'മിയയുടെ അശ്വിനെ കാണാന്‍ ക്രിക്കറ്റ് താരത്തെ പോലുണ്ട്'! ആരാണെന്ന് പറഞ്ഞ് ആരാധകര്‍

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മിയാ ജോര്‍ജ്ജ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. മിയയുടെ വിവാഹ വാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. അടുത്തിടെയായിരുന്നു തന്റെ പ്രതിശ്രുത വരനായ അശ്വിന്‍ ഫിലിപ്പിനെ നടി എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്. പ്രണയ വിവാഹമല്ലെന്നും മാട്രിമോണി വഴി വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും മിയ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

miya

Recommended Video

മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam

ഇവരുടെ മനസമ്മത ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. പിന്നാലെ മിയയ്ക്കും അശ്വിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും ഒന്നടങ്കം എത്തിയിരുന്നു. അതേസമയം മിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകരുടെതായി വന്ന കമന്റുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മിയയുടെ വരനായ അശ്വിനെ കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവിനെ പോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

നിങ്ങളുടെ ഭര്‍ത്താവ് കേദാര്‍ ജാദവിനെ പോലുണ്ടെന്ന് ആരാധകര്‍ പറയുന്നു. കഴിഞ്ഞ ദിവസം മിയയുടെ സ്വദേശമായ പാലായില്‍ വെച്ചായിരുന്നു മനസമ്മത ചടങ്ങ് നടന്നത്. പിന്നാലെ നടിയ്ത്ക്കും പ്രതിശ്രുത വരനായ അശ്വിനും ആശംസകളുമായി സുഹൃത്തുക്കളായ ഗോവിന്ദ് പത്മസൂര്യ, വിനയ് ഫോര്‍ട്ട്, അനു സിത്താര, മുക്ത, ശ്രിന്ദ, ശ്രുതി ലക്ഷ്മി, പാരീസ് ലക്ഷ്മി, ആര്യ തുടങ്ങിയ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം നടി ഭാവനയുടെ കല്യാണം കഴിഞ്ഞ സമയം മുതലേ മിയയുടെ വിവാഹകാര്യം അമ്മ മനസില്‍കൊണ്ടു നടന്നിരുന്നു. ഒടുവില്‍ മിയയുടെ അമ്മ തന്നെയാണ് മകള്‍ക്ക് അശ്വിനെ കണ്ടെത്തികൊടുക്കുന്നത്.

മാട്രിമോണി സൈറ്റില്‍ അശ്വിന്റെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട അമ്മ മിയയെ ഫോട്ടോ കാണിച്ചുകൊടുക്കുകയായിരുന്നു. മാട്രിമോണിയില്‍ ആയിരത്തോളം പ്രൊഫൈലുകളില്‍ നിന്നാണ് മിയയുടെ അമ്മ ഒടുവില്‍ അശ്വിനെ കണ്ടെത്തിയത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമാണ് മിയയുടെ പ്രതിശ്രുത വരനായ അശ്വിന്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ കൂടിയാണ്. ഡ്രൈവിംഗ്, സ്പോര്‍ട്സ് പോലുളള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരമാണ് മിയ.

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X