ്വസിച്ചിട്ടുണ്ട്. അത് തെറ്റാണ്. അവർ ശ്രീനിഷിന്റെ ചേച്ചിമാരിൽ ഒരാളായ ശ്രീലതയുടെ മക്കളാണ്. ശ്രീനിക്ക് ശ്രീദേവി എന്നൊരു ചേച്ചി കൂടിയുണ്ട്. അവർക്ക് സച്ചു, സൂരജ് എന്നിങ്ങനെ രണ്ട് ആൺ മക്കളാണുള്ളത്. ശ്രീലത ചേച്ചി അമ്മയ്ക്കും അച്ഛനും ഒപ്പം ചെന്നൈയിലാണ് താമസമെന്നും പേളി പറഞ്ഞു. റിതികയും ശ്രുതികയും പേളിയുടെ മക്കളായ നിലയുടേയും നിറ്റാരയുടേയും ബെസ്റ്റ് ഫ്രണ്ട്സ് കൂടിയാണ്.
റിതികയും ശ്രുതികയും വന്നാൽ പിന്നെ ഇരുവർക്കും പേളിപോലും അടുത്ത് വേണ്ട. വളർന്നുവരുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് കൂടിയാണ് റിതികയും ശ്രുതികയും. ഇരുവരുടേയും ഡാൻസ് റീലുകൾ വൈറലാകാറുണ്ട്. അതേസമയം ഇത്തവണ പേളിയുടെ ഓണം ശ്രീനിഷിന്റെ കുടുംബത്തോടൊപ്പം പാലക്കാടായിരുന്നു. തിരുവോണ സദ്യയ്ക്ക് ചുക്കാൻ പിടിച്ചതും പേളിയാണ്.
ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ ശ്രീനിഷ് വീണ്ടും അഭിനയ ലോകത്ത് തിരികെ എത്തിയിരുന്നു. ഷോർട്ട് ഫിലിമിലൂടെയായിരുന്നു മടങ്ങി വരവ്. ലീ അലി സംവിധാനം ചെയ്ത് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന റൺവേ എന്ന ഷോർട്ട് ഫിലിമിന്റെ ഗാനം ഹിറ്റായിരുന്നു. ശ്രീനിഷ് അഭിനയം തുടരണമെന്ന ആഗ്രഹം ആരാധകരും പ്രകടിപ്പിക്കാറുണ്ട്.


Click it and Unblock the Notifications











