For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയുടെ നിറവയറില്‍ തലോടി ഭര്‍ത്താവ് ചിരഞ്ജീവി; ബേബി ഷവര്‍ ചിത്രങ്ങളില്‍ മാറ്റം വരുത്തി ആരാധകർ

  |

  ഈ വര്‍ഷത്തെ ഏറ്റവും നഷ്ടങ്ങളിലൊന്നാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവി ജൂണ്‍ ഏഴിനാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ആ സമയം മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ആരാധകരുടെ മനസുകളില്‍ നിറഞ്ഞ് നിന്നു. പ്രിയതമനെ നഷ്ടപ്പെട്ട തീരാവേദനയില്‍ നിന്നും മേഘ്‌ന എങ്ങനെ കരകയറുമെന്ന് കാത്തിരിക്കുകയായിരുന്നു എല്ലാവരും.

  കഴിഞ്ഞ മാസങ്ങളില്‍ മേഘ്‌നയെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സത്യമല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രസവത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങുകളും അതിന്റെ ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. മേഘ്‌നയുടെ പ്രവര്‍ത്തികള്‍ക്ക് കൈയടി നല്‍കുയാണ് ആരാധകര്‍. ഒപ്പം മറ്റൊരു കൂട്ടി ചേര്‍ക്കലും നടത്തിയിട്ടുണ്ട്.

  ഭര്‍ത്താവിന്റെ വിയോഗശേഷം ഭാര്യമാര്‍ ഒതുങ്ങി കഴിയണമെന്ന് പറയുന്നവര്‍ക്ക് മുന്നിലേക്ക് ശക്തമായൊരു പ്രതീകമായി മേഘ്‌ന എത്തിയിരിക്കുകയാണ്. ചിരഞ്ജീവി ആഗ്രഹിച്ചിരുന്നത് പോലെ എന്നും സന്തോഷത്തോടെ ഇരിക്കാന്‍ ചിരിച്ച മുഖവുമായിട്ടാണ് സീമന്ത ചടങ്ങുകളില്‍ നടി പ്രത്യക്ഷപ്പെട്ടത്. പട്ടുസാരി ഉടുത്ത് പൊട്ട് തൊട്ട് നിറവയറില്‍ അതീവ സുന്ദരിയായി തന്നെ മേഘ്‌ന എത്തി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഏറ്റവും ശ്രദ്ധേയം ചിരഞ്ജീവിയുടെ സാന്നിധ്യമായിരുന്നു.

  ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പ് തന്നെ ചിരഞ്ജീവിയ്ക്ക് ജീവന്‍ നല്‍കിയത് പോലെ ഒരു കട്ടൗട്ട് മേഘ്‌നയ്ക്ക് തൊട്ട് പിന്നിലായി ഒരുക്കിയിരുന്നു. സാധാരണ പോലെ ബേബി ഷവര്‍ ചിത്രങ്ങളെടുക്കുമ്പോള്‍ മേഘ്‌നയെ ചുറ്റി പറ്റി പ്രിയതമന്‍ നില്‍ക്കുന്നത് പ്രകാരമാണ് ഫോട്ടോസ് എടുത്തത്. എന്നാല്‍ അതിന് പൂര്‍ണത കൊടുത്ത് ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി നിറവയറില്‍ തലോടുന്ന ചിരുവിനെ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുകയാണ് ആരാധകര്‍. മേഘ്‌ന-ചിരു ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഗ്രൂപ്പിലൂടെയാണ് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ വന്നത്.

  മേഘ്‌നയുടെ പുതിയ ഫോട്ടോയ്‌ക്കൊപ്പം ഇവരുടെ വിവാഹസമയത്തുള്ള ചിരഞ്ജീവിയുടെ മറ്റൊരു ഫോട്ടോ കൂട്ടി ചേര്‍ത്തും മനോഹരമായി മാറ്റിയിരിക്കുകയാണ്. ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ മേഘ്‌നയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് എത്തുകയാണ് ആരാധകര്‍. മലയാളത്തില്‍ നിന്നും നടി നവ്യ നായര്‍ അടക്കമുള്ള നടിമാര്‍ മേഘ്‌നയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ചിരിച്ച മുഖവുമായി നില്‍ക്കുന്ന മേഘ്‌ന ഉള്ളില്‍ എത്രത്തോളം കരയുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നാണ് എല്ലാവരും ഒറ്റ വാക്കില്‍ പറയുന്നത്.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

  ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2017 ലാണ് മേഘ്‌നയും ചിരഞ്ജീവിയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. 2018 ഏപ്രില്‍ 29 ന് ഇരുവരും വിവാഹിതരായി. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് തൊട്ട് പിന്നാലെയാണ് ചിരുവിന്റെ വേര്‍പാട്. ജൂണ്‍ ആറിന് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയ താരത്തെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആദ്യ കണ്‍മണി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും.

  English summary
  Fans Edited Meghna Raj's Baby Shower Pictures With Hubby Chiranjeevi Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X